1. News

റാഡിഷ് കൃഷി പ്രോത്സാഹിപ്പിക്കാൻ സോമാനി സീഡ്സും കൃഷിജാഗരണും ധാരണാപത്രത്തിൽ ഒപ്പ് വച്ചു

2024 ഏപ്രിൽ 17 ന് ഇന്ത്യയിലെ പ്രമുഖ വിത്ത് നിർമ്മാതാക്കളിൽ ഒരാളായ സോമാനി സീഡ്സും പ്രമുഖ കാർഷിക മാധ്യമ സ്ഥാപനമായ കൃഷിജാഗരണും ന്യൂഡൽഹിയിലെ കൃഷി ജാഗരണിന്റെ ഹെഡ് ഓഫീസിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു

Arun T
കൃഷിജാഗരൺ & അഗ്രികൾച്ചർ വേൾഡ് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫും  ആയ എംസി ഡൊമിനികും ,സോമാനി സീഡ്സ് മാനേജിങ് ഡയറക്ടർ ഡോ. K.V. സോമാനിയും ധാരണപത്രം ഒപ്പു വെയ്ക്കൽ ചടങ്ങിൽ (ന്യൂഡൽഹിയിലെ കൃഷിജാഗരൺ  ഹെഡ് ഓഫീസിൽ വച്ച് )
കൃഷിജാഗരൺ & അഗ്രികൾച്ചർ വേൾഡ് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫും ആയ എംസി ഡൊമിനികും ,സോമാനി സീഡ്സ് മാനേജിങ് ഡയറക്ടർ ഡോ. K.V. സോമാനിയും ധാരണപത്രം ഒപ്പു വെയ്ക്കൽ ചടങ്ങിൽ (ന്യൂഡൽഹിയിലെ കൃഷിജാഗരൺ ഹെഡ് ഓഫീസിൽ വച്ച് )

2024 ഏപ്രിൽ 17 ന് ഇന്ത്യയിലെ പ്രമുഖ വിത്ത് നിർമ്മാതാക്കളിൽ ഒരാളായ സോമാനി സീഡ്സും പ്രമുഖ കാർഷിക മാധ്യമ സ്ഥാപനമായ കൃഷിജാഗരണും ന്യൂഡൽഹിയിലെ കൃഷി ജാഗരണിന്റെ ഹെഡ് ഓഫീസിൽ ഒരു ധാരണാപത്രത്തിൽ ഒപ്പു വച്ചു. രാജ്യത്തുടനീളമുള്ള കർഷകരുടെ വരുമാന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ റാഡിഷ് കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രാഥമിക ലക്ഷ്യം.

കൃഷിജാഗരൺ & അഗ്രികൾച്ചർ വേൾഡ് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫും  ആയ എംസി ഡൊമിനികും ,സോമാനി സീഡ്സ് മാനേജിങ് ഡയറക്ടർ ഡോ. K.V. സോമാനിയും ധാരണപത്രം ഒപ്പു വെയ്ക്കൽ ചടങ്ങിൽ (ന്യൂഡൽഹിയിലെ കൃഷിജാഗരൺ  ഹെഡ് ഓഫീസിൽ വച്ച് )
കൃഷിജാഗരൺ & അഗ്രികൾച്ചർ വേൾഡ് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫും ആയ എംസി ഡൊമിനികും ,സോമാനി സീഡ്സ് മാനേജിങ് ഡയറക്ടർ ഡോ. K.V. സോമാനിയും ധാരണപത്രം ഒപ്പു വെയ്ക്കൽ ചടങ്ങിൽ (ന്യൂഡൽഹിയിലെ കൃഷിജാഗരൺ ഹെഡ് ഓഫീസിൽ വച്ച് )

കരാർ പ്രകാരം, 2024 ഡിസംബർ 1-5 തീയതികളിൽ നടക്കാനിരിക്കുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ (എംഎഫ്ഒഐ) അവാർഡുകൾ വരെ സോമാനി സീഡ്സും കൃഷി ജാഗരണും സംയുക്തമായി 30 കർഷക പരിശീലന വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും. ഏകദേശം 10,000 കർഷകരെ പരിശീലിപ്പിക്കാനാണ് ഈ ശിൽപശാലകൾ ലക്ഷ്യമിടുന്നത്. മികച്ച വിളവ് ലഭിക്കുന്നതിന് ഏറ്റവും മികച്ച റാഡിഷ് കൃഷി രീതികളിൽ പരിശീലന സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കും. വാങ്ങുന്നവരുമായി ബന്ധപ്പെടുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങളിൽ നിന്ന് അധിക വരുമാനം സൃഷ്ടിക്കുന്നതിനും കർഷകർ വിപണി പ്രവേശന തന്ത്രങ്ങൾ പഠിക്കും. ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ 50 ലധികം ജില്ലകളിലായി ഈ ശിൽപശാലകൾ സംഘടിപ്പിക്കും.

'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ് 2024' ലെ 'MFOI റാഡിഷ് കാറ്റഗറി' യുടെ  സ്പോൺസർഷിപ്പ് ആയ സോമാനി സീഡ്സ് റാഡിഷ് കൃഷിയുടെ പോഷകപരവും സാമ്പത്തികവുമായ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനുള്ള അവരുടെ പ്രതിബദ്ധത അടിവരയിടുന്നു. ഈ സഹകരണത്തിലൂടെ, രാജ്യവ്യാപകമായി കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനൊപ്പം അവഗണിക്കപ്പെട്ട പച്ചക്കറികളുടെ പദവി ഉയർത്താനും കൃഷിജാഗരൺ ലക്ഷ്യമിടുന്നു.

ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കവെ, മാനേജിംഗ് ഡയറക്ടർ  K.V. സോമാനി  ഈ സഹകരണത്തിൽ തങ്ങൾക്കുള്ള ഉത്സാഹം പ്രകടമാക്കി. കർഷകർ, പ്രത്യേകിച്ച് 1-2 ഏക്കർ മുതൽ 5 ഏക്കറിൽ താഴെ വരെ ചെറിയ ഭൂവുടമകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടിക്കൊണ്ട് പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ഉപജീവനമാർഗം സുരക്ഷിതമാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന കർഷക സമൂഹത്തെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഒരിക്കൽക്കൂടി ഊന്നിപ്പറഞ്ഞു.

കൂടാതെ, അത്തരം കർഷകർക്ക് റാഡിഷ് കൃഷി എത്ര മാത്രം അനുയോജ്യമാകുന്നു എന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. 3 മുതൽ 4 മാസത്തിൽ കൂടുതൽ നിക്ഷേപം ആവശ്യമുള്ള മറ്റ് വിളകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ കുറഞ്ഞ നിക്ഷേപവും 20-25 ദിവസത്തെ ഹ്രസ്വ വളർച്ചാ ചക്രവും കർഷകർക്ക് വളരെ അനുകൂലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിപണനത്തിലും വരുമാനത്തിലും അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ദീർഘകാല വിളചക്രങ്ങളിൽ കർഷകർ അഭിമുഖീകരിക്കുന്ന സാമ്പത്തിക ഭാരം സോമാനി എടുത്തു പറഞ്ഞു.

റാഡിഷ് കൃഷിക്ക് സാധാരണയായി ഏക്കറിന് ഏകദേശം 35,000-40,000 രൂപ നിക്ഷേപം ആവശ്യമാണ്. എന്നിരുന്നാലും, ചില കർഷകർ ഒരു ഏക്കർ 4-5 ചെറിയ പ്ലോട്ടുകളായി വിഭജിച്ച് , പ്രാരംഭ നിക്ഷേപം ഒരു പ്ലോട്ടിന് കുറഞ്ഞത് 7,000-8,000 രൂപയായി കുറയ്ക്കുന്നു. ഈ സമീപനം കർഷകരെ അവരുടെ വരുമാനം പരമാവധി വർദ്ധിപ്പിക്കുന്നതിനും അവരെ 'കോടീശ്വരന്മാർ' ആക്കി മാറ്റുന്നതിനും സഹായിക്കുന്നു. ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ആണ് കൃഷിജാഗരണിന്റെ 'മില്യണയർ ഫാർമേഴ്സ് ഓഫ് ഇന്ത്യ (എം. എഫ്.ഒ.ഐ)' സംരംഭവുമായി  ഞങ്ങൾ  പങ്കാളികളായത്  ", സോമാനി കൂട്ടിച്ചേർത്തു.

സോമാനി സീഡ്സ് കർഷക സമൂഹത്തെ വിജയം നേടാൻ സഹായിക്കുന്നു എന്ന് കൃഷി ജാഗരൺ & അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫും ആയ എംസി ഡൊമിനിക് പറഞ്ഞു. 'ഇന്ത്യയിലെ കോടീശ്വരനായ കർഷകൻ' എന്ന ആശയം വിഭാവനം ചെയ്തപ്പോൾ, സോമാനി സീഡ്സിന്റെ ശ്രദ്ധ 'ഏക്കർ കോടീശ്വരന്മാരിൽ' ആയിരുന്നു. ഒരു ചെറിയ ഏക്കർ ഭൂമിയിൽ പോലും സമ്പത്ത് സൃഷ്ടിക്കാൻ കഴിയുന്ന കർഷകർ ആണ് 'ഏക്കർ കോടീശ്വരന്മാർ . ഇവിടെയാണ് കൃഷിജാഗരണും സോമാനി സീഡ്സും സഹകരിക്കുന്നത്. 30 പരിശീലന സെഷനുകൾ നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു, ഇവയിലൂടെ കർഷകരെ വലിയ തോതിൽ സഹായിക്കുന്നതിന് ഞങ്ങൾ മാർഗനിർദേശവും പരിശീലനവും പിന്തുണയും നൽകും.

"ഈ സംരംഭത്തിന്റെ ഫലമായി, ധാരാളം കോടീശ്വരന്മാർ ഉയർന്നു വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പങ്കാളിത്തം ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച വ്യവസായ, മാധ്യമ സഹകരണം പ്രദർശിപ്പിക്കുന്നു.  ഇന്ത്യയിൽ കർഷകർക്ക് 5-10 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയുന്ന പുതിയ വിത്തുകൾ സോമാനി സീഡ്സ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാധ്യതകളെ യാഥാർത്ഥ്യമാക്കാനാണ് ഞങ്ങളുടെ സംരംഭം ലക്ഷ്യമിടുന്നത് ", അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary: Somani seedz signs MOU with krishijagran to enhance farmers income in Radish cultivation in India

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds