മുള ഇനി മരമല്ല , പച്ച സ്വര്‍ണ്ണമാണ്

Saturday, 03 February 2018 12:30 By KJ KERALA STAFF

 

ബഡ്ജറ്റ് 2018 മുള മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത് 1200 കോടി. മുളയെ മരമല്ലാതായി കണക്കാക്കുന്ന വനനിയമ ഭേദഗതി ബില്‍ 2017ല്‍ ലോകസഭ അംഗീകരിച്ചിരുന്നു. 2022ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്ല് പാസാക്കിയത്.

വനത്തില്‍ വളരുന്ന മുള മരത്തിന്റെ പട്ടികയില്‍ തന്നെ തുടരുന്നതിനാല്‍ അവയ്ക്കുള്ള നിയന്ത്രണങ്ങള്‍ മുന്‍പത്തേത് പോലെ തന്നെ തുടരുംകൃഷി ചെയുന്ന മുളയെ മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവ വെട്ടുന്നതിനും കയറ്റുമതി ചെയ്യുന്നതിനൊന്നും പെര്‍മിറ്റ് ആവശ്യമില്ലാതെയാകുംലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്തു മുള കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യപല സംസ്ഥാനങ്ങളിലും മുള വീടുനിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്ഇന്ത്യയിലെ ഇപ്പോഴത്തെ മുളയുടെ ആവശ്യം 28 ദശലക്ഷം ടണ്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുളയുടെ ഉപയോഗങ്ങള്‍

പ്രാചീനകാലംമുതല്‍ പാര്‍പ്പിടംവേലിവള്ളം തുഴയാനുള്ള കഴപന്തല്‍ഏണി എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് മുള പ്രയോജനപ്പെടുത്തിയിരുന്നുവന്‍കിട വ്യവസായങ്ങള്‍ക്കും മുളകള്‍ അനിവാര്യമാണ്നീളമുള്ള നാരുകളുള്ളതിനാല്‍ മുളകളാണ് മറ്റ് അസംസ്കൃത വസ്തുക്കളെക്കാള്‍ ന്യൂസ്പ്രിന്റ് നിര്‍മാണത്തിന് ഉത്തമം.

മുള ഉപയോഗിച്ചുള്ള വീടുകള്‍ പരിസ്ഥിതിക്ക് ഏറെ ഇണങ്ങുന്നവയാണ്ഭാരം കുറവാണെന്നതിനു പുറമെ പെട്ടെന്ന് വളര്‍ന്നുകിട്ടുമെന്നതും മുളയെ പ്രിയപ്പെട്ട നിര്‍മാണവസ്തുവാക്കുന്ന ഘടകങ്ങളാണ്പെട്ടെന്നു വളയുമെന്നതിനാല്‍ സങ്കല്‍പ്പത്തിനുസരിച്ച് രൂപകല്‍പ്പന ചെയ്യാനും കഴിയുന്നുഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന വീടുകളും മുളകൊണ്ട് നിര്‍മിക്കാനാവുംചൈനയില്‍ മുള മാത്രം ഉപയോഗിച്ചു നിര്‍മിച്ച ഏറ്റവും നീളംകൂടിയ പാലമുണ്ട്.

മരപ്പലകപോലെയുള്ള മുളനിര്‍മിത സാമഗ്രികള്‍ക്കും പാത്രങ്ങള്‍വസ്ത്രങ്ങള്‍മാറ്റുകള്‍ഫര്‍ണിച്ചര്‍,സംഗീതോപകരണങ്ങള്‍ബോര്‍ഡുകള്‍ തുടങ്ങിയവയുടെ നിര്‍മിതിക്കും വന്‍തോതില്‍ മുളകള്‍ ഉപയോഗിക്കുന്നു.ഓടക്കുഴലാണ് മുളകൊണ്ടുള്ള ഏറ്റവും പഴയ സംഗീത ഉപകരണംലോകമെമ്പാടും പലതരം ഓടക്കുഴലുണ്ട്ബാംസുരി,ജിംഗ്ഹുതിയവോ എന്നിങ്ങനെ പല പേരുകളില്‍ അവ അറിയപ്പെടുന്നുആദിവാസികള്‍ മുളംചെണ്ടകളാണ് ഉപയോഗിക്കുകഇന്തോനേഷ്യയിലെ കാലുംഗ എന്ന മുളസംഗീത ഉപകരണം ഏറെ ശ്രദ്ധേയമാണ്ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മുളംകമ്പുകള്‍ ഉപയോഗിച്ചുള്ള മുളനൃത്തവുമുണ്ട്.

പുല്ലിനത്തില്‍പ്പെട്ട മുളയ്ക്ക് മണ്ണില്‍ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങാനുള്ള വേരുകളാണുള്ളത്അതിനാല്‍ മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാന്‍ വച്ചുപിടിപ്പിക്കാവുന്ന ഏറ്റവും മികച്ച സസ്യങ്ങളിലൊന്നാണ് മുളമണ്ണിലെ ഈര്‍പ്പം വര്‍ധിപ്പിച്ചു നിലനിര്‍ത്താനും മുളയ്ക്കു കഴിയുംവരള്‍ച്ചയുള്ളിടത്ത് ഏറെ അനുയോജ്യമാണിത്.

ഔഷധഗുണത്തിലും മുന്നില്‍മുളയുടെ തളിരിലമുട്ടുകള്‍വേര്വംശരോചന അഥവാ മുളനൂറ്മുളയരി ഇവയെ വിവിധ രോഗങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്തളിരിലയും പുതുനാമ്പും ഗര്‍ഭാശയരോഗങ്ങളിലുംതളിരില മാത്രമായി വ്രണങ്ങളിലും ഉപയോഗിക്കാറുണ്ട്മുളയുടെ തൊലിയും വേരും മുടിവളര്‍ച്ചയ്ക്കും വേരു കത്തിച്ച ചാരം ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്മുളയുടെ ഇല കത്തിച്ച ചാരം പുറമെ പുരട്ടുന്നത് വിവിധ ത്വക്രോഗങ്ങള്‍ക്ക് ഗുണകരമാണ്പോഷകസമ്പന്നമായ മുളംകൂമ്പുകളും മുളയരിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കുംപല സ്ഥലങ്ങളിലും ചോറിനു പകരമായി മുളയരി ഉപയോഗിക്കാറുണ്ട്.

വംശരോചന അഥവാ മുളനൂറ് അകം പൊള്ളയായ ചില മുളകളുടെ ഉള്ളില്‍ ഒരു ദ്രാവകം ഊറിവരാറുണ്ട്.സിലിക്കയുടെ അംശം ഏറെയുള്ള ഈ ദ്രാവകം ഉറഞ്ഞ് കട്ടിയാകുന്ന വസ്തുവാണ് "വംശരോച". ഇതിനെ മുളവെണ്ണ,മുളനൂറ് എന്നിങ്ങനെയും പറയാറുണ്ട്വംശരോചനയ്ക്ക് ക്ഷീരിതുഗാക്ഷീരിവംശിശുഭ എന്നീ പേരുകളാണ് ആയുര്‍വേദം നല്‍കിയിരിക്കുന്നത്വംശരോചനയില്‍ 90 ശതമാനം സിലിസിക് അമ്ലത്തിനു പുറമെ  പൊട്ടാഷ്ചുണ്ണാമ്പ്,അലൂമിനിയംഇരുമ്പ്ചില എന്‍സൈമുകള്‍ ഇവയും അടങ്ങിയിട്ടുണ്ട്ആസ്ത്മക്ഷയംശുക്ലക്ഷയംപക്ഷവാതം തുടങ്ങിയ രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ് വംശരോചന.

മുളകള്‍ കുലുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക ശബ്ദത്തിലൂടെ ഇതിന്റെ സാന്നിധ്യം തിരിച്ചറിയാംച്യവനപ്രാശം അടക്കമുള്ള വിവിധ ഔഷധങ്ങളില്‍ മുളനൂറ് ഉപയോഗിക്കാറുണ്ട്.മുള ഭക്ഷണമാക്കുന്ന ജീവികള്‍ആനകള്‍ക്ക് ഇഷ്ടഭക്ഷണമാണ് മുളയിനമായ ഈറ്റ.

മുളയരി എലികളുടെ ഇഷ്ടഭക്ഷണമാണ്കന്നുകാലികളും കുതിരകളും മുളയില ഭക്ഷണമാക്കാറുണ്ട്ഭീമന്‍ പാണ്ടകളുടെ ഭക്ഷണത്തിലെ പ്രധാന ഇനം മുളകളാണ്മുളംകൂമ്പകളും തണ്ടുകളും ഇലകളുമെല്ലാം ഇവ ഭക്ഷണമാക്കാറുണ്ട്.

മുളയില്‍ നിന്ന്  സൈക്കിളും കാറും അടിവസ്ത്രങ്ങളും

മുളയില്‍ തീര്‍ത്ത പരിസ്ഥിതി സൗഹാര്‍ദ സൈക്കിളുമായി മുംബൈ ഐ ഐ.ടിയിലെ മൊബിലിറ്റി വെഹിക്കിള്‍ ഡിസൈനിങ്ങ് ബിരുദദാരിയായ നിഖില്‍തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് എഞ്ചിനീയറിഗ് ബിരുദദാരി ടോണിയുമായി ചേര്‍ന്നാണ് കോല്‍ ബൈക്ക്‌സ് എന്ന പേരില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഈ മുള സൈക്കിള്‍ ഒരു കിറ്റായി ആണ് കൊടുക്കുക അവര്‍ക്ക് തന്നെ ചെറിയ ടൂള്‍സ് ഉപയോഗിച്ച് ഇവ സംയോഗിച്ചുപയോഗിക്കാംഎരങ്കോല്‍ എന്ന തുള കുറഞ്ഞ മുളയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. 70. ശതമാനം മുളയായ കോല്‍ ബൈക്ക്‌സിന്റെ മുള സൈക്കിളിന്റെ വില 15,000 രൂപ മുതല്‍ 20000 രൂപയാണ് കണക്കാക്കുന്നതെന്നു നിഖിലും ടോണിയും പറഞ്ഞു.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍സ് തങ്ങളുടെ വാഹനങ്ങളില്‍ പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങുന്നുവാഹനങ്ങളുടെ ഇന്റീരിയല്‍ മുള ഉപയോഗിച്ച് നിര്‍മിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതിപദ്ധതിയുമായി ബന്ധപ്പെട്ട് മുളയുടെ മേന്മ കാണിച്ചുള്ള പ്രമോ വീഡിയോ കമ്പിനി പുറത്തിറക്കിയിട്ടുണ്ട്കരുത്തിലും വഴക്കത്തിലുമെല്ലാം മറ്റുള്ള സിന്തറ്റിക്പ്രകൃതിദത്ത ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. 212 ഡിഗ്രി ഫാരന്‍ ഹീറ്റ് വരെയുള്ള താപനിലകളില്‍ പോലും സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ പ്രധാന സവിശേഷത.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ജോനായുടെ ലുവാ ഹുവാ എന്ന സ്ഥാപനമാണ്‌ മുള കൊണ്ടുള്ള അടിവസ്‌ത്രങ്ങള്‍ വിപണിയിലെത്തിച്ചിരിയ്‌ക്കുന്നത്‌മുളയുടെ പള്‍പ്പ്‌ നാരുകളാക്കി മാറ്റിയാണ്‌ വസ്‌ത്രങ്ങള്‍ നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌പരുത്തി വസ്‌ത്രങ്ങളെക്കാള്‍ ഉപയോഗിക്കാന്‍ സുഖവും സൗകര്യം പ്രദാനം ചെയ്യുന്നതാണ്‌ മുള വസ്‌ത്രങ്ങളെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്‌‌.

ആഹാരം മുതൽ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഊന്നുവടിയാകുമെന്നതിൽ സംശയമില്ല.

Arun, Krishi Jagran, Kollam

CommentsMORE ON FEATURES

കശുമാങ്ങക്കാലം - പുതുതലമുറയ്ക്ക് അന്യമാകുന്ന കാലം....

പണ്ട് കാലങ്ങളിൽ രാവിലെ ഉണർന്നാൽ ഞാൻ ഉൾപ്പെടെയുള്ള കുട്ടികൾ ആദ്യം ഓടിയിരുന്നത് പറമ്പിലെ കപ്പലുമാവിന്റെ ചുവട്ടിലേക്കാണ്. ചുവട്ടിൽ വീഴുന്ന കപ്പലുമാങ്ങ പെരുക്കാൻ പിന്നെ മത്സരമാണ്. കപ്പ…

February 15, 2018

വാഴയ്ക്ക് ഒരു ഒറ്റയാള്‍ സര്‍വ്വകലാശാല

'മധുരിയ്ക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ' എന്ന പ്രശസ്തമായ ചലച്ചിത്രഗാനത്തിലെ ഒരു വരിയാണ് 'ഒരു വാഴക്കൂമ്പില്‍നിന്ന് തേന്‍ കുടിയ്ക്കാം'. മലയാളിയുടെ ജീവിതവുമായി വാഴയും വാഴപ്പഴവ…

February 14, 2018

കയര്‍ - ഭൂമിയ്ക്കൊരു ഭൂവസ്ത്രം

മണ്ണിന്‍റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്തോ നെയ്യതെയോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്ന സാമഗ്രിയാണ് കയര്‍ വസ്ത്രം.കേരളത്…

February 07, 2018

FARM TIPS

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം

February 15, 2018

കേര വൃക്ഷത്തിൻ്റെ നാടായ കേരളത്തിൽ തെങ്ങില്ലാത്ത വീടുകള്‍ ചുരുക്കമാണ്.തെങ്ങോല കൊണ്ട് മികച്ച കമ്പോസ്റ്റ് തയാറാക്കാം, അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് ന…

ശീമക്കൊന്ന നല്ലൊരു പച്ചിലവളം 

February 15, 2018

പച്ചിലവളം മണ്ണിൻ്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മികച്ച ഒരു ജൈവവളമാണ്. പച്ചിലച്ചെടികൾ നട്ടുവളർത്തുന്നത് ജൈവവള ക്ഷാമത്തിന്…

ഈച്ചയെ തുരത്താൻ നാരങ്ങാ

February 14, 2018

വീട്ടിൽ അതിഥികൾ വരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ വിളിക്കാതെ ചില അതിഥികൾ വന്ന് കയറും. ഈ അതിഥി മറ്റുള്ള അതിഥികൾക്ക് മുന്നിൽ …

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.