1. Health & Herbs

ഒരു ദിവസം എത്ര പഞ്ചസാര കഴിക്കാം?

പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പഞ്ചസാരയുടെ അമിതമായ ഉപയോഗം പ്രമേഹത്തിൽ കൊണ്ടെത്തിയ്ക്കാം. കൂടാതെ ഉയർന്ന പഞ്ചസാര ഉപഭോഗം ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Meera Sandeep
How much sugar can we eat in a day?
How much sugar can we eat in a day?

പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.  പഞ്ചസാരയുടെ അമിതമായ ഉപയോഗം പ്രമേഹത്തിൽ കൊണ്ടെത്തിയ്ക്കാം.  കൂടാതെ ഉയർന്ന പഞ്ചസാര ഉപഭോഗം ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതെല്ലാം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. കൂടാതെ, പഞ്ചസാരയുടെ അളവ് കൂടുന്നത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും രക്തപ്രവാഹത്തിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.  പഞ്ചസാര ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നു.

ഉയർന്ന പഞ്ചസാര കോശങ്ങളുടെ പെരുകലിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഞ്ചസാര ശരീരത്തിലെ ഇൻഫ്ളമേഷൻ വർദ്ധിപ്പിക്കുന്നതുകൊണ്ട് ക്യാൻസറിനും കാരണമാകുന്നുണ്ട്.  ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിനും ദോഷം വരുത്തുന്നതാണ് ഇത്. കൃത്രിമ മധുരമായത് തന്നെയാണ് പ്രശ്‌നം. 

ബന്ധപ്പെട്ട വാർത്തകൾ: അമിത പഞ്ചസാര ആരോഗ്യത്തെ കേടാക്കും; അറിയാം പാർശ്വഫലങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ സാന്നിധ്യം അധിക കലോറി ഉപഭോഗത്തിന് കാരണമാകും, വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് ഭക്ഷണത്തിലും പാനീയങ്ങളിലും ചേർക്കുന്നത് ഉൾപ്പെടെയുള്ള പഞ്ചസാരയിൽ നിന്നുള്ള കലോറിയുടെ ദൈനംദിന ഉപഭോഗം 5% ത്തിൽ കവിയാൻ പാടില്ല. ഇതിനർത്ഥം ആളുകൾ പ്രതിദിനം 30 ഗ്രാം പഞ്ചസാര അല്ലെങ്കിൽ ഏകദേശം 7 ടീസ്പൂണിൽ കൂടുതൽ കഴിക്കരുത് എന്നാണ്.

അതുപോലെ, കുട്ടികളിലെ പഞ്ചസാരയുടെ ഉപഭോഗവും പരിമിതപ്പെടുത്തണം, പ്രായത്തിനനുസരിച്ച് പ്രതിദിനം 19 ഗ്രാം മുതൽ 24 ഗ്രാം വരെയാണ് ശുപാർശ ചെയ്യുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളിലും പാനീയങ്ങളിലും മറഞ്ഞിരിക്കുന്ന പഞ്ചസാരയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്, അതല്ലെങ്കിൽ, ഇവയുടെ അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതിനും കാരണമാകും.

English Summary: How much sugar can we eat in a day?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds