1. Farm Tips

ചെടിച്ചട്ടിയിൽ കോഴിമുട്ട കുഴിച്ചിടാം കൂടുതൽ ഫലം ഉറപ്പ്!

ഫലപുഷ്ടമായ മണ്ണാണ് ചെടിയുടെ വളർച്ചയ്ക്ക് വേണ്ട പ്രധാന ഘടകം. ചെടിയിൽ നിന്ന് കൂടുതൽ കായ് ഫലം ലഭ്യമാകാനും ഇവയുടെ രോഗപ്രതിരോധശേഷി വർധിക്കുവാനും തൈ നടുമ്പോൾ തന്നെ ചില പൊടികൈകൾ നാം അവലംബിക്കേണ്ടതുണ്ട്.

Priyanka Menon
കോഴിമുട്ടയുടെ തോടിനുള്ളിൽ വിത്ത് മുളപ്പിച്ചത്
കോഴിമുട്ടയുടെ തോടിനുള്ളിൽ വിത്ത് മുളപ്പിച്ചത്

ഫലപുഷ്ടമായ മണ്ണാണ് ചെടിയുടെ വളർച്ചയ്ക്ക്  വേണ്ട പ്രധാന ഘടകം. ചെടിയിൽ നിന്ന് കൂടുതൽ കായ് ഫലം ലഭ്യമാകാനും ഇവയുടെ രോഗപ്രതിരോധശേഷി  വർധിക്കുവാനും തൈ നടുമ്പോൾ തന്നെ ചില പൊടികൈകൾ നാം അവലംബിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ് 'മുട്ടത്തോട് പ്രയോഗം'. സാധാരണയായി മണ്ണിന്റെ അമ്ലത്വം കുറക്കുവാൻ നാം കുമ്മായം ഉപയോഗിക്കാറുണ്ട് ഈ കുമ്മായത്തിൽ അടങ്ങിയിരിക്കുന്ന കാൽസ്യം തന്നെ ആണ് രാസപരമായി മുട്ടത്തോടിലും ഉള്ളത്. ചുരുക്കത്തിൽ കുമ്മായം മണ്ണിൽ പ്രവർത്തിച്ചു ഉണ്ടാകുന്ന അതെ ഫലം തന്നെ മുട്ടത്തോടിൽ നിന്നു ലഭിക്കും. മുട്ടത്തോട് മാത്രമല്ല മുട്ട മുഴുവനായും നമുക്ക് അടിവളമായി ഉപയോഗപ്പെടുത്താം. കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം ഫോസ്‌ഫറസ്‌ തുടങ്ങി നിരവധി ധാതുക്കളാൽ  സമ്പന്നമാണിത്. നിങ്ങളുടെ കയ്യിൽ നിന്ന് താഴെ വീഴുന്ന മുട്ടയോ, കോഴിക്കൂട്ടിൽ പൊട്ടി കിടക്കുന്ന മുട്ടയോ, നിങ്ങൾ പറമ്പിലേക്ക് വലിച്ചെറിയുന്ന മുട്ടത്തോടോ മാത്രം മതി നിങ്ങളുടെ ചെടിയുടെ ആരോഗ്യമേകാൻ..

ജൈവവളമായി ഉപയോഗിക്കുന്നതിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണിത്. നമ്മളിൽ പലരും ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രം. കോഴിമുട്ടയിൽ ചെറിയൊരു ദ്വാരം ഉണ്ടാക്കി അതേപോലെ തന്നെ ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ കുഴിച്ചിട്ടതിനു ശേഷം അതിനു മുകളിൽ പച്ചക്കറിതൈയോ പൂച്ചെടിയോ വച്ച് പിടിപ്പിക്കുക. കോഴിമുട്ട മൂന്നാഴ്ചക്കു ശേഷം തനിയെ കംബോസ്ട് ആയി മാറിക്കോളും. ഇതിലെ എല്ലാ ഘടകങ്ങളും ചെടി വലിച്ചെടുത്തു ഫലം തരുന്ന കാഴ്ച നിങ്ങൾക്ക് കാണാനാവും. കാൽസിയത്തിന്റെ അപര്യാപ്തത മൂലം ഉണ്ടാവുന്ന പല രോഗങ്ങളും ഈ ഒരു രീതിയിലൂടെ മറികടക്കാനാവും. തക്കാളിയുടെ അടിഭാഗം ചീഞ്ഞു തുടങ്ങുന്ന ഒരു കാഴ്ച്ച പലപ്പോഴും നമ്മൾ കാണാറുണ്ട്. ഈ ഒരു പ്രശ്നം പരിഹരിക്കാൻ തൈ നടുമ്പോൾ തന്നെ ഈ രീതി ഉപയോഗിക്കുന്നത് ഗുണപ്രദമാണ്.

The use of egg shells is the cheapest way to make organic manure. Make a small hole in the chicken egg and bury it in the same way in the grow bag or pot and place the vegetable or flower on top of it. After three weeks the hen's eggs will automatically turn into compost. The plant absorbs all the components of the egg and it will improve the its growth.

മുട്ടത്തോട് കൊണ്ടുള്ള കിടിലൻ വളപ്രയോഗങ്ങൾ

  1. കോഴിമുട്ടത്തോട് മിക്സിയിൽ നന്നായി പൊടിച്ചെടുത്തു പൗഡർ രൂപത്തിൽ ആക്കുകയോ, വെള്ളം ചേർത്ത് ലായിനിയാക്കിയോ ചെടിയുടെ താഴെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളിൽ കാണുന്ന വാട്ടരോഗം, ഇലമഞ്ഞളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ രീതി  ഗുണപ്രദമാണ്‌. റോസാ പൂച്ചെടിയിൽ നിന്ന് ധാരാളം പൂക്കൾ ലഭ്യമാകാനും ഈ രീതി ഫലപ്രദമാണ്. ചെടിയുടെ വളർച്ചയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഈ രീതി അവലംബിച്ചു  തുടങ്ങാം. പോർട്ടിങ് മിശ്രിതം തയാറാക്കുമ്പോൾ ഒരു  ചെടിക്ക് 1-4 മുട്ടത്തോട് ഇട്ടു കൊടുക്കാം. ഇത് മാത്രമല്ല മുട്ടത്തോട് മിക്സിയിൽ അടിക്കുന്നത് വഴി ഇതിന്റെ ബ്ലേഡിന്റെ മൂർച്ച കൂടുകയും നമ്മുടെ കാണാമറയത്തുള്ള എല്ലാ അഴുക്കുകളും നീക്കം ചെയ്യപ്പെടുകയും ചെയ്യും.
  2. കോഴിമുട്ട കൊണ്ടുള്ള ചായ (എഗ്ഗ് ഷെൽ ടീ) ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. 5 കോഴിമുട്ടത്തോട് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. ഒരു ദിവസം മുഴുവനായും ചൂടാറാൻ വെക്കുക. പിറ്റേ ദിവസം ഈ മിശ്രിതം മണ്ണിലേക്ക് വേര് തൊടാതെ ഒഴിച്ച് കൊടുക്കുകയോ ചെടിയിൽ സ്പ്രേ ചെയ്യുകയോ ചെയ്താൽ കൂടുതൽ കായ് ഫലം ലഭ്യമാകും. പൂച്ചെടിയാണെങ്കിൽ കൂടുതൽ പൂക്കൾ ലഭിക്കുകയും ചെയ്യും.
  3. രണ്ടു മുട്ടത്തോടും ഒരു നേന്ത്രപ്പഴത്തൊലിയും മൂന്ന് ടീസ്‌പൂൺ ചായയില വേസ്റ്റും മിക്സിയിൽ നന്നായി അരച്ച് ചേർത്ത് എടുക്കുക. ഈ മിശ്രിതം ഗ്രോ ബാഗിന്റെ അരികിലായി ഒഴിച്ച് കൊടുത്താൽ കൂടുതൽ വിളവ് ലഭിക്കും. എല്ലാ മാസവും ഇങ്ങനെ ചെയ്യാം. ഏതു വളപ്രയോഗം ചെയ്യുന്നതിന് മുൻപും മണ്ണ് നനച്ചു കൊടുക്കണം. വളപ്രയോഗം നടത്താൻ വൈകുന്നേരം സമയം ആണ് ഉത്തമം.
  4. അടുക്കളയിൽ വേസ്റ്റ് ആയി വരുന്ന പഴത്തിന്റെ തൊലികളും മുട്ടത്തോടുകളും സാധാരണ വെള്ളത്തിൽ ഇട്ട് നന്നായി ഇളക്കി നാലു ദിവസം മാറ്റി വെക്കുക. ഇതിനു ശേഷം ഈ മിശ്രിതം ചെടികളുടെ താഴെ ഒഴിച്ച് കൊടുത്താൽ ഇരട്ടി വിളവാണ് ഫലം.
  5. മുട്ടത്തോടും ഏതെങ്കിലും പഴത്തിന്റെ തൊലിയും കഞ്ഞിവെള്ളത്തിൽ ഇട്ട് അടിച്ചു ചെടിയുടെ താഴെ ഉപയോഗിച്ചാൽ മണ്ണ് കൂടുതൽ ഫലപുഷ്ടമാകും. നേന്ത്രപഴത്തിന്റെ തൊലിയാണ് വളപ്രയോഗത്തിനു ഏറെ നല്ലത്. ഇതിന്റെ തൊലിയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
  6. നന്നായി പൊടിച്ച മുട്ടത്തോട് ചെടികളിൽ വിതറിയാൽ ഒച്ചുകളെയും പ്രാണികളെയും മറ്റു കീടങ്ങളെയും തുരത്താൻ സാധിക്കും.

 

കോഴിമുട്ടയുടെ തോട് കൊണ്ട് വളപ്രയോഗം മാത്രമല്ല വിത്ത് മുളപ്പിക്കാനും ഏറെ നല്ലതാണ്. കോഴിമുട്ടത്തോടിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി സ്വല്‌പം  മണ്ണും ചാണകപ്പൊടിയും നിറച്ചു പരമാവധി മൂന്ന് വിത്തുകൾ വരെ മുളപ്പിക്കാം. വിത്ത് മുളച്ചാൽ ആരോഗ്യമുള്ള ഒരു ചെടി മാത്രം നിർത്തി മറ്റുള്ളവ കളയാം. ചെടി മാറ്റാതെ തന്നെ ആ മുട്ടത്തോടിനെ ചെടിച്ചട്ടിയിലോ ഗ്രോ ബാഗിലോ നട്ടു പാലിക്കാം. മൂന്നാഴ്ചയോട് കൂടി മുട്ടത്തോട് മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കും. പ്രകൃതിയോട് ഇണങ്ങിയിട്ടുള്ള ഈ വിത്ത് മുളപ്പിക്കൽ രീതിയും വളപ്രയോഗ മാർഗ്ഗങ്ങളും നിങ്ങളും കാർഷികവൃത്തിയുടെ ഭാഗമാക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന് മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം

English Summary: Fertilizers with egg shells

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds