1. Health & Herbs

വളരെ ബുദ്ധിമുട്ടി കുറച്ച ശരീരഭാരം വീണ്ടും കൂടാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ പല വഴികളും ആളുകൾ ശ്രമിക്കാറുണ്ട്. ഡയറ്റിംഗ്, ജിം, കഠിന വ്യായാമം അങ്ങനെ പല വഴികളും. അങ്ങനെ വളരെ ബുദ്ധിമുട്ടി കുറച്ച തടി വീണ്ടും കൂടാതെ നോക്കേണ്ടതും വളരെ പ്രധാനമാണ്. അല്ലെങ്കിൽ നിങ്ങൾ ചെയ്‌ത എല്ലാ ശ്രമങ്ങളും പാഴായിപ്പോകുന്നു. ഇതിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ കുറിച്ചാണ് വിവരിക്കുന്നത്.

Meera Sandeep
How to avoid regaining the weight you’ve lost
How to avoid regaining the weight you’ve lost

ശരീരഭാരം കുറയ്ക്കാൻ പല വഴികളും ആളുകൾ ശ്രമിക്കാറുണ്ട്.  ഡയറ്റിംഗ്, ജിം, കഠിന വ്യായാമം അങ്ങനെ പല വഴികളും.  അങ്ങനെ വളരെ ബുദ്ധിമുട്ടി കുറച്ച തടി വീണ്ടും കൂടാതെ നോക്കേണ്ടതും വളരെ പ്രധാനമാണ്.  അല്ലെങ്കിൽ നിങ്ങൾ ചെയ്‌ത എല്ലാ ശ്രമങ്ങളും പാഴായിപ്പോകുന്നു. ഇതിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.

ആദ്യമായി, നിങ്ങൾ കുറച്ചുകൊണ്ടുവന്ന നിങ്ങളുടെ ശരീരഭാരം ചെക്ക് ചെയ്‌തു വയ്ക്കുക.  ഇതിൽ നിന്നും കൂടാതിരിക്കുന്നതായിരിക്കണം നിങ്ങളുടെ അടുത്ത ശ്രമം.  കുറച്ചുകൊണ്ടുവന്ന ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.  ഇങ്ങനെ നമ്മുടെ ശരീരഭാരം പരിശോധിച്ചുവയ്ക്കുന്നത്  നമ്മുടെ ഭാരം കൂടാതിരിയ്ക്കാന്‍, കൂടിയാല്‍ അത് കുറയ്ക്കാന്‍ മനശാസ്ത്രപരമായിക്കൂടി നമ്മെ സഹായിക്കുന്നു. ഇത് കൃത്യമായി നോക്കുന്നത് ശരീരഭാരം കൂടിയാല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരഭാരത്തെക്കുറിച്ച് ബോധവാന്മാരായിരിയ്ക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.

പഴയ ഭക്ഷണരീതിയിലേയ്ക്ക് തിരിച്ചുപോകാതിരിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക.     കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ, നട്‌സ്, ഫ്രൂട്‌സ്, പച്ചക്കറികള്‍ എന്നിവ ശീലമാക്കാം. ധാരാളം വെളളം കുടിയ്ക്കാം. ഇതെല്ലാം ഏറെ ഗുണം നല്‍കും.  ശരീരഭാരം വർധിക്കുന്നത് സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തേയും ബാധിക്കുന്നുവെന്ന് എപ്പോഴും ഓർക്കുക.

എങ്കിലും ഇഷ്ട്ടപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ പൂർണ്ണമായും വർജ്ജിക്കരുത്.  ഇങ്ങനെയുള്ള ഭക്ഷണങ്ങൾ അതായത്  പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ അല്ലെങ്കിൽ മധുരപദാർത്ഥങ്ങൾ ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കുക.  പക്ഷെ നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അത് തുടർന്നുകൊണ്ടു പോകാതിരിക്കാനാണ്. കാരണം മധുരപദാർത്ഥങ്ങൾ കുറച്ചു കഴിക്കുമ്പോൾ അത് നമ്മെ കൂടുതൽ കഴിക്കുന്നതിനായി പ്രേരിപ്പിക്കുന്നു.

ചിട്ടയായ വ്യായാമം, ഡയറ്റ് എന്നിവയ്‌ക്കൊപ്പം മതിയായ ഉറക്കം, സ്‌ട്രെസ്സ് കുറയ്ക്കുക എന്നിവയെല്ലാം ശീലമാക്കുക. സ്ഥിരത എന്നത് പ്രധാനമാണ്. ഇത് വ്യായാമത്തിന്റെ കാര്യത്തിലെങ്കിലും ഉറക്കകാര്യത്തിലെങ്കിലും ഡയറ്റിന്റെ കാര്യത്തിലെങ്കിലും. ഇതെല്ലാം തടി കുറയ്ക്കാന്‍ മാത്രമല്ല, കുറഞ്ഞ തടി കൂടാതിരിയ്ക്കാനും സഹായിക്കുന്നു.

English Summary: How to avoid regaining the weight you’ve lost

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds