Farm Tips

അസോള കൃഷി ചെയ്യാം

അസോള കൃഷി ചെയ്യാം

പന്നൽ വർഗ്ഗത്തിലുള്ള പായലെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുസസ്യമാണ് അ സോള. അസോളയിൽ സഹജീവിയായ് വളരുന്ന നീലഹരിത പായൽ അന്തരീക്ഷത്തിലെ നൈട്രജനെ ശേഖരിച്ച് നൈട്രജൻ സംയുക്തങ്ങളും, മാംസ്യ ഘടകങ്ങളുമാക്കി മാറ്റുന്നു.

കാലി തീറ്റയായും, കോഴി തീറ്റയായും, മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുവാനുമൊക്കെ അസോള ഉപയോഗപ്പെടുത്തുന്നു.

കൃഷി ചെയ്യുന്ന വിധം

നിരപ്പായ സ്ഥലത്ത് 2.8 മീറ്റർ നീളത്തിലും, 1.5 മീറ്റർ വീതിയിലും ഇഷ്ടിക ചെരിച്ച് അടുക്കി വെച്ചതിന് ശേഷം ഇതിനുള്ളിലായ് പ്ലാസ്റ്റിക്ക് ചാക്കുകൾ വിരിച്ചതിന് ശേഷം അതിന് മുകളിലായ് ടാർപായ ഷീറ്റിടുന്നു.

ഉണക്കി പൊടിച്ച ചാണകം or മണ്ണിര കമ്പോസ്റ്റ്, മണൽ,മണ്ണ് എന്നിവ 5:2:1 എന്ന അനുപാതത്തിൽ കൂട്ടി ചേർത്ത മിശ്രിതം സിൽപാളിൻ ഷീറ്റിൽ ഒരേ പോലെ നിരത്തിയതിന് ശേഷം.

ഇതിലേക്ക് 8 സെ.മി ആകത്തക്ക വിധത്തിൽ വെള്ളമൊഴിക്കുന്നു.

തുടർന്ന് രോഗവിമുക്തമായ ഒരു കിലോ മുതൽ 2 കിലോ വരെയുള്ള അസോള ഇടാം. അസോളയുടെ വളർച്ച ത്വാരിതപ്പെടുത്തുന്നതിനായ്. ആഴ്ചയിലൊരിക്കൽ 10kg വരെ ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാം.

അസോള ആദ്യമായ് കൃഷി ചെയ്യുമ്പോൾ ആദ്യത്തെ ആഴ്ചയിൽ' അസോളയുടെ വളർച്ച സാവധാനത്തിലാണ് കാണുക.ക്രമേണയാണ് വളർച്ചാഘട്ടം കൂടി വരിക.

വളർച്ച കൂടുമ്പോൾ ഓരോ മൂന്ന് ദിവസത്തിലും അസോള കൂടുന്നതിനനുസരിച്ച്.എടുത്ത് മാറ്റാനും ശ്രദ്ധിക്കണം.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine