1. Environment and Lifestyle

ചർമ്മം സൗന്ദര്യമുള്ളതാക്കാൻ സഹായിക്കുന്ന കൊളാജന്‍ പൗഡര്‍ വീട്ടിലുമുണ്ടാക്കാം

നമ്മുടെയെല്ലാം ശരീരത്തിൽ ഉല്‍പാദിയ്ക്കപ്പെടുന്ന ഒരു പ്രോട്ടീനാണ് കൊളാജന്‍. ഇത് ചർമ്മം അയഞ്ഞുതൂങ്ങാതെ ഇറുക്കമുള്ളതായി നിലനിർത്തുന്നു. പ്രായമായവരിൽ കൊളാജന്‍റെ ഉൽപ്പാദനം കുറയുന്നത് കൊണ്ടാണ് ചർമ്മം അയഞ്ഞുതൂങ്ങുവാൻ കാരണമാകുന്നതും ചര്‍മത്തില്‍ ചുളിവുകളും വരകളുമെല്ലാം വീഴുന്നതും. ഇതുകൂടാതെ കൊളാജന്‍ മസിലുകളുടെ ഉറപ്പിനും എല്ലുകളുടെ ബലത്തിനുമെല്ലാം സഹായിക്കുന്നു.

Meera Sandeep
We can make collagen powder at home to help your skin look younger
We can make collagen powder at home to help your skin look younger

നമ്മുടെയെല്ലാം ശരീരത്തിൽ ഉല്‍പാദിയ്ക്കപ്പെടുന്ന ഒരു പ്രോട്ടീനാണ് കൊളാജന്‍.  ഇത് ചർമ്മം അയഞ്ഞുതൂങ്ങാതെ ഇറുക്കമുള്ളതായി നിലനിർത്തുന്നു. പ്രായമായവരിൽ കൊളാജന്‍റെ ഉൽപ്പാദനം കുറയുന്നത് കൊണ്ടാണ് ചർമ്മം അയഞ്ഞുതൂങ്ങുവാൻ കാരണമാകുന്നതും  ചര്‍മത്തില്‍ ചുളിവുകളും വരകളുമെല്ലാം വീഴുന്നതും.  ഇതുകൂടാതെ കൊളാജന്‍ മസിലുകളുടെ ഉറപ്പിനും എല്ലുകളുടെ ബലത്തിനുമെല്ലാം സഹായിക്കുന്നു.   കൊളാജന്‍ ഉൽപ്പാദനം ശരീരത്തില്‍ ആവശ്യമായ തോതിലില്ലെങ്കിൽ കൊളാജന്‍ സപ്ലിമെന്റുകള്‍ നല്‍കാറുണ്ട്. എന്നാൽ കൊളാജന്‍ പൗഡര്‍ പൗഡര്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം:

ആവശ്യമായ സാധനങ്ങൾ

  1. ചിക്കന്‍ എല്ല് അല്ലെങ്കിൽ മീറ്റ് എല്ല് - 2 - 3 പൗണ്ട് (എല്ലുകള്‍ നാം കഴിച്ച ഇറച്ചിയുടേത് എടുത്ത് ഉപയോഗിയ്ക്കാം. കൊളാജന്‍ സപ്ലിമെന്റിലെ പ്രധാന ഘടകമാണ് ഇത്)

  2. മീന്‍ ചെതുമ്പല്‍ or മീനിന്റെ സ്‌കിന്‍

  3. ആപ്പിള്‍ സിഡെര്‍ വിനെഗറോ മറ്റേതെങ്കിലും വിനെഗറോ - 2 ടേബിള്‍ സ്പൂണ്‍

  4. വെള്ളം

ഇത് തയ്യാറാക്കാന്‍ എല്ലുകള്‍ 30 മിനിറ്റ് നേരം 350 ഡിഗ്രി ഫാരെന്‍ഹീറ്റില്‍, അതായത് 180 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മൈക്രോവേവില്‍ റോസ്റ്റ് ചെയ്യണം. ഇതിന് പകരം മീന്‍ ചെതുമ്പല്‍ മാത്രമാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇത് നല്ലപോലെ ക്ലീനാക്കണം. ഇവയെല്ലാം ഒരു സ്‌റ്റോക്ക്‌പോട്ടിലോ സ്ലോ കുക്കറിലോ വയ്ക്കാം. ഇതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കാം. ഇവ മുങ്ങിക്കിടക്കും വിധം വെള്ളം വേണം.  2 ടേബിള്‍സ്പൂണ്‍ വിനെഗര്‍ ചേര്‍ക്കണം. വിഗനെഗര്‍ ധാതുക്കള്‍ എല്ലുകളില്‍ നിന്നും വിട്ട് കിട്ടാന്‍ സഹായിക്കും. ഇത് വളരെ കുറഞ്ഞ് ചൂടില്‍ തിളപ്പിയ്ക്കുക. ഇത് 4-6 മണിക്കൂര്‍ നേരം തിളപ്പിയ്ക്കുക. എത്രത്തോളം കൂടുതല്‍ നേരം കുറവ് തീയില്‍ തിളപ്പിയ്ക്കുന്നോ അത്രത്തോളം കൊളാജന്‍ ലഭ്യമാകും. ഇത് തിളയ്ക്കുമ്പോള്‍ ഇതിന്റെ മുകളില്‍ രൂപപ്പെടുന്ന വസ്തുക്കള്‍ നീക്കുക. ഇത് നല്ലതുപോലെ തിളച്ച് കഴിയുമ്പോള്‍ എടുത്ത് ഊറ്റിയെടുക്കാം.

ഇത് അരിച്ചെടുക്കുക. ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിയ്ക്കാം. റൂം ടെംപറേച്ചര്‍ ആയിക്കഴിയുമ്പോഴാണ് ഇത് ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടത്. പിറ്റേ ദിവസം മുകളില്‍ രൂപപ്പെടുന്ന കട്ടിയുള്ള കൊഴുപ്പ് നീക്കുക. കൊളാജന്‍ അടങ്ങിയ പാനീയം ഡീഹൈഡ്രേറ്റ് ചെയ്യുകയോ എയര്‍ ഡ്രൈ ചെയ്യുകയോ ചെയ്യാം. മൈക്രോവേവ് ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഈ പാനീയ് ഡീഹൈഡ്രേറ്റര്‍ ട്രേയില്‍ ഒഴിയ്ക്കാം. അല്ലെങ്കില്‍ ബേക്കിംഗ് ഷീറ്റില്‍ ഒഴിയ്ക്കാം. ഇത് 140 ഡിഗ്രി ഫാരെന്‍ഹീറ്റിലോ 60 ഡിഗ്രി സെല്‍ഷ്യസിലോ ഒരു കട്ടിയുള്ള ഷീറ്റായി മാറുന്നത് വരെ ഡീഹൈഡ്രേറ്റ് ചെയ്യാം. അത് പിന്നീട് ബ്ലെന്ററില്‍ പൊടിച്ചെടുക്കാം. ഇത് വായു കടക്കാത്ത ടിന്നില്‍ അടച്ച് സൂക്ഷിയ്ക്കാം. ഇതില്‍ നിന്നും ദിവസവും ഒരു ടേബിള്‍സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി കുടിയ്ക്കാം.

English Summary: We can make collagen powder at home to help your skin look younger

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds