1. Flowers

ജമന്തിപ്പൂവ് ഇങ്ങനെ 3 വിധത്തിൽ ഉപയോഗിച്ച് നോക്കൂ, തിളങ്ങുന്ന സിൽക്കി മുടി ഉറപ്പ്

ജമന്തി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിക്ക് തിളക്കം ലഭിക്കുന്നു. ഇതുകൂടാതെ, ജമന്തിപ്പൂവ് മുടിവളർച്ചയ്ക്കും അത്യുത്തമമാണ്. ജമന്തി പൂവ് ഹെയർമാസ്ക് ആയി ഉപയോഗിച്ച് കേശസംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന് ചുവടെ വിവരിക്കുന്നു.

Anju M U
Chrysanthemum
തിളങ്ങുന്ന സിൽക്കി മുടിയ്ക്ക് ജമന്തിപ്പൂ കൊണ്ടുള്ള ഹെയർ മാസ്ക്

പൂജ ആവശ്യങ്ങൾക്കും വീട്ടിൽ അലങ്കാരത്തിനും ഉപയോഗിക്കുന്ന ജമന്തി പൂക്കൾ (Marigold) പൂന്തോട്ടത്തിൽ ഉണ്ടെങ്കിൽ അത് കണ്ണിന് വർണാഭമായ കാഴ്ചയാണ്. മഞ്ഞയും ഓറഞ്ചും ചോക്ലേറ്റ് നിറത്തിലുമെല്ലാം വൈവിധ്യങ്ങളായ ജമന്തി പൂക്കളുണ്ട്. എന്നാൽ ഇവ കേശവളർച്ചയ്ക്കും (Hair growth) ചർമ സംരക്ഷണത്തിനും (Skin care) ഉപയോഗിക്കാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഉള്ളി ഹെയർ ഓയിൽ: മുടി ആരോഗ്യത്തോടെ വളരും

അതെ, ജമന്തിപ്പൂവിലുള്ള ഔഷധഗുണങ്ങൾ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ജമന്തി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിക്ക് തിളക്കം ലഭിക്കുന്നു. ഇതുകൂടാതെ, ജമന്തിപ്പൂവ് മുടിവളർച്ചയ്ക്കും അത്യുത്തമമാണ്. ജമന്തി പൂവ് ഹെയർമാസ്ക് ആയി ഉപയോഗിച്ച് കേശസംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന് ചുവടെ വിവരിക്കുന്നു.

ജമന്തിപ്പൂവും തൈരും (Marigold and curd)

ജമന്തിപ്പൂവിനൊപ്പം തൈര് കൂടി ചേർത്തുള്ള ഹെയർ മാസ്‌കാണ് കേശവളർച്ചയ്ക്ക് മികച്ചത്. താരൻ അകറ്റാൻ തൈര് ഏറെ സഹായകമാണ്. 8 ജമന്തി പൂക്കളും അര പാത്രം തൈരുമുണ്ടെങ്കിൽ വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഹെയർമാസ്കാണിത്.
ഇതിനായി ആദ്യം ജമന്തിപ്പൂവിന്റെ ഇതളുകൾ വേർതിരിച്ച് നന്നായി വൃത്തിയാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിൽ വളർത്തിയാൽ ഈ ചെടികൾ കൊതുകിനെ തുരത്തും

ശേഷം ജമന്തിപ്പൂവിന്റെ ഇതളുകൾ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. തുടർന്ന് ജമന്തി പൂവിൽ തൈര് ചേർക്കുക. ഇതിന് ശേഷം ഈ ഹെയർ മാസ്ക് മുടിയിൽ പുരട്ടുക. 30 മിനിറ്റിനു ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കുക.

ജമന്തി, വേപ്പെണ്ണ ഹെയർ മാസ്ക് (Marigold and neem oil hair mask)

തണുപ്പ് കാലത്താണ് മുടിയിൽ താരൻ കൂടുതലായി ഉണ്ടാകാറുള്ളത്. താരൻ അകറ്റാൻ ജമന്തിപ്പൂ ഉപയോഗിക്കാം. 3 ജമന്തി പൂക്കൾ, രണ്ട് സ്പൂൺ വേപ്പെണ്ണ, ഒരു സ്പൂൺ ടീ ട്രീ ഓയിൽ എന്നിവ എടുക്കുക. ജമന്തിപ്പൂക്കളുടെ ഇതളുകൾ വേർതിരിക്കുക. ഇതിന് ശേഷം, ജമന്തിപ്പൂവിന്റെ ഇതളുകൾ ഒരു കപ്പ് വെള്ളത്തിലേക്ക് ഇടുക. ഈ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ച് പകുതിയായി വറ്റിയാൽ ഗ്യാസ് ഓഫ് ചെയ്യുക. അതിനുശേഷം വെള്ളം അരിച്ചെടുത്ത് മാറ്റിവെക്കുക.

ഈ വെള്ളത്തിൽ വേപ്പെണ്ണയും ടീ ട്രീ ഓയിലും കലർത്തുക. ഇതിനു ശേഷം ഈ മിശ്രിതം മുടിയുടെ വേരുകളിൽ പുരട്ടുക. കൈകൾ കൊണ്ട് മുടി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ രീതി മുടിയിൽ പരീക്ഷിച്ചാൽ താരൻ പോലുള്ള പ്രശ്‌നങ്ങൾ കുറയും.

ജമന്തി- ഉലുവ ഹെയർ മാസ്‌ക് (Marigold- fenugreek hair mask)

ജമന്തിപ്പൂ ഉപയോഗിച്ച് മുടിയുടെ തിളക്കം വർധിപ്പിക്കാം. നിർജീവവും വരണ്ടതുമായ മുടിക്ക് തിളക്കം നൽകുന്നതിന് നിങ്ങൾക്ക് ജമന്തിപ്പൂ ഉപയോഗിക്കാം. ജമന്തിപ്പൂവും ഉലുവയും ചേർത്തുള്ള ഹെയർ മാസ് ഇതിന് സഹായകരമാണ്. ഇതിനായി 4 ജമന്തി പൂക്കൾ, ഒരു വാഴപ്പഴത്തിന്റെ പകുതി, ഒരു ടീസ്പൂൺ ബദാം ഓയിൽ, ഒരു ടീസ്പൂൺ ഉലുവ പൊടി എന്നിവ എടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിടത്തിന് ചുറ്റുമായി പൂച്ചെടികൾ വളർത്താം കീടങ്ങളെ തുരത്താം

ആദ്യം ജമന്തി പൂവിന്റെ ഇതളുകൾ വേർതിരിക്കുക. ഇതിനു ശേഷം ഇതളുകൾക്കൊപ്പം ഏത്തപ്പഴവും ഉലുവപ്പൊടിയും ചേർത്ത് പൊടിക്കുക. ഈ പേസ്റ്റിലേക്ക് ബദാം ഓയിൽ ചേർത്ത് നന്നായി ഇളക്കുക. ഈ ഹെയർ പാക്ക് നിങ്ങളുടെ മുടിയിൽ പുരട്ടുക. ഹെയർ പാക്ക് പുരട്ടി ഒരു മണിക്കൂറിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കുക.

English Summary: 3 Hair Masks Using Marigold Flowers For Silky And Shiny Hair

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds