കരിയിഞ്ചി

Tuesday, 16 January 2018 10:37 AM By KJ Staff
തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ്  പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേരളത്തിൽ രാജ്ഭവൻ്റെ  തോട്ടത്തിൽ വരെ ഇഞ്ചികൃഷിചെയ്യുന്നു. 

കരിയിഞ്ചി കേരളത്തിലെത്തിയത്

കണ്ണൂർക്കാരനായ ഒരു മലയാളി വഴിയാണ് തായ് ബ്ലാക്ക് ജിഞ്ചർ എന്ന ഇംഗ്ലീഷ് നാമധാരിയായ കരിയിഞ്ചി കേരളത്തിലെത്തുന്നത്. ഇദ്ദേഹത്തിൻ്റെ  തായ്ലൻഡ് സന്ദർശനത്തിനിടെ തായ്ലൻഡുകാർ ചായയിൽ കരിയിഞ്ചി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. മലകയറ്റത്തിനും മറ്റും പോകുന്നവർ ഇത്തരം ചായ കുടിക്കുന്നതും കണ്ടു. ഇതെന്തിനെന്ന് അന്വേഷിച്ചു. തളർച്ച ഒഴിവാക്കി ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്നതിനാണ് കരിയിഞ്ചി ചായ ഉപയോഗിക്കുന്നതെന്നു മനസിലായി 25 കിലോ ഉപയോഗിച്ച് കൃഷി നടത്തി. രോഗ, കീട ആക്രമണങ്ങൾ അധികമില്ലാത്തതിനാൽ രണ്ടു ക്വിന്റൽ വിളവുകിട്ടി. ഇതുപയോഗിച്ച് വിത്തുത്പാദിപ്പിച്ചു. കൂടുകളിൽ കിളിർപ്പിച്ച് തൈയാക്കിയാണ് വിൽപനനടത്തിയത്. കേരളത്തിലെ ഏതുതരം മണ്ണിലും കരിയിഞ്ചിവളരും. മണ്ണിൻ്റെ  ജലം പിടിച്ചുനിർത്താനുള്ള ശക്‌തി നോക്കി ജലസേചനം ക്രമീകരിക്കണമെന്നു മാത്രമേയുള്ളൂ. ഉഷ്ണമേഖല വിളയാണ് കരിയിഞ്ചി. അതിനാൽ കേരള, തമിഴ്നാട്, കർണാടക മേഖലകളിൽ നന്നായി വിളയുമെന്നു തെളിഞ്ഞു. പകുതി തണലുള്ള അന്തരീക്ഷം ഇഷ്‌ടമുള്ള വിളയായതിനാൽ തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയാക്കാൻ അനുയോജ്യമാണ്. എന്നാൽ റബർതോട്ടങ്ങൾ കരിയിഞ്ചി ഇടവിളകൃഷിക്ക് യോജിച്ചതല്ല.

ഔഷധ ഗുണങ്ങൾ

രക്‌തപരിപോഷണത്തിനും മസിലുകൾ ശക്‌തമാക്കാനുമാണ് പരമ്പരാഗതമായി തായ്ലൻഡിൽ കരിയിഞ്ചി ഉപയോഗിക്കുന്നത്. ലൈംഗീക പ്രശ്നങ്ങൾമാറ്റി ഉത്തേജനമുണ്ടാക്കുന്നതിനും ഇതുപയോഗിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുന്നതിനും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ മാറ്റുന്നതിനും, പെപ്റ്റിക് അൾസറിനെതിരായും സ്ത്രീകളിലെ ആർത്തവ പ്രശ്നപരിഹാരത്തിനും തായ്ലൻഡിൽ ഇതുപയോഗിക്കുന്നു. അലർജികൾക്കുള്ള മരുന്നായി കരിയിഞ്ചി പ്രശസ്തമാണ്. സാധാരണ ഇഞ്ചിയുടെ ഉപയോഗമല്ല കരിയിഞ്ചിക്ക്്. കുറഞ്ഞ താപനിലയിൽ ഉണക്കിപ്പൊടിച്ച് സംസ്കരിച്ചാണ് ഉപയോഗിക്കുന്നത്. ആഹാരശേഷം രണ്ടു കപ്പ് കരിയിഞ്ചി വെള്ളവും അതിനുശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും രാവിലെയും വൈകുന്നേരവുമായിട്ടാണ് തായ്ലൻഡുകാർ കഴിക്കുന്നത്. ചെറിയ കഷണം ഉണക്ക കരിയിഞ്ചി, ചായയിൽ ഇട്ടു തിളപ്പിച്ചും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർടെൻഷൻ ഉള്ളവർ എന്നിവർ ഇതുപയോഗിക്കാൻ പാടില്ല. ക്രചായ് ദം (Krachai Dum’ Kaemp feria parviflora) എന്നാണ് തായ്ലൻഡിലെ വിളിപ്പേര്. 

ഒരു ചുവട്ടിൽ നിന്ന് ഒരു കിലോ

ഒരു ചുവട്ടിൽ നിന്നും ഒരുകിലോ വിളവു ലഭിക്കും. നാലുകിലോ പച്ചയിഞ്ചിയിൽ നിന്ന് ഒരുകിലോ ഉണക്കയിഞ്ചി ലഭിക്കും. ഇഞ്ചിയുടെ തൊലികളഞ്ഞ് കഴുകിയാണ് ഉണക്കേണ്ടത്. കയറ്റുമതിക്കായി വളർത്തുന്നതിനാൽ കരിയിഞ്ചി ജൈവരീതിയിൽ മാത്രമേ കൃഷിചെയ്യാവൂ. ഒരമാസം പ്രായമായ തൈകളാണ് കൃഷിക്കുപയോഗിക്കുന്നത്. ഏഴാം മാസം വിളവെടുക്കാം. ഇഞ്ചി കൃഷിചെയ്യുന്നതു പോലെയാണ് കരിയിഞ്ചിയുടേയും കൃഷി രീതി. രാസവളമോ രാസ കീടനാശിനികളോ കൃഷിയിൽ ഉപയോഗിക്കാൻ പാടില്ല. ഗ്രോബാഗിലോ നിലത്തോ കൃഷിചെയ്യാം. 2ഃ2 അടി അകലത്തിൽ കൃഷി ചെയ്യാം. മണ്ണിലാണെങ്കിൽ തടം ശരിയാക്കി അടിവളമായി ചാണകപ്പൊടി ചേർക്കാം. കടലപ്പിണ്ണാക്കും ചാണകവും ചേർത്തു പുളിപ്പിച്ച ജലം ചുവട്ടിലൊഴിച്ചു നൽകാം. ചാണകവും വേപ്പിൻപിണ്ണാക്കു പൊടിയും ചേർത്തു വളമായി നൽകാം. മഴയില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ജലസേചനം. നീർവാർച്ച കൂടുതലുള്ള മണ്ണിൽ ജലസേചനം നീർവാർച്ചയുടെ അളവനുസരിച്ച് കൂട്ടേണ്ടിവരും. പച്ചച്ചാണകവും കരിയിലയും പുതയിടുന്നതിനായി ഉപയോഗിക്കാം. മൂപ്പെത്തുമ്പോൾ തണ്ടുതാഴെ വീഴും. അപ്പോൾ വിളവെടുപ്പു പ്രായമാകും. 

കടപ്പാട് 

Comments



More from Health & Herbs

കുടംപുളി മാഹാത്മ്യം

കുടംപുളി മാഹാത്മ്യം കുടംപുളിയിട്ട മീൻ കറിയെ മലയാളിക്ക് മറക്കാനാവില്ല അത്രക്കുണ്ട് കുടംപുളിയുടെ രുചി. മീൻ കറി മാത്രമല്ലപച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്.

May 19, 2018

ആരോഗ്യത്തിനായി  ജീരകം 

ആരോഗ്യത്തിനായി  ജീരകം  ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള ജീരകത്തിന് നമ്മുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്‌. ജീരകം, ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തി…

May 17, 2018

ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ലൈറ്റ്യൂസ്

ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ലൈറ്റ്യൂസ് പോഷകങ്ങളുടെ കലവറയായ ലൈറ്റ്യൂസ് എന്ന ഇലക്കറിമലയാളിയുടെ തീന്മേശയിലേക്ക് കടന്നു വന്നിട്ട് അധിക കാലമായിട്ടില്ല.തണുപ്പുള്ള അന്തരീക്ഷത്തില്‍ വളരുന്ന വിളയാണിത്.

May 10, 2018

FARM TIPS

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

May 22, 2018

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക…

കരിയിലയും മണ്ണിരയും

May 19, 2018

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവി…

കൃഷിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നുറുങ്ങുകള്‍.

May 19, 2018

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.