1. Organic Farming

തേനീച്ച കർഷകർക്ക് താങ്ങായി ഫിയ സംഘടന

2008-ൽ രൂപീകൃതമായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചർ (ഫിയ) ദേശാടന തേനീച്ച കൃഷിക്ക് ഏറെ പ്രോത്സാഹനം നൽകുന്നുണ്ട്.

Arun T
തേനീച്ചപെട്ടികൾ
തേനീച്ചപെട്ടികൾ

40 ൻ സമൃദ്ധമായുള്ള സ്ഥല ങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശാടന തേനീച്ച കൃഷി എന്നു പൊതുവിൽ പറയുന്നത്. തൃശൂരിലെ കർഷകരാണ് ഈ രീതി കൂടുതലായും സ്വീകരിക്കുന്നത്. തേനിന്റെ മുഖ്യ സ്രോതസായ റബർ ജില്ലയിൽ തീരെയില്ലാത്തതാണ് കാരണം.

2008-ൽ രൂപീകൃതമായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചർ (ഫിയ) ദേശാടന തേനീച്ച കൃഷിക്ക് ഏറെ പ്രോത്സാഹനം നൽകുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടക്കക്കാർക്കായി നടത്തിയ ബീ കിപ്പേഴ്‌സ് ഓറിയൻ്റേഷൻ പ്രോഗ്രാമിലൂടെ നിരവധിപ്പേർ ദേശാടന തേനീച്ച കൃഷിയുടെ ഗുണങ്ങളും നേട്ടങ്ങളും മനസിലാക്കി. ഇതേത്തുടർന്നു പാലക്കാട്, നിലമ്പൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് തേനീച്ച കൂടുകൾ മാറ്റി സ്ഥാപിച്ച് അവർ തേൻ കാലം പ്രയോജനപ്പെടുത്തുകയും ചെയ്തു. 2016- ൽ മൂന്നൂറിലധികം ആജീവനാന്ത തേനീച്ച കർഷ കരെ സംഘടിപ്പിച്ച് ഫിയ തൃശൂർ ജില്ലാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതിനു മുൻകൈ എടുത്തത് തേനീച്ച കൃഷി വിദഗ്‌ധനായ സജയകുമാറായിരുന്നു.

ജില്ലാ കമ്മിറ്റി രൂപീകരിച്ചതിനെ തുടർന്ന് കൃഷി വകുപ്പിൻ്റെ സഹായത്തോടെ തേനീച്ച വളർത്തൽ പരിശീലനം തുടർച്ചയായി സംഘടിപ്പിച്ചു. തുടക്കക്കാർക്ക് ശാസ്ത്രീയ തേനീച്ച വളർത്തൽ പരിശീലനം, മികവുറ്റ തേൻ ശേഖരണം, തേൻ സംരംഭകത്വം എന്നീ മേഖലകളിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്. 2019- ൽ തൃശൂരിൽ നടന്ന വൈഗ പ്രദർശ നത്തിലും സെമിനാറിലും പങ്കെടുത്ത അനേകർക്ക് തേനിനെക്കുറിച്ച് കൂടുതൽ അറിവ് നേടാനായി.

English Summary: FIYA to promote honey bee farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds