1. Vegetables

വള്ളി പയർ നിറയെ കായ്ക്കാൻ കൃഷിയുടെ തുടക്കത്തിലെ ഈ തെറ്റ് ആവർത്തിക്കരുത്

വള്ളി പയർ നിറയെ കായ്ക്കാൻ കൃഷിയുടെ തുടക്കത്തിലെ ഈ തെറ്റ് ആവർത്തിക്കരുത്

Priyanka Menon
അടുക്കളത്തോട്ടം സജ്ജമാക്കുമ്പോൾ  കൃഷി ചെയ്യുന്ന വിളയാണ് വള്ളിപയർ.
അടുക്കളത്തോട്ടം സജ്ജമാക്കുമ്പോൾ കൃഷി ചെയ്യുന്ന വിളയാണ് വള്ളിപയർ.

അടുക്കളത്തോട്ടം സജ്ജമാക്കുമ്പോൾ എല്ലാവരും കൃഷി ചെയ്യുന്ന വിളയാണ് വള്ളിപയർ.വള്ളി പയറിൽ പൊക്കം കുറഞ്ഞ ഇനങ്ങളും വളരെ നീളത്തിൽ വളർന്നുവരുന്ന ഇനങ്ങളുമുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച കൃഷിചെയ്യാവുന്ന ഈ ഇനം വർഷം മുഴുവൻ കൃഷി ചെയ്യുവാൻ സാധിക്കും.

Do not repeat this mistake at the beginning of cultivation to make beans. 

പയർ കൃഷി-തുടക്കം മുതൽ അവസാനം വരെ

പയർവിത്ത് ഇടുന്നതിനു മുൻപായി നിലം രണ്ടുമൂന്നു തവണ കിളച്ച് വൃത്തിയാക്കുക. അതിനുശേഷം കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങളാണ് കൃഷി ചെയ്യുന്നതെങ്കിൽ വരികൾ തമ്മിൽ 30 സെൻറീമീറ്റർ അകലവും ഒരേ വരിയിലെ ചെടികൾ തമ്മിൽ 15 സെൻറീമീറ്റർ അകലവും നൽകുക.

ബന്ധപ്പെട്ട വാർത്തകൾ : വള്ളി പയർ 3 അടി വരെ നീളം വരാൻ ഇതു പരീക്ഷിക്കൂ

പടർന്നുവളരുന്ന ഇനങ്ങൾക്ക് തമ്മിൽ രണ്ട് മീറ്ററോളം അകലം വേണ്ടിവരും. ഇവർക്കിടയിലെ ഇടത്തരം ഇനങ്ങൾക്ക് വരികൾ തമ്മിൽ 45 സെൻറീമീറ്ററും ചെടികൾ തമ്മിൽ 30 സെൻറീമീറ്റർ അകലവും നൽകണം. പയർ ഏതുതരം കൃഷി ചെയ്താലും റൈസോബിയം കൾച്ചർ വിത്തിൽ പുരട്ടുക എന്നത് പരമപ്രധാനമാണ്.

വളപ്രയോഗം നടത്തുമ്പോൾ ജൈവവളപ്രയോഗം തന്നെയാണ് ഉത്തമം. കണ്ണിലെ അമ്ലാംശം പരിശോധിച്ച് കുമ്മായം വിതറി കൊടുക്കണം. കുമ്മായം ഹെക്ടറിന് 250 കിലോ എന്ന തോതിൽ നൽകുന്നതാണ് ഉത്തമം.

ബന്ധപ്പെട്ട വാർത്തകൾ : പയർ കൃഷിക്കൊരു ആമുഖം...

കുമ്മായം ഇട്ടു നൽകിയതിനുശേഷം അടിവളമായി ചാണകം രണ്ട് ടൺ വീതവും റോക്ക് ഫോസ്ഫേറ്റ് 150 കിലോ എന്ന കണക്കിനും ചേർക്കണം. അല്ലാത്തപക്ഷം ഹെക്ടറൊന്നിന് നാല് ടൺ കമ്പോസ്റ്റും 20കിലോ റോക്ക് ഫോസ്ഫേറ്റ് ഉപയോഗിച്ചാൽ മതി. ഇടവിട്ട് മണ്ണിളക്കി കൊടുക്കുന്നത് വായുസഞ്ചാരം വർദ്ധിപ്പിക്കാനും വേരിന്റെ വളർച്ച വേഗത്തിലാക്കാനും സഹായകമാകുന്ന കാര്യമാണ്. പയറിൽ ക്രമാതീതമായ വളർച്ച ഉണ്ടായാൽ ശാഖകൾ മുറിച്ചു മാറ്റണം. കൃഷി വേനൽക്കാലത്ത് ഇറക്കുമ്പോൾ ജലസേചനം പ്രധാനപ്പെട്ടതാണ്. ഇനി മഴക്കാലത്ത് കൃഷി ചെയ്യുകയാണെങ്കിൽ വെള്ളക്കെട്ടുള്ള പ്രദേശം കൃഷിക്ക് ഒഴിവാക്കുക. ധാരാളം കീടങ്ങൾ പയർ കൃഷിയിൽ കാണപ്പെടാറുണ്ട്. മുഞ്ഞ, വെള്ളീച്ച, ഇലപ്പേനുകൾ, കായ്തുരപ്പൻ, വേരിനെ ബാധിക്കുന്ന നിമാവിരകൾ തുടങ്ങിയവയെല്ലാം ഇതിനെ പരിഹരിക്കുവാൻ വേപ്പെണ്ണ ചേർന്ന കീടനാശിനികളും, നേർപ്പിച്ച ഗോമൂത്രവും ഉപയോഗിക്കുന്നതാണ് നല്ലത്.

ഇലചുരുട്ടി പുഴുക്കളെ കൈകൊണ്ട് എടുത്തു നശിപ്പിച്ചു കളയണം. ഇലപ്പേനുകൾ കണ്ടാൽ വേപ്പെണ്ണ മിശ്രിതം തളിക്കുകയും, നിമാവിരകളെ കണ്ടാൽ മണ്ണിൽ ആസാം പച്ചയുടെയോ വേപ്പിന്റെയോ ഇലകൾ നിരത്തുകയും ചെയ്യണം. മണ്ണിൽനിന്ന് കീടരോഗ സാധ്യത കൂടുതൽ ആയാൽ ബോർഡോമിശ്രിതം ഒരു ശതമാനം വീര്യമുള്ളത് ഉപയോഗിക്കാം ഇത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി.

ബന്ധപ്പെട്ട വാർത്തകൾ : പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും

English Summary: Do not repeat this mistake at the beginning of cultivation to make the vine bean full fruit

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds