1. Health & Herbs

രാവിലെ കാണുന്ന ഈ ലക്ഷണങ്ങൾ രക്തസമ്മര്‍ദ്ദം കൂടുന്നതിൻറെയാകാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് ധാരാളംപേരിൽ കാണുന്നുണ്ട്. ഇത് ദിവസം കൂടുംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, സമ്മര്‍ദ്ദം എന്നിവയെല്ലാം ഉയര്‍ന്ന ബിപിക്ക് കാരണമാകും. ശ്രദ്ധിക്കാതിരുന്നാൽ അപകടം സംഭവിക്കാവുന്ന അസുഖമാണിത്. ബി.പി കൂടിയാല്‍ അത് അത്ര വലിയ ലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.

Meera Sandeep
These morning symptoms may be due to high blood pressure
These morning symptoms may be due to high blood pressure

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് ധാരാളംപേരിൽ കാണുന്നുണ്ട്.  ഇത് ദിവസം കൂടുംതോറും കൂടിക്കൊണ്ടിരിക്കുകയാണ്.  ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, സമ്മര്‍ദ്ദം എന്നിവയെല്ലാം  ഉയര്‍ന്ന ബിപിക്ക് കാരണമാകും. ശ്രദ്ധിക്കാതിരുന്നാൽ അപകടം സംഭവിക്കാവുന്ന അസുഖമാണിത്.   ബി.പി കൂടിയാല്‍ അത് അത്ര വലിയ ലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.  അതിനാൽ രാവിലെ എഴുന്നേറ്റയുടന്‍ ഉണ്ടാകുന്ന ഈ ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്. 

- എഴുന്നേറ്റ ഉടന്‍ തന്നെ നിങ്ങള്‍ക്ക് തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുക.  

-  രാവിലെ എഴുന്നേറ്റയുടന്‍ ദാഹം തോന്നിയാല്‍, അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ വായ വരണ്ടതായി അനുഭവപ്പെടും. പ്രത്യേകിച്ച്, രാവിലെ നിങ്ങള്‍ക്ക് കൂടുതല്‍ ദാഹം അനുഭവപ്പെടും. അതിനാല്‍, രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ദാഹം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആദ്യം നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുക.

- എഴുന്നേറ്റയുടന്‍ കാഴ്ച മങ്ങുകയാണെങ്കില്‍ അതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ണിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ രക്തസമ്മര്‍ദ്ദം അടിക്കടി വര്‍ദ്ധിക്കുകയാണെങ്കില്‍, നിങ്ങളുടെ കാഴ്ചശക്തി ദുര്‍ബലമാകും.

- രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ഛര്‍ദ്ദിക്കാന്‍ തോന്നുകയാണെങ്കില്‍ നിങ്ങള്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. ഇതോടൊപ്പം അസിഡിറ്റി, ബലഹീനത തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.

- ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് അവര്‍ക്ക് പലപ്പോഴും രാവിലെ ഉറക്കം വരും.

രാവിലെ എഴുന്നേറ്റയുടന്‍ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കും അനുഭവപ്പെടുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗുരുതരമായ ഒരു രോഗമാണ്. ഇത് ഒരു നിശബ്ദ കൊലയാളിയാണ്. പല കേസുകളിലും ഉയര്‍ന്ന ബിപി ഉള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല. അതിനാല്‍, ഇടയ്ക്കിടെ പരിശോധിച്ചാല്‍ മാത്രമേ ഇത് കണ്ടെത്താന്‍ കഴിയൂ. ഹൈ ബി.പി തടയാന്‍ ഡയറ്റ്, ഭക്ഷണശീലം ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം വളരെ സഹായകരമാണ്.

English Summary: These morning symptoms may be due to high blood pressure

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds