1. News

ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തനസമയം ഇങ്ങനെയായിരിക്കും

സംസ്ഥാനത്ത് ഉയർന്ന താപനില പരിഗണിച്ച് താത്ക്കാലികമായി വരുത്തിയ റേഷൻകടകളുടെ സമയക്രമം പുനഃസ്ഥാപിച്ചു.

Lakshmi Rathish
റേഷൻ കടകളുടെ പ്രവർത്തന സമയം പുന:സ്ഥാപിച്ചു
റേഷൻ കടകളുടെ പ്രവർത്തന സമയം പുന:സ്ഥാപിച്ചു

കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം പുന:സ്ഥാപിച്ചു. ഇന്ന് (മേയ് 17) മുതൽ രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർധിച്ചസാഹചര്യത്തിലാണ് റേഷൻകടകളുടെ പ്രവർത്തന സമയം മാറ്റിയിരുന്നത്. രാവിലെ എട്ടു മുതൽ 11വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാക്കിയാണ് ക്രമീകരിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് ഇപ്പോൾ മാറ്റം വരുത്തി പുനഃസ്ഥാപിച്ചത്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറാണ് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിലെ മാറ്റം അറിയിച്ചത്.

English Summary: The working hours of ration shops will be as follows from today

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds