വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. ടെന്‍ഷന്‍ കുറയ്ക്കാനും ഇത് സഹായകരമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാനും ചെമ്പരത്തിച്ചായ സഹായിക്കും. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. പുളിരുചിയാണ് ഇതിനു പൊതുവേ ഉള്ളത്. മധുരത്തിനായി പഞ്ചസാര ചേർത്തുപയോഗിക്കുന്നു.
ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്
ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും
ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിലെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ചെമ്പരത്തി പ്രായത്തിന്‍റെ അടയാളങ്ങളെ തടയാനും നല്ലതാണ്. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്.
ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് 350 രൂപയും ഉണക്കിയ പൂവ് പൊടിച്ചെടുത്ത പൗഡറിന് 1000 രൂപയുമാണ് വില. ഇതിലെ ആന്തോസയാനിന്‍ എന്ന വര്‍ണ്ണകത്തിൻ്റെ സാന്നിധ്യമാണ് വിദേശവിപണിയിൽ പൂവിന് വില ലഭിക്കാൻ കാരണം. പ്രമേഹം, ത്വക് കാന്‍സര്‍ എന്നിവ തടയാന്‍ ചെമ്പരത്തിയിലെ ഘടകങ്ങള്‍ക്ക് കഴിയും.
രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാന്‍ നല്ലതാണ്
അകാല വാര്‍ദ്ധക്യത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചെമ്പരത്തി പൂവെടുത്ത് അത് കൊണ്ട് ചര്‍മ്മത്തില്‍ അരച്ച് തേക്കുന്നത് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും മറ്റ് പല പ്രശ്നങ്ങള്‍ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.
മുടിയുടെ സംരക്ഷണത്തിൽ ഒന്നാമനാണ് ചെമ്പരത്തി. പ്രകൃതിദത്ത ഷാമ്പൂ ആയി ഉപയോഗിക്കാവുന്നതാണ് ചെമ്പരത്തി. അരക്കപ്പ് ചൂടുവെള്ളം എടുത്ത് ഇതില്‍ ചെമ്പരത്തി ഇലയും അല്‍പം പൂവും മിക്‌സ് ചെയ്ത് നല്ലതു പോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അത് പോലെ തന്നെയാണ് തലയിലെ താരൻ അകറ്റാനും ചെമ്പരത്തി പൂവ് ഗുണം ചെയ്യും.
ചെറുകൊമ്പുകൾ മുറിച്ചുനട്ടാണ് സാധാരണ ചെമ്പരത്തിയുടെ വംശവർദ്ധന നടത്തുന്നത്. ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ കായുകൾ ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകൾ കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് : കറ്റാർവാഴ ചുവന്നിട്ടാണോ ?
#Hibiscus#Flower#Krishi#FTB#Krishijagran
Share your comments