1. Environment and Lifestyle

ദിവസങ്ങൾക്കുള്ളിൽ തടി കുറയ്ക്കണമെങ്കിൽ മല്ലിയില പാനീയം കുടിയ്ക്കാം...

വ്യായാമം ചെയ്തും ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സാധിക്കുമെങ്കിലും അമിതവണ്ണത്തിന് എതിരെ എപ്പോഴും ഇത് ഫലപ്രദമാകണമെന്നില്ല. അതിനാൽ തന്നെ ആയുർവേദ ഗുണങ്ങൾ അടങ്ങിയ പ്രത്യേക പാനീയങ്ങളും വിഭവങ്ങളും കഴിക്കുന്നത് ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കുന്നതിന് സഹായിക്കും.

Anju M U
coriander
മല്ലിയില പാനീയം കുടിച്ച് ദിവസങ്ങൾക്കുള്ളിൽ തടി കുറയ്ക്കാം...

കൃത്യമായ ജീവിതചൈര്യയും ശരിയായ ഭക്ഷണവുമാണ് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച പോംവഴി. അതായത്, ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണക്രമം ശരിയാണെങ്കിൽ, യാതൊരു പ്രശ്നവുമില്ലാതെ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: റാഗി കഴിച്ച് കഴിച്ച് തടി കുറയ്ക്കാം; എങ്ങനെയെന്നല്ലേ!!!

വ്യായാമം ചെയ്തും ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സാധിക്കുമെങ്കിലും അമിതവണ്ണത്തിന് എതിരെ എപ്പോഴും ഇത് ഫലപ്രദമാകണമെന്നില്ല. അതിനാൽ തന്നെ ആയുർവേദ ഗുണങ്ങൾ അടങ്ങിയ പ്രത്യേക പാനീയങ്ങളും വിഭവങ്ങളും കഴിക്കുന്നത് ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കുന്നതിന് സഹായിക്കും.

ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കുടിക്കേണ്ടതാണ് മല്ലിയില കൊണ്ടുള്ള പാനീയം. മല്ലിയില (Coriander Leaves) ഉപയോഗിച്ചുള്ള ഈ പാനീയം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മികച്ച ഫലം ലഭിക്കും. ദഹനം മെച്ചപ്പെടുത്താൻ മല്ലിയില സഹായിക്കും. കൂടാതെ ഇത് മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുകയും ശരീരത്തിലെ അധിക കൊഴുപ്പ് ഉരുകാൻ സഹായിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്‌സ്: ശരീരത്തിലെ അമിത കൊഴുപ്പ് എങ്ങനെ കുറയ്ക്കാം

തടി കുറയ്ക്കാൻ മല്ലിയില പാനീയം (Coriander Drink To Reduce Body Fat)

നാരുകളാൽ സമ്പുഷ്ടമാണ് മല്ലിയില. ശരീരഭാരം കുറയ്ക്കാൻ ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കാം. അതുപോലെ തന്നെ ദഹനം പലമടങ്ങ് മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാണ്. ദഹനപ്രക്രിയ കൃത്യമായി നടന്നില്ലെങ്കിൽ ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. ഇത്തരമൊരു സാഹചര്യത്തിൽ, മല്ലിയില ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇതിനായി മല്ലിയില അരച്ച് ചേർത്തുള്ള ജ്യൂസ് ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്താം.
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും മല്ലിയില പാനീയം തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. മല്ലിയില ചേർത്ത ചൂട് വെള്ളം കുടിയ്ക്കാവുന്നതാണ്.
അതുമല്ലെങ്കിൽ ഒരു നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് ഇതിലേക്ക് നാല് കപ്പ് വെള്ളവും 60 ഗ്രാം മല്ലിയിലും മിക്സ് ചെയ്ത് ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പാനീയം കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പിനേയും കലോറിയേയും നിങ്ങൾക്ക് നിയന്ത്രണവിധേയമാക്കാം.

മാത്രമല്ല, നാരങ്ങ- മല്ലിയില ഒറ്റമൂലി രക്തസമ്മർദം ഉള്ളവര്‍ക്കും ഫലപ്രദമായ പാനീയമായി ഉപയോഗിക്കാം. രക്തസമ്മർദം നിയന്ത്രിക്കുന്നതിന് പുറമെ കൊളസ്ട്രോളിനെ ഒരു പരിധി വരെ കുറയ്ക്കാനും ഇത് സഹായിക്കും.

  • കൊളസ്‌ട്രോള്‍ കുറക്കാന്‍

ആരോഗ്യസംരക്ഷണത്തിനും മല്ലിയില പാനീയം സഹായകരമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് പുറമെ, ചെറുനാരങ്ങ പിഴിഞ്ഞ് ഐസ് ക്യൂബുകൾ ചേർത്ത് പച്ച മല്ലിയിലയും ചേർത്തും കുടിക്കാം. ശരീരഭാരം കുറയ്ക്കാൻ മല്ലിയില ഇങ്ങനെയും ഉപയോഗിക്കാം.
ഇതുകൂടാതെ, ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കുക. ഇതിലേക്ക് ഉണങ്ങിയ മല്ലി വിത്തുകൾ ഒരു സ്പൂണിൽ എടുത്ത് ചേർത്ത ശേഷം ഒന്നോ രണ്ടോ മിനിറ്റ് വരെ വേവിക്കുക. ഈ വെള്ളം രാത്രി മുഴുവൻ ഇതുപോലെ സൂക്ഷിച്ച് പിറ്റേന്ന് രാവിലെ ഉറക്കമുണർന്നതിന് ശേഷം കുടിക്കുക. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ഈ പാനീയത്തിന് സാധിക്കും.

English Summary: Drink Coriander Leaves To Lose Your Body Fat In Just Days

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds