ഒക്ടോബര്‍ പകുതിയോടെയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിക്കുന്നത്.. തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര്‍ പകുതിയില്‍ തുടങ്ങുന്ന കൃഷി ജനുവരി ആദ്യം വിളവെടുപ്പിനു പാകമാകും
കാബേജ്. കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണു കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല കൃഷികള്‍. അടുത്തക്കാലം വരെ നമുക്ക് ലഭിച്ചിരുന്ന ശീതകാല പച്ചക്കറികളില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നിരുന്നതാണ്. എന്നാല്‍ കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരം കൃഷിക്ക് അനുയോജ്യമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങി ഹൈറേഞ്ചു മേഖലകള്‍ ശീതകാല പച്ചക്കറികള്‍ക്ക് ഏറെ അഭികാമ്യമാണ്. നല്ല തണുപ്പും അതുപോലെ തന്നെ നല്ല സൂര്യപ്രകാശവും ആവിശ്യമുള്ള വിളകളാണിവ.
കൃഷി ആരംഭിക്കുന്നതിന് മുമ്പ് തന്നെ തൈകള്‍ ഒരുക്കണം. തൈകള്‍ മുളപ്പിക്കാവുന്ന ചെറിയ ട്രേകള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതെങ്കില്‍ ഒരു മാസം മുമ്പ് തന്നെ ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണംചകിരിച്ചോറ്, മണ്ണ്, ചാണകം എന്നിവ കൃത്യം അളവില്‍ ചേര്‍ത്തു ട്രേയില്‍ നിറച്ചു വിത്തു പാകാം. എല്ലാ ദിവസവും ചെറിയ തോതില്‍ നനച്ചു കൊടുക്കണം. തൈകള്‍ മുളച്ചു പതിനഞ്ചു ദിവസമാകുമ്പോള്‍ പറിച്ചു നടാം.കൃഷി ഭവനുകളിലും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സിലിന്‍റെ ഔട്ട് ലെറ്റുകളിലും ശീതകാല പച്ചക്കറികളുടെ തൈകള്‍ ലഭ്യമാണ്.
Share your comments