Features

മണ്ണും മനസ്സും കീഴടക്കി വിജയത്തിന്റെ വഴിയിലേക്ക് - രൂപ ജോസ്

Farming has became my daily routine and part of life, its sort of our family time and never considered it as 'can't be done' Job: Roopa Jos
Farming has became my daily routine and part of life, its sort of our family time and never considered it as 'can't be done' Job: Roopa Jos

മണ്ണു നിറയെ പച്ചപ്പ് കണ്ടാൽ ആരുടെ മനസാണ് ഒന്നു സന്തോഷിക്കാത്തത് അല്ലെ? അതും ആ മണ്ണിൽ വിളഞ്ഞത് ശുദ്ധമായ പച്ചക്കറികൾ ആണെങ്കിലോ, അതിൽപ്പരം സന്തോഷം തരുന്നത് വേറെ ഒന്നുമില്ല, മണ്ണിൽ മാത്രമല്ലാ മട്ടുപ്പാവിലും, വീടിനുപ്പുറത്ത് 100 ചതുരശ്ര അടി മഴ മറയിലും, പച്ചക്കറികൾ വളർത്തി പൊന്നു വിളയിക്കുന്ന ഒരു 'സൂപ്പർ വുമൺ' ആണ് ശ്രീമതി രൂപ ജോസ്. പച്ചക്കറി എന്നു പറയുമ്പോൾ തക്കാളിയോ നാടൻ ചീരയോ ആവുമെന്നാണ് ആദ്യം ചിന്തിക്കുക, എന്നാൽ നമുക്ക് തെറ്റി, നമ്മൾ പണം കൊടുത്ത് വിപണിയിൽ നിന്ന് വാങ്ങുന്ന വിദേശ ഇനം സാലഡ് ചീരയുടെ ഒരു നല്ലൊരു കളക്ഷൻ തന്നെ രൂപ ജോസിന്റെ കൃഷിയിടത്തിൽ നമുക്ക് കാണാൻ സാധിക്കും.

Roopa Jos's terrace farming: Hydroponics Unit used to grow Chinese cabbage, Kale, Palak, Bok choi, Celery, Parsley, Italian Basil etc
Roopa Jos's terrace farming: Hydroponics Unit used to grow Chinese cabbage, Kale, Palak, Bok choi, Celery, Parsley, Italian Basil etc

ആത്മസമർപ്പണമാണ് കൃഷി, ജീവിതത്തിന്റെ ഒരു ഭാഗം: രൂപ ജോസ്

രൂപ ജനിച്ചവതും വളർന്നതും കൽക്കട്ടയിലാണ്, നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങളിൽ പ്രധാനമാണ് പാലക് ചീരകളും, സാലഡിനു ഉപയോഗിക്കുന്ന പാഴ്‌സിലിയും സെലറിയും. വിവാഹശേഷം കേരളത്തിലെ, കൊച്ചിയിലേക്ക് ജീവിതം പറിച്ചു നട്ടപ്പോൾ നിത്യേനെ കഴിച്ചിരുന്ന പച്ചക്കറികളുടെ ലഭ്യതക്കുറവ് ഒരു ബുദ്ധിമുട്ടായി തോന്നി തുടങ്ങി രൂപയ്ക്ക്; ഒപ്പം ശുദ്ധമല്ലാത്ത പച്ചക്കറികൾ കൊണ്ട് ഭർത്താവിനും മക്കൾക്കും ഭക്ഷണം വെച്ച് വിളമ്പാൻ താത്പര്യമുണ്ടായില്ല. അപ്പോൾ വീട്ടിൽ എങ്ങനെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും, ഇലകറികൾ വളർത്താം എന്ന് ആലോചിച്ചു തുടങ്ങിയത്. അതിനു ഒരു ഉത്തരമെന്നോണം വീട്ടിലെ 1500 ചതുരശ്ര അടിയിലുള്ള മട്ടുപ്പാവിൽ ഹൈഡ്രോപോണിക്സ് യൂണിറ്റ് വാങ്ങി സജ്ജീകരിച്ചു. അതിൽ ചൈനീസ് കാബേജ്, കെയ്ൽ , പാലക്, ബോക് ചോയി, സെലറി, പാഴ്‌സിലി, ഇറ്റാലിയൻ ബേസിൽ തുടങ്ങിയ വിദേശ ഇനം ഇലക്കറികൾ വളർത്താൻ തുടങ്ങി. 

Tower farming used to grow Cabbage, Cauli flower
Tower farming used to grow Cabbage, Cauli flower

വെറുതെ ഒരു തോന്നലിൽ തുടങ്ങിയിട്ടു പകുതിക്ക് വെച്ച് നിർത്തി പോവുന്നവരിൽപ്പെട്ട ഒരാളല്ല രൂപ, വളരെയധികം ആത്മാർത്ഥമായിട്ടാണ് കൃഷിയിലെ ഓരോ ചുവടും മുന്നോട്ടു വെച്ചത്. വളരെയധികം കരുതലും ക്ഷമയും വേണ്ടൊരു മേഖല കൂടിയാണ് കൃഷി, മനസിലെ ആത്മവിശ്വാസവും, പോസ്റ്റിവിറ്റിയും വളർത്തുന്ന ഓരോ വിത്തിലും ഇലകളിലും കാണാൻ തുടങ്ങി. തളിർത്തു വന്ന ഓരോ ഇലകളും ഒത്തിരി ആത്മവിശ്വാസം നൽകി, അവർ പറയുന്നു. ഇന്ന്, രൂപ ജോസിന്റെ മട്ടുപ്പാവിലെ ഹൈഡ്രോപോണിക്സ് യൂണിറ്റിൽ ചൈനീസ് കാബേജ്, കെയ്ൽ , പാലക്, ബോക് ചോയി, സെലറി, പാഴ്‌സിലി, ഇറ്റാലിയൻ ബേസിൽ തുടങ്ങിയ മറ്റു പല വിദേശ ഇനം ഇലക്കറികൾ ധാരാളമായി വളരുന്നുണ്ട്. അതോടൊപ്പം 17 ഇനം ചീരകളും, 12 ഇനം മുളകും, 7 ഇനം വഴുതനങ്ങയും ഇവിടെ നമുക്ക് കാണാൻ സാധിക്കും. മട്ടുപ്പാവിനു പുറമെ 6 സെന്റ് സ്ഥലത്തിൽ സപ്പോട്ട, സീതപ്പഴം, ഓറഞ്ച്, മാവ്, പ്ലാവുമെല്ലാം വളരുന്നുണ്ട്. കൂടാതെ മഷ്‌റൂം കൃഷിയും, ഒപ്പം തന്നെ ഗ്രാമ ശ്രീ കോഴികളെയും രൂപ വളർത്തുന്നുണ്ട്, കോഴി കാഷ്ടം വളമായിട്ടു ഉപയോഗിക്കുന്നുണ്ട്. 

Cauliflower, Cabbage farming
Cauliflower, Cabbage farming

ഒപ്പം തന്നെ ഇലക്കറികൾ വളർത്തുന്നത് കൊണ്ട് കീടങ്ങൾ വരാതിരിക്കാൻ പല തരം തുളസി ചെടികളും മട്ടുപ്പാവിൽ വളർത്തുന്നു. സാങ്കേതിക വിദ്യകളുടെ നല്ലൊരു സാന്നിധ്യവും രൂപയുടെ കൃഷിയിടം സന്ദർശിക്കുന്ന ഓരോ വ്യക്തിക്കൾക്കും അനുഭവപ്പെടും, നീണ്ട യാത്രയ്ക്ക് പോവുമ്പോൾ ചെടികൾക്ക് വെള്ളം ആരു കൊടുക്കും എന്നാലോചിച്ചു വിഷമിക്കാറൊന്നുമില്ല, അതിനായി വാട്ടർ ഇറിഗേഷന്റെ ആപ്പ് ഉപയോഗിക്കുന്നുണ്ട് രൂപ പറയുന്നു. ചെടിയ്ക്ക് താഴെ നിന്ന് വെള്ളം വലിച്ചെടുക്കാൻ പാകത്തിനു അതും ക്രമീകരിച്ചിട്ടുണ്ട്‌. രൂപയുടെ ഇളയ മകളായ റിയയും, കൃഷിയിൽ സജീവമായി അമ്മയ്ക്ക് കൂടെയുണ്ട്. റിയ വളർത്തിയെടുത്ത മുന്തിരിയും കൗതുകമുണർത്തുന്നതാണ്, എടത്തല പഞ്ചായത്തിന്റെ ബെസ്ററ് സ്റ്റുഡന്റ് ഫാർമർ അവാർഡും റിയ കരസ്ഥമാക്കിയിട്ടുണ്ട്.  

രൂപ, ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലുമായി കഴിഞ്ഞ 12 വർഷത്തോളം ജോലി ചെയ്‌തിട്ടുണ്ട്‌, ഇപ്പോൾ വർണം സ്കൂൾ ഓഫ് ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിൽ ചിത്ര രചന അദ്ധ്യാപിക കൂടിയാണ്. നല്ലൊരു നർത്തകി കൂടിയാണ് രൂപ, കഥകിലും കുച്ചുപ്പുടിയിലും പ്രാവീണ്യം നേടിയ രൂപ നിരവധി സ്റ്റേജ് പെർഫോമെൻസുകളും ചെയ്യാറുണ്ട്. 2023 ൽ അക്വാപോണിക്സ് (Aquaponics farming) കൃഷി രീതികൾ തന്റെ കൃഷിയിടത്തിൽ പരീക്ഷിക്കണം എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് രൂപ പറയുന്നു, ഒപ്പം വീട്ടാവശ്യത്തിനു വേണ്ടി ഫിഷ് ഫാർമിംഗ് ചെയ്യണം എന്നാണ് രൂപയുടെ ആഗ്രഹം, 10 വർഷമായി ഒരു ജീവിതരീതിയായി മാറിയ ഈ കൃഷി വലിയ അളവിൽ ചെയ്യണം എന്നത്, ഇപ്പോൾ രൂപയുടെ ഒരു വലിയ സ്വപനം കൂടിയാണ്. വീട്ടിൽ വരുന്ന അതിഥികൾക്ക്, വീട്ടിൽ വളർത്തിയെടുത്ത ശുദ്ധമായ പച്ചക്കറികൾ സമ്മാനിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒത്തിരിയാണെന്ന് രൂപ പറയുന്നു. ഒരുപാട് ആളുകൾ ഈ പച്ചക്കറികൾ നിങ്ങൾക്ക് വിൽപ്പനയ്ക്കായി വളർത്തിക്കൂടേ എന്ന് ചോദിക്കാറുണ്ടെന്ന് രൂപ പറഞ്ഞു. അതിനെക്കുറിച്ചു ഇപ്പോൾ ചിന്തിക്കാറുണ്ടെന്നും രൂപ പറയുന്നു. 

രൂപയുടെ കുടുംബത്തെക്കുറിച്ച്...

ഇൻഫോ പാർക്കിലെ ഏൺസ്റ് ആൻഡ് യങ് അസോസിയേറ്റ് ഡയറക്ടറായ ജിമ്മി ജോസാണ് രൂപയുടെ ഭർത്താവ്, മൂത്ത മകൾ റെയ്‌ന പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ MBBS നു പഠിക്കുന്നു, ഇളയ മകൾ റിയ തൃക്കാക്കര നൈപുണ്യ സ്കൂളിൽ 9 ക്ലാസ്സിൽ പഠിക്കുന്നു. ഭർത്താവിന്റെയും മക്കളായ റെയ്‌ന, റിയയുടെയും പൂർണ പിന്തുണയാണ് രൂപയുടെ ആത്മവിശ്വാസത്തിനു പിന്നിലെ ശക്തി.

ബന്ധപ്പെട്ട വാർത്തകൾ: ഡിസംബർ 23: ദേശീയ കർഷക ദിനം 2022


English Summary: Farming is became my daily routine, never considered it as 'can't be done' : Roopa Jose

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds