1. Cash Crops

നാളികേര കൃഷി ആദായകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തെങ്ങു കൃഷി ആദായകരമാക്കാൻ തെങ്ങുകൾക്ക് ശരിയായ പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണ്. നടാൻ ഉപയോഗിക്കുന്ന തൈകൾ, വളപ്രയോഗം, കീടരോഗബാധ എന്നിവയുടെ കാര്യങ്ങളിലെല്ലാം ശ്രദ്ധ ആവശ്യമാണ്.

Meera Sandeep
How to make coconut farming profitable?
How to make coconut farming profitable?

തെങ്ങു കൃഷി ആദായകരമാക്കാൻ തെങ്ങുകൾക്ക് ശരിയായ പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണ്. നടാൻ ഉപയോഗിക്കുന്ന തൈകൾ, വളപ്രയോഗം, കീടരോഗബാധ എന്നിവയുടെ കാര്യങ്ങളിലെല്ലാം ശ്രദ്ധ ആവശ്യമാണ്.

തൈകൾ  നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജൂൺ ജൂലൈ മാസങ്ങളാണ് തെങ്ങിൻതൈകൾ നടുന്നതിന് അനുയോജ്യമായ മാസങ്ങൾ. വർഷങ്ങളോളം ആദായം നൽകുന്ന വിളയായായതുകൊണ്ടു തന്നെ നടീൽ വസ്തുക്കളുടെ ഗുണമേന്മയെ ആശ്രയിച്ചാണ് തൈകളുടെ വളർച്ചയും ഭാവിയിൽ അവയിൽനിന്നുള്ള ആദായവും.  നല്ല കരുത്തുള്ളതും ഒരു വർഷം പ്രായമായതുമായ തൈകളാണ് നടാൻ തിരഞ്ഞെടുക്കേണ്ടത്. നെടിയ ഇനങ്ങൾക്ക് 5‐-6 ഓലകളും ഒരു മീറ്ററിൽ കൂടുതൽ ഉയരവും 8 സെന്റീമീറ്റർ കണ്ണാടി കനവും കാണും. ധാരാളം വേരുകളുള്ളതും നേരത്തെ മുളച്ച് വേഗത്തിൽ വളർന്നു വന്നതുമായ തൈകൾ ഉത്തമം. പോളി ബാഗുകളിൽ പരിപാലിക്കുന്ന തൈകളാണ് മികച്ച വളർച്ച കാണിക്കുന്നത്.

വിത്ത് തേങ്ങ പാകാനും മഴക്കാലം തുടങ്ങുന്ന സമയം തന്നെയാണ് നല്ലത്.  തുറസ്സായ സ്ഥലങ്ങളിലാണ്  നഴ്സറികൾ സ്ഥാപിക്കുമ്പോൾ കൃത്രിമമായി തണൽ നൽകണം. തെങ്ങിൻ തോപ്പുകളിലും നഴ്സറി സ്ഥാപിക്കാം.

തൈകൾ നടുന്നത്‌ 7.5 മീറ്റർ അകലം പാലിച്ച്‌ വേണം.  സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നതും നീർവാർച്ചാ സൗകര്യവുമുള്ള സ്ഥലത്തു വേണം തൈകൾ നടാൻ. മണ്ണിന്റെ സ്വഭാവം അനുസരിച്ച് കുഴിയുടെ ആഴം മാറും. പാറയോട് കൂടിയ വെട്ടുകൽ മണ്ണാണെങ്കിൽ 1.5 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.2 മീറ്റർ ആഴവുമുള്ള കുഴികൾ എടുക്കണം. ഉണക്കി പൊടിച്ച ചാണകം, മേൽമണ്ണ്‌, ചാരം എന്നിവ കലർന്ന മിശ്രിതം 60 സെന്റീമീറ്റർ  ഉയരത്തിൽ കുഴികളിൽ നിറയ്ക്കണം. ചെങ്കൽ പ്രദേശങ്ങളിൽ കുഴി ഒന്നിന് 2 കിലോഗ്രാം വീതം ഉപ്പു ചേർക്കുന്നത് മണ്ണിന് അയവ് കിട്ടാൻ സഹായകമാകും. ഇങ്ങനെ പകുതി നിറച്ച കുഴിയുടെ നടുവിൽ ചെറിയ കൈക്കുഴി ഉണ്ടാക്കി അതിൽ തൈ വെച്ച് ചുറ്റും മണ്ണിട്ട് ഉറപ്പിക്കണം. കുഴിയിൽ തൈ നടുമ്പോൾ കണ്ണാടി ഭാഗം മണ്ണ് കൊണ്ട് മൂടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. തൈകൾ നട്ടശേഷം ബലമുള്ള കുറ്റി അടിപ്പിച്ച് ബന്ധിപ്പിച്ചാൽ കാറ്റിൽ തൈ വീഴാതെ സംരക്ഷിക്കാം.  തൈകൾക്ക് ആവശ്യമായ തണലും നൽകണം. മഴയില്ലെങ്കിൽ  തൈകൾക്ക് നനയും നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിന് വളമിടാം; രണ്ടാം ഘട്ട വളപ്രയോഗത്തിന് ഉചിതസമയം

രാസവളവും ജൈവവളവും ചേർത്തുള്ള വളപ്രയോഗമാണ്  നല്ലത്

രാസവള പ്രയോഗത്തിനൊപ്പം ജൈവവളവും ചേർത്തുള്ള വളപ്രയോഗമാണ്  നല്ലത്.  നട്ട്‌ ആദ്യവർഷംമുതൽ വളപ്രയോഗം നടത്തണം.   രാസവളപ്രയോഗത്തിന് രണ്ടാഴ്ചമുമ്പ്‌ തെങ്ങ് ഒന്നിന് രണ്ട് കിലോഗ്രാം ഡോളമൈറ്റോ കുമ്മായമോ നൽകണം. തെങ്ങിന് വർഷത്തിൽ 500 ഗ്രാം പാക്യജനകം, 320 ഗ്രാം ഭാവഹം, 200 ഗ്രാം ക്ഷാരം എന്ന തോതിൽ വളം നൽകണം. മഴയെ ആശ്രയിച്ചുള്ള തെങ്ങിൻ തോപ്പുകളിൽ ശുപാർശ  ചെയ്തിട്ടുള്ള വളത്തിന്റെ മൂന്നിലൊന്ന് ഇപ്പോൾ നൽകാം. അതിനായി 360 ഗ്രാം  യൂറിയ, 500 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 700 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ തെങ്ങ് ഒന്നിന് നൽകണം. ശേഷിക്കുന്ന മൂന്നിൽ രണ്ടുഭാഗം തുലാവർഷാരംഭത്തിൽ നൽകാം. തെങ്ങിൻ ചുവട്ടിൽനിന്ന് 1.8 മീറ്റർ അകലത്തിൽ തടം ഇളക്കി വിതറി മണ്ണിട്ടു മൂടണം.

കീടാക്രമണം

സാധാരണയായി മഴക്കാലത്ത് കാണുന്ന കീടങ്ങളായ കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, വേരുതീനിപുഴു എന്നിവയുടെ ആക്രമണം ഉണ്ടാകാം. കൂമ്പ് ചീയൽ, ഓല ചീയൽ എന്നീ രോഗങ്ങളും. ഇവയ്ക്കെതിരെ  പ്രതിരോധ നടപടികൾ സ്വീകരിക്കണം. തെങ്ങിൻ തോട്ടങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മടലുകൾ വെട്ടുമ്പോൾ തടിയിൽനിന്നും ഒരു മീറ്റർ മാറിമുറിക്കുക. വളക്കുഴികളിൽ മെറ്റാറൈസിയം എന്ന മിത്ര കുമളിനെ നിക്ഷേപിക്കുക.തെങ്ങിൻ തടത്തിൽ അഞ്ചു കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുക്കുന്നത് നല്ലത്‌. തെങ്ങിന്റെ മുകൾഭാഗം കൃത്യമായ  ഇടവേളകളിൽ വൃത്തിയാക്കുക.

ഇടവിളയായി തെങ്ങിൻ തോട്ടത്തിൽ ഇടവിളകളും മിശ്രവിളകളും മഴക്കാലത്തോടെ നടാം. വാഴ, പൈനാപ്പിൾ, ഇഞ്ചി, മഞ്ഞൾ, കപ്പ, മധുരക്കിഴങ്ങ് തുടങ്ങിയ ഹ്രസ്വകാല വിളകളും കുരുമുളക്, ജാതി, വാനില, കൊക്കോ, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങിയ ദീർഘകാല വിളകളും  നട്ടു പരിപാലിക്കാം.

English Summary: How to make coconut farming profitable?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds