1. Farm Tips

കൃഷിയിലെ ചില പൊടിക്കൈകൾ

പച്ചക്കറികൾ  അരിഞ്ഞ ശേഷം അല്പ്പം ഉപ്പും കൂടി ചേർത്തു  വെള്ളത്തിൽ  കഴുകിയാൽ  കീട നാശിനികളുടെ വിഷാംശം തീര്ത്തും ഇല്ലാതാകും.When vegetables are chopped, a little salt is washed away with water.Pesticide poisoning will be gone.

K B Bainda
kaanthaari
white kanthari

ഓമനിച്ചു നട്ടു വളർത്തിയ പയറും മത്തനും കുമ്പളവുമൊക്കെ വാടിയും ഇലകൾ പഴുത്തും  കായ്ഫലമില്ലാതെയും ഒക്കെ നിൽക്കുന്നത് കാണുമ്പോൾ നമ്മൾ ഓർക്കാറില്ലേ ഇതിനെന്താണൊരു പ്രതിവിധി എന്ന്. പലപ്പോഴും ഈ ഒരു തോന്നൽ കൃഷി നാളുകളായി ചെയ്യുന്നവർക്ക് ഉണ്ടാവാൻ സാധ്യതയില്ല. അവർക്കൊക്കെ അറിയാം എന്തൊക്കെ പൊടിക്കൈകൾ ആണ് ചെയ്യേണ്ടത് എന്ന്. അത്തരം ചില പൊടിക്കൈകൾ ആണ് ഇവ. 

1 ചീര തുടങ്ങിയ ചെടികൾക്കു  നേർപ്പിച്ച  ഗോമൂത്രം ഒഴിച്ചാൽ  രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേർതാണ്  ഈ ആവശ്യത്തിന് ഗോമൂത്രം നേർപ്പിക്കേണ്ടത്.

2  മത്തൻ  നട്ട് വള്ളി വീശുമ്പോൾ  മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെൺപൂക്കളിൽ  മിക്കവയും കായ് ആകുകയും ചെയ്യും.

3  പയർ  പൂക്കുന്നതുവരെ വളം കുറച്ചേ നല്കാവു. പൂക്കാൻ  തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളർച്ച  നിയന്ത്രിച്ചാൽ  തണ്ടിന്റെ ബലം കൂടും വിളവും കൂടും.

4  രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങൾ  ഇവ ഉപയോഗിച്ച് പയർ  വളര്ത്തിയാൽ  ദീര്ഘകാലം വിളവെടുക്കാം.

5 മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പിൽ  ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.Pour leftover yogurt and curd water into the pan. Curry leaves flourishes and grows.

kitchen garden
kitchen garden

6  പച്ചക്കറികൾ  അരിഞ്ഞ ശേഷം അല്പ്പം ഉപ്പും കൂടി ചേർത്തു  വെള്ളത്തിൽ  കഴുകിയാൽ  കീട നാശിനികളുടെ വിഷാംശം തീര്ത്തും ഇല്ലാതാകും.When vegetables are chopped, a little salt is washed away with water.Pesticide poisoning will be gone.

7 കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലേയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായിൽ  ജലാംശം കൂടും അങ്ങനെ വന്നാൽ  സൂക്ഷിപ്പ് മേന്മ കുറയും.

 8 അമ്ലത്വം കൂടിയ മണ്ണിൽ  കൃഷി ചെയ്താൽ  മുളകിന് വാട്ടരോഗമുണ്ടാകാൻ  സാധ്യത കൂടുതലുണ്ട് ‘ മഞ്ജരി’ എന്ന ഇനം മുളക് വാട്ടരോഗപ്രതിരോധശേഷി ഉള്ളതാണ്.

  9 നല്ല കൂണിന്റെ തൊലി പ്രയാസം കൂടാതെ ഉരിച്ചെടുക്കാം. വിഷക്കൂണിന്റെ തൊലിയുരിക്കുക അത്ര എളുപ്പമല്ല.

  10 പാവൽ  നടുന്ന കുഴികളിൽ  വേപ്പില കൂടി ഇട്ടുവച്ചിരുന്നാൽ  നിമാ വിരകളുടെ ആക്രമണം തടയാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..

English Summary: Some tips in farming

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds