1. Flowers

സ്റ്റൈലാക്കാം ബാൽക്കണി ഗാർഡൻ; ഇതാ ചില പൊടിക്കൈകൾ

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായതിനാൽ കൃത്യമായ ജലസേചനവും പരിപാലനവും നൽകിയാൽ ചെടികൾ ബാൽക്കണിയിൽ നന്നായി വളരും. ബാൽക്കണിയിൽ മനോഹരമായ പച്ചപ്പൊരുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Anju M U
flowers
ബാൽക്കണി ഗാർഡൻ

വീട്ടുമുറ്റത്തെ സ്ഥലപരിമിതി മറികടക്കുന്നതിന് ബാൽക്കണിയിൽ പൂന്തോട്ടമൊരുക്കാറുണ്ട്. കൊവിഡ് കാലത്താകട്ടെ കൃഷിയിലേക്കും പൂന്തോട്ട പരിപാലനത്തിലേക്കും തിരിഞ്ഞുനടന്നവരും എത്തിച്ചേർന്നവരും ഒരുപാടുണ്ട്. നിലത്ത് മാത്രം പൂന്തോട്ടമാക്കാതെ, വീടിന്റെ മട്ടുപ്പാവിലും ടെറസിലുമെല്ലാം പൂക്കളുടെ വസന്തമായിരുന്നു. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഇതിൽ വ്യത്യാസമില്ല. എന്നാൽ, വേനലടുക്കുന്തോറും തളിർത്ത് പൂത്തുനിൽക്കുന്ന പൂച്ചെടികൾ വാടാനുള്ള സാധ്യതയും കൂടുതലാണ്.
ബാൽക്കണിയിലെ മരുപ്പച്ച നന്നായി തഴച്ചുവളരാനും അവ വാടിപ്പോകാതിരിക്കാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായതിനാൽ കൃത്യമായ ജലസേചനവും പരിപാലനവും നൽകിയാൽ ചെടികൾ ബാൽക്കണിയിൽ നന്നായി വളരും. ബാൽക്കണിയിൽ മനോഹരമായ പച്ചപ്പൊരുക്കി അവയുടെ പരിപാലനം പിന്തുടരുന്നത് എളുപ്പമാണ്. വേനൽക്കാലമായാലും ഇവയ്ക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ല. അതിന് മുൻപ് ഗാർഡനിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കുക.
വീടിന് മനോഹരമാണെന്നത് മാത്രമല്ല, പ്രകൃതിദത്തമായ എയര്‍ കൂളറായും ബാല്‍ക്കണിയിലെ പൂന്തോട്ടം പ്രയോജനകരമാണ്. ഇവ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. റോഡിലും മറ്റും വാഹനങ്ങളിൽ നിന്ന് വരുന്ന അമിത ശബ്ദത്തെ നിയന്ത്രിക്കാനും ബാൽക്കണി ഗാർഡൻ മികച്ചതാണ്.

മാനസികമായും ശാരീരികമായും ആരോഗ്യം ഉറപ്പുവരുത്താനും ബാൽക്കണിയിലെ ഉദ്യാനം നിങ്ങളെ സഹായിക്കും. ടെറസിലായാലും ബാൽക്കണിയിലായാലും വേനലിന്റെ അധിക ചൂട് എങ്ങനെ ചെടികളെ ബാധിക്കാതിരിക്കാമെന്നത് നോക്കാം. അതായത്, ബാൽക്കണി ഗാർഡനിലും ടെറസ് ഗാർഡനിലും ഒരേ സമീപനമാണ് ചെടികളുടെ സംരക്ഷണത്തിനായി പിന്തുടരേണ്ടത്.

നീളമുള്ള ബാൽക്കണിക്ക്… 

എന്നാൽ, സ്ഥലപരിമിതിയിലാണ് ബാല്‍ക്കണി ഗാര്‍ഡനുകള്‍ ഒരുക്കുന്നത്. ടെറസിലെ ഉദ്യാനമാകട്ടെ മേൽക്കുരയോ മറ്റോ മീതെ പണിത് പരിപാലിക്കാറുണ്ട്. സ്ഥലം താരതമ്യേന കൂടുതലായതിനാൽ വായു സഞ്ചാരവും ടെറസ് ഗാർഡനിൽ കൂടുതലാണ്. ബഡ്റൂമിനും കിച്ചണിനും സമീപത്തുള്ള ബാൽക്കണിയാണ് ഭൂരിഭാഗവും ഉദ്യാനത്തിനായി തെരഞ്ഞെടുക്കുന്നത്.
ഇവിടെ മണി പ്ലാന്റുകളും മറ്റ് ഇൻഡോർ ചെടികളും, അലങ്കാര സസ്യങ്ങള്‍, കുറ്റിച്ചെടികള്‍, ബോൺസായ് മരങ്ങൾ, പൂച്ചെടികൾ, ഇളച്ചെടികൾ കൂടാതെ, പച്ചക്കറികളും വളര്‍ത്താറുണ്ട്. ഒഴിവു സമയങ്ങൾ ഒരു പുസ്തകത്തിനോ റേഡിയോക്ക് ഒപ്പമോ ചെലവഴിക്കുന്നവർക്ക് ശാന്തമായി ഇരിക്കാനാവുന്ന സ്ഥലം കൂടിയാണ് ഇവിടം.

റെയില്‍ ബാല്‍ക്കണി ഗാർഡനും ഫ്രീസ്റ്റാൻഡിങ് കണ്ടെയ്നറുകളും

സ്ഥലം വളരെ കുറവാണെങ്കിൽ അവിടെ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന വിദ്യകളേതൊക്കെയെന്നാണ് ചുവടെ വിവരിക്കുന്നത്. ഇതിനായി റെയില്‍ ബാല്‍ക്കണി ഗാർഡൻ പരീക്ഷിക്കുക. നീളമുള്ള ബാൽക്കണി എന്നാൽ വീതി കുറവാണെങ്കിൽ അവിടെ റെയിലിങ് പ്ലാന്റുകൾ വളർത്തുക. റെയിലുകളിലോ മെറ്റല്‍ ഹുക്കുകള്‍ ഉപയോഗിച്ച് തൂക്കിയിടാവുന്ന രീതിയിലോ വളർത്താവുന്ന ചെടികളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെറ്റൂണിയ, ജെറേനിയം, ക്ലെമാറ്റിസ് തുടങ്ങിയ ചെടികൾ തൂക്കിയിട്ട് വളർത്താൻ അനുയോജ്യമായവയാണ്.

ബന്ധപ്പെട്ട വാർത്തകൾ: കേട്ടുകേൾവി പോലുമില്ലാത്ത പഴങ്ങൾ; പഴങ്ങളിലെ മാണിക്യം മുതൽ സുൽത്താന്റെ പെർഫ്യൂം ഫ്രൂട്ട് വരെ

കൂടാതെ, ഫ്രീസ്റ്റാൻഡിങ് കണ്ടെയ്നറുകളിൽ ചെടികൾ വളർത്തുന്നതും ബാൽക്കണി പൂന്തോട്ടങ്ങൾക്ക് നല്ലതാണ്. അതായത്, പാരഡൈസ് ഈന്തപ്പന, കുട പോലുള്ള അലങ്കാര സസ്യങ്ങള്‍ എന്നിവയാണ് ഇങ്ങനെ വളർത്താനായി തെരഞ്ഞെടുക്കേണ്ടത്.
കൂടാതെ, മരപ്പലകകളും ഡെക്ക് ടൈലുകളും ഉപയോഗിച്ചുകൊണ്ടുള്ള ഡെക്ക്-സ്‌റ്റൈല്‍ ബാല്‍ക്കണി ഗാര്‍ഡനും വേറിട്ട ഉദ്യാന അനുഭവമായിരിക്കും നൽകുന്നത്.

English Summary: Here Are Some Important Tips To Make Your Balcony Garden Into Unique Style

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds