1. Organic Farming

തെങ്ങോല വച്ച് പുതയിട്ടാൽ കസ്തൂരി മഞ്ഞളിന് ഇരട്ടിവിളവ്

കസ്തൂരിമഞ്ഞളിന്റെ വ്യാപകമായ തോതിലുള്ള കൃഷി പ്രായോഗികമാണ്. പുതുമഴ പെയ്യുന്നതോടെ മേയ് മാസമാണ് ഇതിന്റെ നടീൽ കാലം ജൈവാംശട്ടസമ്പുഷ്ടവും നല്ല ഇളക്കവും നിർവാർച്ചയുള്ളതുമായ മണ്ണും, നടുന്ന കാലത്ത് മിതമായ മഴയും വളർച്ചാകാലത്ത് സമൃദ്ധമായ മഴയും ഇതാണ്

Arun T
കസ്തൂരിമഞ്ഞളിന്റെ കൃഷി
കസ്തൂരിമഞ്ഞളിന്റെ കൃഷി

കസ്തൂരിമഞ്ഞളിന്റെ വ്യാപകമായ തോതിലുള്ള കൃഷി പ്രായോഗികമാണ്. പുതുമഴ പെയ്യുന്നതോടെ മേയ് മാസമാണ് ഇതിന്റെ നടീൽ കാലം ജൈവാംശട്ടസമ്പുഷ്ടവും നല്ല ഇളക്കവും നിർവാർച്ചയുള്ളതുമായ മണ്ണും, നടുന്ന കാലത്ത് മിതമായ മഴയും വളർച്ചാകാലത്ത് സമൃദ്ധമായ മഴയും ഇതാണ് കസ്തൂരിമഞ്ഞളിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സമതലങ്ങളിൽ വളരുന്നവയെ അപേക്ഷിച്ച് സമുദ്രനിരപ്പിൽനിന്നു സാമാന്യം ഉയർന്ന സ്ഥലങ്ങളിൽ വളരുന്ന കസ്തൂരിമഞ്ഞളിനു നിറവും ഇതരഗുണമേമകളും ഏറിക്കാണുന്നു.

കസ്തൂരിമഞ്ഞളിന്റെ പ്രകന്ദം അഥവാ ഭൂകാണ്ഡമാണ് നടീൽ വസ്തു. വിത്തിനായി സൂക്ഷിച്ചു കിളിർത്തു തുടങ്ങിയ പ്രകന്ദങ്ങൾ അടർത്തി കഷണങ്ങളാക്കി നടാനുപയോഗിക്കാം. കിളിർപ്പ് അഥവാ മുള കുറവെന്നു കണ്ടാൽ നനഞ്ഞ ചാക്ക്, വയ്ക്കോൽ എന്നിവകൊണ്ടു പുതയിട്ടു പ്രകന്ദങ്ങളുടെ മുള മെച്ചപ്പെടുത്തി നടീലിന് ഉപയോഗിക്കാനാകും.

കസ്തൂരിമഞ്ഞളിന്റെ കൃഷിക്കായി സ്ഥലം ഒരടി ആഴത്തിൽ കിളച്ചൊരുക്കി ഒന്നേകാൽ മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും മുപ്പതു സെന്റിമീറ്റർ ഉയരത്തിലും തവാരണകളെടുക്കുക. തവാരണകളുടെ മുകൾഭാഗം നിരപ്പാക്കി ഇരുപത്തിയഞ്ചു സെന്റിമീറ്റർ അകലത്തിൽ ചെറുകുഴികളെടുക്കുക.

ഈ കുഴികൾക്ക് എട്ടു പത്തു സെന്റിമീറ്റർ ആഴം മതിയാകും. കരിമഞ്ഞളിന്റെ പ്രകന്ദങ്ങൾ കുഴികളിൽ തെല്ലമർത്തി പതിപ്പിച്ചു നടുക. എല്ലു പൊടിയും ഉണക്കചാണകപ്പൊടിയും മിശ്രണം ചെയ്ത് ഏറെക്കുറെ കുഴിനിക്കി ഇടുക. കുഴികളുടെ അരികുകൾ തട്ടി കുഴികൾ മൂടുക. തെങ്ങോല ഉപയോഗിച്ച് ഒന്നിനുമേൽ ഒന്നു വരാത്തവിധം പുതയിടുക.

കൃഷിയുടെ പ്രാരംഭഘട്ടത്തിൽ രണ്ടുമൂന്നു തവണയെങ്കിലും കളടുപ്പു വേണ്ടിവരും. അതുപോലെ വാരങ്ങൾ തവാരണകൾക്കിടയിൽ നിന്ന വാരങ്ങളുടെ വശങ്ങളിലും ചെടികൾക്കിടയിലും മിതമായ കനത്തിൽ കയറ്റിക്കൊടുക്കണം. ചെടികൾക്കിടയിൽ പച്ചിലവളപ്രയോഗം നടത്തുകയും വേണം. രാസവളപ്രയോഗം കസ്തൂരിമഞ്ഞളിന്റെ വിളവ് ഗണ്യമായി വർദ്ധിപ്പിച്ചുകാണുന്നുവെങ്കിലും ഔഷധച്ചെടിയെന്ന നിലയിൽ ജൈവവളപ്രയോഗമാണ് അഭികാമ്യം.

English Summary: coconut leaf mulching is best for kasturi manjal

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds