കൂടുതൽ വിളവിന് നിരവധി വളപ്രയോഗങ്ങൾ നമ്മുടെ കൃഷിയിടത്തിൽ പ്രാവർത്തികമാക്കുന്നവരാണ് നമ്മളിൽ ഏറെയും. അതുകൊണ്ടുതന്നെ നമ്മുടെ കൃഷിയിടത്തിൽ കൂടുതൽ വിളവിന് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും, ഏറ്റവും ചെലവ് കുറഞ്ഞതുമായ ഒരു നാടൻ വളക്കൂട്ട് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാം. ഇതിനുവേണ്ടി അഴുകിയ പച്ചക്കറികളും പഴങ്ങളും മാത്രം മതി.
വളക്കൂട്ട് നിർമ്മിക്കുവാൻ വേണ്ട സാധനങ്ങൾ
- മുട്ട അഞ്ച് എണ്ണം
- ശർക്കര അര കിലോ
- മത്തൻ അരക്കിലോ
- വെള്ളരി അല്ലെങ്കിൽ കുമ്പളം അരക്കിലോ
- പപ്പായ അരക്കിലോ
- ഏത്തപ്പഴം അല്ലെങ്കിൽ പാളയൻകോടൻ പഴം അരക്കിലോ
- ഉഴുന്ന് അല്ലെങ്കിൽ പയർ പൊടിച്ചത് അര കിലോ
Most of us have a laid back attitude when it comes to painting a picture about high yields. That is why we can tell you about one of the most affordable and most cost effective indigenous fertilizers for our farms.
നിങ്ങളുടെ വീട്ടിൽ ചെറിയതോതിൽ അഴുകിയ മറ്റു പഴങ്ങളും പച്ചക്കറികളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.
തയ്യാറാക്കുന്ന വിധം
ചെറിയതോതിൽ അഴുകിയ പഴങ്ങൾ എല്ലാംകൂടി ചെറുകഷണങ്ങളാക്കി ഒരു ബക്കറ്റിൽ ഇടുക. ഇതിനുശേഷം മുകളിൽ പറഞ്ഞ അരക്കിലോ പയർ പൊടിച്ചത് അല്ലെങ്കിൽ ഉഴുന്ന് ഇതിലേക്ക് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ശർക്കര രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചു ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചശേഷം മുട്ട ഓരോന്നായി പൊട്ടിച്ച് ഇതിനുമുകളിൽ ഒഴിക്കുക. അതിനുശേഷം മിശ്രിതം ഇളക്കം തട്ടാതെ രണ്ടാഴ്ച സൂക്ഷിക്കുക. രണ്ടാഴ്ചയ്ക്കുശേഷം തുറന്ന് നന്നായി ഇളക്കി യോജിപ്പിക്കുക.
മേന്മകൾ
നമ്മൾ ഉപയോഗപ്പെടുത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും ഉള്ള സൂക്ഷ്മാണുകൾ പയർ പൊടിയും ശർക്കരയും ചേർത്ത് നമ്മൾ തയ്യാറാക്കിയ മിശ്രിതത്തിൽ നന്നായി പെരുകുന്നു. ഈ സൂക്ഷ്മാണുക്കൾ ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും, മണ്ണിൻറെ ഉർവരത മെച്ചപ്പെടുത്തുവാനും മികച്ചതാണ്. ഇതിലേക്ക് ഒഴിക്കുന്ന മുട്ട കൂടുതൽ പോഷകാംശങ്ങൾ മിശ്രിതത്തിൽ ഉണ്ടാക്കുവാൻ കാരണമാകുന്നു.
എങ്ങനെ ഉപയോഗിക്കാം
120 ദിവസം വരെ ഇവ കേടുകൂടാതെ സൂക്ഷിക്കാം. പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കാവുന്നതാണ്. വൈകുന്നേര സമയങ്ങളിൽ ഒഴിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രമിക്കുക.
അല്ലാത്തപക്ഷം ഇത് ബാഷ്പീകരിച്ചു പോകും. മിശ്രിതം ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചു കൊടുത്തതിനു ശേഷം പുതയിട്ടു നൽകുന്നത് നല്ലതാണ്. ഈ ലായിനി മണ്ണിൻറെ പോഷക ആഗിരണ ശേഷി മെച്ചപ്പെടുത്തും. ചെടികളിൽ കൂടുതൽ കായ്ഫലം ലഭ്യമാകുകയും രോഗ പ്രതിരോധശേഷി കൈവരിക്കുകയും ചെയ്യും.
Share your comments