<
  1. Environment and Lifestyle

അഴകുള്ള കണ്ണിന് ആരോഗ്യം നൽകുന്ന ഈ 7 ഭക്ഷണം ശീലമാക്കാം; അതിശയിപ്പിക്കുന്ന റിസൾട്ട് ലഭിക്കും

അഴകും ആരോഗ്യവുമുള്ള സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ആകർഷണമാണ്. അതിനാൽ താഴെപ്പറയുന്ന ആഹാരങ്ങൾ തീർച്ചയായും നിങ്ങളും ആഹാരശൈലിയിലേക്ക് ചേർത്താൽ കണ്ണുകൾക്ക് നല്ലതാണെന്ന് വിദഗ്ധരും ഗവേഷണങ്ങളും വ്യക്തമാക്കുന്നു.

Anju M U
eyes
അഴകുള്ള കണ്ണിന് ആരോഗ്യം നൽകുന്ന ഈ 7 ഭക്ഷണം ശീലമാക്കാം

മനോഹരമായ കണ്ണുകൾ ആഗ്രഹിക്കാത്തവർ ആരാണ്. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ അൽപം കൂടുതൽ ശ്രദ്ധ നൽകിയാൽ മനോഹരമായ കണ്ണുകൾ നിങ്ങൾക്കും സ്വന്തമാക്കാം. അഴകും ആരോഗ്യവുമുള്ള സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ആകർഷണമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മീൻ കഴിച്ചാലുള്ള ​ആരോ​​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

അതിനാൽ താഴെപ്പറയുന്ന ആഹാരങ്ങൾ തീർച്ചയായും നിങ്ങളും ആഹാരശൈലിയിലേക്ക് ചേർത്താൽ കണ്ണുകൾക്ക് നല്ലതാണെന്ന് വിദഗ്ധരും ഗവേഷണങ്ങളും വ്യക്തമാക്കുന്നു. കാരണം, ഇവയിൽ ഒമേഗാ 3 ഫാറ്റി ആസിഡ്, ല്യൂട്ടിൻ, സിങ്ക്, ബീറ്റാകരോട്ടിൻ, വൈറ്റമിനുകൾ, സിയാസാന്തീൻ എന്നിങ്ങനെയുള്ള പോഷകഗുണങ്ങൾ ചേർന്നിരിക്കുന്നുവെന്നാണ് ഈ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

ഇങ്ങനെ കണ്ണിന്റെ ആരോഗ്യത്തിന് കഴിച്ചിരിക്കേണ്ട ആഹാരമേതൊക്കെ എന്നും അവയുടെ സവിശേഷതയും മനസിലാക്കാം.

1. മുട്ട (Egg)

സസ്യാഹാരികളിലും യെഗിറ്റേറിയനുകൾ ഉൾപ്പെടുന്നു. ശരീരത്തിന് അത്രയേറെ ഗുണങ്ങൾ ചെയ്യുന്നതാണ് മുട്ട. കണ്ണിനും മുട്ട കഴിക്കുന്നതിലൂടെ പലവിധ മേന്മകൾ ലഭിക്കുന്നുണ്ട്.
മുട്ടയുടെ മഞ്ഞക്കരുവിലുള്ള വിറ്റമിൻ എ, ല്യൂട്ടീൻ, സിയാസാന്തിൻ, സിങ്ക് എന്നിവ തിമിരം പോലുള്ള പ്രായാധിക്യ രോഗങ്ങളെ ചെറുക്കുന്നതാണ്. അതിനാൽ തന്നെ മുട്ട സ്ഥിരമായി കഴിക്കാൻ നല്ലതാണ്.

2. മീൻ

കേരളീയരുടെ പ്രിയഭക്ഷണം മീൻ കണ്ണുകൾക്ക് മികച്ചതാണ്. മീൻ കണ്ണുകൾ പോലെ മനോഹരമായ കണ്ണുകൾ ലഭിക്കാനല്ല, ആരോഗ്യമുള്ള കണ്ണ് ലഭിക്കാനാണ് മീൻ സ്ഥിരമായി ഭക്ഷണത്തിൽ ചേർക്കേണ്ടത്. ചൂര, കോര, അയല പോലുള്ള മീനുകളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.
ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഇവ ഭക്ഷണത്തിലേക്ക് കൊണ്ടുവരേണ്ടതാണ്. ഫാറ്റി ആസിഡുകളും മറ്റ് പോഷണങ്ങളും നശിക്കാതിരിക്കാൻ വറുക്കുന്നതിന് പകരം
കറിവച്ചോ, ഗ്രില്ലിൽ ബ്രോസ്റ്റ് ചെയ്തോ വേണം മീൻ കഴിക്കേണ്ടത്.

3. കോഴിയിറച്ചി

കോഴിയിറച്ചി കണ്ണിന് ആരോഗ്യം നൽകും. കോഴിയുടെ ഇറച്ചി മാത്രമല്ല, ബീഫ്, പോർക്ക് പോലുള്ള മാംസങ്ങളും കണ്ണിന് ആരോഗ്യം തരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇവയിൽ സിങ്ക്, വിറ്റമിൻ എ എന്നിവ ഉള്ളതിനാലാണ് കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ:  മുട്ടയാണോ പനീറാണോ? വണ്ണം കുറയ്ക്കേണ്ടവർക്ക് നല്ലത്!

4. പാൽ, തൈര്

പാലും തൈരും ശരീരത്തിൽ പല തരത്തിൽ പോഷകങ്ങൾ എത്തിക്കുന്നുണ്ട്. ഇതിലെ വിറ്റമിൻ എ, സിങ്ക് എന്നിവയുടെ സാന്നിധ്യമാണ് ശരീരത്തിന് ഗുണം ചെയ്യുന്നതാണ്.

5. പഴങ്ങൾ

കണ്ണിന് പോഷകമൂല്യം നൽകുന്ന പഴവർഗങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം.
ഓറഞ്ച്, മാങ്ങാ, നാരങ്ങ, മുന്തിരി പോലുള്ളവയിൽ വിറ്റമിൻ സി, ഇ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയിൽ ആന്റിഓക്സിഡന്റും ധാരാളമുണ്ട്. പഴങ്ങൾ വേവിച്ച് കഴിക്കാതെ സാലഡാക്കിയോ വെറുതെയോ വേണം കഴിക്കേണ്ടത്. എങ്കിൽ വിറ്റമിൻ സി പഴങ്ങളിൽ നിന്നും നഷ്ടമാവില്ല. കൂടാതെ, ദിവസവും ഒരു പഴമെങ്കിലും ഏറ്റവും കുറഞ്ഞ പക്ഷം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

6. ഇലവർഗങ്ങളും പച്ചക്കറികളും

പച്ചിലകളായ ചീരയും കാബേജ്, ബ്രോക്കോളിയും ദിവസവും കഴിക്കാൻ ശ്രമിക്കുക. കൂടാതെ, കാരറ്റ്, പപ്പായ, മത്തങ്ങ, മധുരക്കിഴങ്ങ്, കാപ്സിക്കം എന്നിവയും ഭക്ഷണശൈലിയിൽ നിർബന്ധമാക്കണം.

ബന്ധപ്പെട്ട വാർത്തകൾ:  വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ ഏതൊക്കെ

7. നട്സ്

ശാരീരികാരോഗ്യത്തിനായി ദിവസവും നട്സ് കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്.
ബദാം, കപ്പലണ്ടി, കശുവണ്ടി എന്നിവയെല്ലാം ഒരുപിടിയെങ്കിലും ദിവസവും കഴിക്കുക. കാലറി കൂടുതലാവാതാരിക്കാൻ ശ്രദ്ധിക്കുക.

ഇതിന് പുറമെ ശരീരത്തിന് കൃത്യമായി വെള്ളം ലഭിച്ചാൽ മാത്രമേ കണ്ണുകൾക്കും ആരോഗ്യമുണ്ടാകൂ. കണ്ണിന്റെ വരൾച്ച തടയാനും നിർജലീകരണം തടയാനും ധാരാളം വെള്ളം കുടിക്കുക.

English Summary: These 7 Healthy Foods Will Give You Amazingly Beautiful Eyes

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds