1. Organic Farming

ഗുണമേന്മയുള്ള വിത്തിനങ്ങൾ നിങ്ങൾക്ക് വേണോ?

80 ശതമാനം വിത്തുകളും കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത് ആലത്തൂർ സംസ്കരണ ശാലയിൽ ആണ്

Priyanka Menon
80 ശതമാനം വിത്തുകളും കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത് ആലത്തൂർ സംസ്കരണ ശാലയിൽ ആണ്
80 ശതമാനം വിത്തുകളും കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത് ആലത്തൂർ സംസ്കരണ ശാലയിൽ ആണ്

പഴയ കാലഘട്ടത്തിൽ പച്ചക്കറി വിത്തുകൾ കൈമാറ്റ രീതിയിലൂടെയാണ് എല്ലാവർക്കും ലഭ്യമാക്കിയിരുന്നത്. എന്നാൽ മാധ്യമങ്ങളുടെ വരവോടെ കൈമാറ്റ വ്യവസ്ഥ മറ്റൊരു തലത്തിൽ എത്തി. എന്നിരുന്നാലും ഗുണമേന്മ അറിയുവാൻ പലപ്പോഴും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ കർഷകർക്ക് ലഭ്യമാകാൻ നിരവധി സ്ഥാപനങ്ങൾ കേരളത്തിൽ ഉയർന്നുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് പാലക്കാട് ജില്ലയിലെ ആലത്തൂരിലെ സംസ്കരണശാല. 80 ശതമാനം വിത്തുകളും കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത് ആലത്തൂർ സംസ്കരണ ശാലയിൽ ആണ്. ഇതു കൂടാതെ കേരള കാർഷിക സർവകലാശാലയും , മറ്റു സ്വകാര്യ വിത്ത് കമ്പനികളും ഈ രംഗത്തുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വീടുകളിൽ കൂടുതൽ വിളവ് നൽകുന്ന പച്ചക്കറി വിത്തിനങ്ങൾ

ആലത്തൂർ വിത്തുകളുടെ മേന്മ

പാലക്കാട് ജില്ലയിൽ ആലത്തൂരിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം എന്ന സ്ഥാപനത്തിൻറെ നേതൃത്വത്തിലായിരുന്നു വിത്ത് സംസ്കരണശാല ആരംഭിച്ചത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷി ചെയ്യാവുന്ന എല്ലാത്തരത്തിലുള്ള വിത്തിനങ്ങളും ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നു. ഇൻറർനാഷണൽ സീഡ് ടെസ്റ്റ് അസോസിയേഷൻ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന വിത്ത് സംസ്കരണശാല ആണ് ഇത്.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഫലം തരുന്ന ഈ ഹൈബ്രിഡ് വിത്തിനങ്ങൾ തിരഞ്ഞെടുത്തു അടുക്കളത്തോട്ടം ഒരുക്കാം

About 80% of the seeds in Kerala are produced at Alathur Processing Plant. Apart from this, Kerala Agricultural University and other private seed companies are also involved in this field.

അതുകൊണ്ടുതന്നെ വിത്തിനങ്ങളുടെ ഗുണമേന്മ മികച്ചതാണ്. വിത്തിനങ്ങളുടെ ഗുണമേന്മ അറിയുവാൻ സീഡ് ടെസ്റ്റിംഗ് ലാബും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേരള കാർഷിക സർവ്വകലാശാല, IIHR തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള അടിസ്ഥാന വിത്തുകൾ ഇവിടെ ലഭ്യമാകുന്നു. വളരെ ശാസ്ത്രീയമായ രീതിയിലാണ് ഇവിടെ വിത്തുകൾ സംസ്കരിക്കുന്നത്. പച്ചക്കറി കർഷകർക്ക് ഇടനിലക്കാരില്ലാതെ ഏറ്റവും കുറഞ്ഞ വിലയിൽ വിത്തുകൾ ലഭ്യമാകാൻ ആലത്തൂർ വിത്ത് സംസ്കരണശാല നിലവിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിത്തുകൾക്ക് നിറം കൊടുത്തു പ്രത്യേക രീതിയിൽ പുറത്തിറക്കിയ സാങ്കേതികവിദ്യ കേരളത്തിൽ അനുവർത്തിച്ചത് ഇവരാണ്.

ഹാലൊജനൈസേഷൻ എന്ന പ്രക്രിയയിലൂടെയാണ് വിത്തുകൾക്ക് ഇവിടെ യോജിച്ച നിറം നൽകുന്നത്. ഇങ്ങനെ നിറം നൽകുന്നത് വഴി വിത്തുകളിലെ ജലാംശം ക്രമീകരിച്ച് നിർത്തുവാനും 10% മുളവരാനുള്ള ശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു. പച്ചക്കറിവിത്തുകൾ മാത്രമല്ല എല്ലാവിധ പഴവർഗങ്ങളുടെ തൈകളും വിതരണത്തിന് ഇവിടെ തയ്യാറാക്കുന്നു. കൂടാതെ ടിഷ്യുകൾച്ചർ തൈകളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത്-സീഡ് പ്രോസസ്സിംഗ് പ്ലാൻറ്, ഗുരുകുലം സ്ക്കൂളിന് എതിർവശം, ആലത്തൂർ പി. ഒ പാലക്കാട് ജില്ല.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലെ കൃഷിയ്ക്ക് വേണ്ടി ഈ വിത്തിനങ്ങൾ

English Summary: the Many institutions have sprung up in Kerala to make high yielding seeds available to the farmers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds