1. Organic Farming

അസോള കൃഷിക്ക് ആദായകാലം

ഇന്ന് നിരവധി പേർ അസോള കൃഷി ചെയ്തു ലാഭം കൊയ്യുന്നു. ശുദ്ധജലത്തിൽ വളർന്ന് പന്നൽ വർഗ്ഗത്തിൽപ്പെട്ട ചെറു സസ്യമാണ് ഇത്. ഈ സസ്യത്തിൽ സഹജീവി ആയി വളരുന്ന നീല ഹരിത പായൽ അന്തരീക്ഷ നൈട്രജൻ ശേഖരിച്ച് നൈട്രജൻ സംയുക്തങ്ങൾ മാംസ്യ ഘടകങ്ങളും ആക്കി മാറ്റുന്നു.

Priyanka Menon
അസോള കൃഷി
അസോള കൃഷി

ഇന്ന് നിരവധി പേർ അസോള കൃഷി ചെയ്തു ലാഭം കൊയ്യുന്നു. ശുദ്ധജലത്തിൽ വളർന്ന് പന്നൽ വർഗ്ഗത്തിൽപ്പെട്ട ചെറു സസ്യമാണ് ഇത്. ഈ സസ്യത്തിൽ സഹജീവി ആയി വളരുന്ന നീല ഹരിത പായൽ അന്തരീക്ഷ നൈട്രജൻ ശേഖരിച്ച് നൈട്രജൻ സംയുക്തങ്ങൾ മാംസ്യ ഘടകങ്ങളും ആക്കി മാറ്റുന്നു. ഈ സവിശേഷത മൂലം ജൈവ ജീവാണു വളമായി ഉപയോഗിക്കാവുന്ന അസോള തീർച്ചയായും നമുക്ക് ഉപയോഗപ്പെടുത്താം.

മരത്തണലിലും അസോള കൃഷി ആരംഭിക്കാം. നമ്മുടെ പറമ്പിലും പാടത്തും ഉള്ള കൃഷികൾക്ക് നല്ലൊരു ജൈവവളമാണ് ഇത്. ഇതിൽ ഏകദേശം 25 മുതൽ 30 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ജീവകങ്ങൾ കൊണ്ടും, ധാതുലവണങ്ങൾ കൊണ്ടും സമ്പുഷ്ടമായ അസോള വളർത്തുമൃഗങ്ങൾക്ക് തീറ്റയായി നൽകിയാൽ തീറ്റച്ചെലവ് കുറയ്ക്കുവാൻ നമുക്ക് സാധിക്കും.

കൂടാതെ 20% വരെ പാൽ ഉല്പാദനം വർധിപ്പിക്കുകയും ചെയ്യാം. മൂന്നു ദിവസം കൊണ്ട് മൂന്ന് ഇരട്ടി ഭാരം കൈവരിക്കുന്ന ഈ ചെടി ഒരാഴ്ച കൊണ്ട് വിളവെടുക്കാൻ പ്രാപ്തമാക്കും. ഒരു ദിവസം ഒരു കിലോഗ്രാം വരെ അസോള വിളവെടുക്കാം. ഒരാഴ്ച കൊണ്ട് തന്നെ അസോള നട്ട കുഴിയിൽ നിറയും.

അസോള കൃഷി അറിയേണ്ടത്

അസോള കൃഷിചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം സിൽപോളിൻ ഉപയോഗിച്ചുള്ള രീതിയാണ്. സിൽപോളിൻ ഷീറ്റ് 2.7*1.8 മീറ്റർ വലുപ്പത്തിൽ മുറിച്ചെടുക്കണം. ഏകദേശം മൂന്ന് ചതുരശ്രമീറ്റർ വിസ്തീർണ്ണവും 10 സെൻറീമീറ്റർ നീളമുള്ള തടമെടുത്ത് അതിൽ മുറിച്ചെടുത്ത സിൽപോളിൻ ഷീറ്റ് വിരിക്കണം. കാറ്റു മൂലമോ മറ്റു വിധത്തിലോ ഷീറ്റ് ഇളകാതിരിക്കാൻ ഇഷ്ടികകൊണ്ട് ഭാരം വയ്ക്കുകയും വേണം. സിൽപോളിൻ വിരിച്ച കുഴിയിൽ അരിച്ചെടുത്ത വളക്കൂറുള്ള മണ്ണ് ഒരുപോലെ നിരത്താൻ ശ്രദ്ധിക്കുക. പുറമേ ചാണകം 7.5 കിലോഗ്രാം വെള്ളത്തിൽ കലക്കി ഒഴിക്കണം.

Today many people cultivate azola and make a profit. It is a small plant that grows in fresh water. The blue-green algae that coexist in this plant collect atmospheric nitrogen and convert the nitrogen compounds into meat components.

ചാണക ലായനിക്കൊപ്പം രാജ്ഫോസ് 45 ഗ്രാം, അസെഫെർട്ട് 15 ഇവ കൂടി കലർത്തി ഇരിക്കണം കുഴിയിലെ വെള്ളത്തിൻറെ ആഴം എട്ട് സെൻറീമീറ്റർ ആകാത്തവിധം ഒഴിച്ചതിനു ശേഷം ഒന്നു മുതൽ രണ്ടു വരെ കിലോഗ്രാം അസോള വിത്ത് ഒരുപോലെ നിക്ഷേപിക്കണം.

English Summary: Yield season for azola cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds