സ്പൈരുളിനെ; ഭാവിയിലെ ഭക്ഷണം

Monday, 29 January 2018 05:41 By KJ KERALA STAFF
രുചി  കിട്ടാനും വയറു നിറയാനും മാത്രമല്ല ശരീരത്തിൻ്റെ  ആരോഗ്യത്തിനുകൂടി വേണ്ടിയുള്ള ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ പോഷകങ്ങൾ ഭക്ഷണത്തിൽ  ഉൾപ്പെടുത്തുകയോ  വേണം.  ഭൂമിയിലെ ആദ്യത്തെ ഭക്ഷണമാണ് പായലുകൾ. 

സ്പൈരുളിന ഒരു നീലഹരിത പായൽ  ആകുന്നു. ഗ്രീൻ ബ്ലഡ് എന്ന് വിളിക്കപ്പെടുന്ന സ്പൈരുളിനെ  ലോകാരോഗ്യ സംഘടന (WHO) നിർദേശിക്കുന്ന ഒരു സൂപ്പർഫുഡ് കൂടിയാണ്.ഇത് ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ള പായലാണ്.ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പോഷകാഹാരക്കുറവിന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പരിഹാരമാണ്  സ്പൈരുളിനെ.

കടൽജലത്തിലും,ശുദ്ധജലത്തിലും വളരുന്ന കടുംപച്ചയും,നീലയും കലർന്ന ഒരുസൂക്ഷ്മആൽഗെയാണ് സ്പൈറുലിന. തുറസ്സായജലാശയങ്ങളിൽ സമൃദ്ധമായ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വളരുന്ന സ്പൈറുലിന പോഷകങ്ങളുടെ ഒരുകലവറയാണ്.

മുലപ്പാലിൽ മാത്രം കാണപ്പെടുന്ന ജി.എൽ.എ അടങ്ങിയിട്ടുള്ളതും മനുഷ്യശരീരത്തിൻ്റെ വളർച്ചക്കും,ശരിയായപ്രവർത്തനത്തിനും അനിവാര്യമായ വിറ്റാമിനുകൾ മിനറലുകൾ അമിനോഅമ്ളങ്ങൾ ഇവയെല്ലാം അടങ്ങിയിട്ടുള്ള ലോകത്തെ ഒരേയൊരു ഭക്ഷണമാണ് സ്പൈറുലിന. എളുപ്പം ദഹിക്കുന്നതിനാൽഅനാരോഗ്യമുള്ളവർക്കും,ഗർഭിണികൾക്കും,കുട്ടികൾക്കും, പ്രായമായവർക്കും ഇത് പതിവായി കഴിക്കാം. ബഹിരാകാശയാത്രികർ ആഹാരമായി തിരഞ്ഞെടുത്തത് സ്പൈറുലിനയാണ്.
 
കാൻസർ, വാതരോഗങ്ങൾ, പേശിവേദന, അലർജി, ഉയർന്നകൊളസ്ട്രോൾ, ചർമ്മരോഗങ്ങൾ, അമിതവണ്ണം, കിഡ്നിസ്റ്റോൺ, വന്ധ്യത, കരൾരോഗം, മുടികൊഴിച്ചിൽ, ഓർമ്മക്കുറവ്, തൈറോയ്ഡ്രോഗങ്ങൾ, അസിഡിറ്റി തുടങ്ങിയ പലരോഗങ്ങൾക്കും സപൈറുലിന പ്രതിവിധിയാണ് മാത്രമല്ല നമ്മുടെ ശരീരത്തിൽ അടിഞ്ഞ്കൂടിയിട്ടുള്ള വിഷാംശങ്ങളെ പുറംതള്ളും നമ്മൾ അറിയാത്ത പലരോഗങ്ങൾ പോലും സുഖപ്പെടും.

ശരീരത്തിൽ പുതുരക്തമുണ്ടാവുന്നു. പൈൽസിനെ ഇല്ലാതെയാക്കുന്നു. മുലയൂട്ടുന്നവർക്കും,വൃദ്ധൻമാർക്കും യഥേഷ്ടം കഴിക്കാം വിദൂരയാത്രക്കാർക്ക് ഭക്ഷണമായിഉപയോഗിക്കാം വായിലുണ്ടാവുന്ന കാൻസറിന് സ്പൈറുലിന ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട് .

ഗർഭിണികൻക്ക് സിസേറിയൻ ഒഴിവാക്കാൻഉത്തമം പുരുഷൻമാരുടെ മസിൽവർദ്ധനവിന് ഉത്തമപരിഹാരമാണ് ഗർഭാവസ്ഥയിൽ കുഞ്ഞിന്റെവളർച്ചക്കും സുഖപ്രസവത്തിനും സഹായകരമാണ് പോഷകക്കുറവിന് നിർദ്ദേശിക്കുന്നത് സ്പൈറുലിനയാണ് രോഗമുള്ളവർക്കും,രോഗമില്ലാത്തവർക്കും കഴിക്കാം മറ്റുമരുന്നുകളുടെ കൂടെയും കഴിക്കാം. ഇരുന്നോറോളം രാഷ്ട്രങ്ങളിൽ സ്പൈറുലിനയെ അംഗീകരിച്ച്കഴിഞ്ഞു. 100 ശതമാനം പ്രക്യതിദത്തമാണ് ഇപ്പോൾ പൗഡർരൂപത്തിലും,ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ്.

CommentsMORE ON FEATURES

തൊട്ടതെല്ലാം പൊന്നാക്കി ബീന

സമയം ഉച്ചയ്ക്ക് മൂന്നു മണിയോടടുക്കുന്നു. ബീന ഫാമില്‍ കറവയിലാണ്. കറവയന്ത്രമുണ്ട്! പക്ഷെ- കറന്റില്ല.

May 17, 2018

ഗോശാല ബിനുവിൻ്റെ  വിശേഷങ്ങള്‍

കൃഷി സംസ്‌കാരമാണ്. ജീവിതമാകണം - ഒപ്പം ജീവസന്ധാരണ മാര്‍ഗ്ഗവുമാകണം. കൃഷി പലവിളകളെ അടിസ്ഥാനമാക്കിയാകും അറിയപ്പെടുക. തെങ്ങധിഷ്ഠിത കൃഷി, നെല്ലധിഷ്ഠിത കൃഷി എന്നൊക്കെ. എന്നാല്‍, കറവപ്പശുക…

May 17, 2018

അവരുടെ സങ്കടം ആരറിയാൻ

ആലപ്പുഴ : നൂറുമേനി വിളവ് കിട്ടിയപ്പോൾ വിളവനു വിപണിയില്ല. ചേർത്തല കഞ്ഞിക്കുഴിയിലെ ഇളവൻ കർഷർ പ്രതിസന്ധിയിൽ. സീസൺ അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർ അനുഭവിക്കുന്ന അവസ്ഥ ആണിത്.

May 14, 2018

FARM TIPS

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

May 22, 2018

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക…

കരിയിലയും മണ്ണിരയും

May 19, 2018

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവി…

കൃഷിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നുറുങ്ങുകള്‍.

May 19, 2018

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.