Features

ദേശീയ കർഷക ദിനം; 'ഇന്ത്യൻ കർഷകരുടെ ചാമ്പ്യനെ' ഓർക്കാം, ഒപ്പം ജീവനൊടുക്കിയ കർഷകരെയും!

ദേശീയ കർഷക ദിനം; 'ഇന്ത്യൻ കർഷകരുടെ ചാമ്പ്യനെ' ഓർക്കാം, ഒപ്പം ജീവനൊടുക്കിയ കർഷകരെയും!
ദേശീയ കർഷക ദിനം; 'ഇന്ത്യൻ കർഷകരുടെ ചാമ്പ്യനെ' ഓർക്കാം, ഒപ്പം ജീവനൊടുക്കിയ കർഷകരെയും!

ഇന്ന് ഡിസംബർ 23, ദേശീയ കർഷക ദിനം. രാജ്യത്തിന്റെ ഓർമയിൽ എന്നും നിലനിൽക്കുന്ന ഈ ദിനം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചൗധരി ചരൺ സിംഗിന്റെ ജന്മദിനം കൂടിയാണ്. 1979-80 കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത്. കർഷകരുടെ പുരോഗതിയ്ക്കും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകളെ അംഗീകരിക്കുന്നതിനായി 2001 മുതലാണ് ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത്.

ആരാണ് ചൗധരി ചരൺ സിംഗ് ?

1902ൽ ഉത്തർപ്രദേശിലാണ് അദ്ദേഹത്തിന്റെ ജനനം. ഗാന്ധിജിയുടെ ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമാകുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി അദ്ദേഹം വിനിയോഗിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ കർഷക സൗഹൃദ ഭൂപരിഷ്കരണ നിയമങ്ങൾ സംസ്ഥാനത്ത് അദ്ദേഹം നടപ്പിലാക്കി. 1939-ലെ കടം വീണ്ടെടുക്കൽ ബില്ല് കർഷകർക്ക് വലിയ ആശ്വാസമായി. 1952ൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1960-ലെ ലാൻഡ് ഹോൾഡിംഗ് ആക്ടും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെയാണ് നിലവിൽ വന്നത്. 1980-ലാണ് അദ്ദേഹം വിടപറയുന്നത്. രാജ്ഘട്ടിൽ പണികഴിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സ്മാരകത്തിന് 'കിസാൻ ഘട്ട്' എന്നാണ് വിളിക്കുന്നത്.

ഇന്ത്യയിലെ കർഷക ആത്മഹത്യ..

കടക്കെണിയെ തുടർന്ന് 2020-21 വർഷങ്ങളിലായി ഇന്ത്യയിൽ 10,897 കർഷകർ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് കേരളത്തിൽ 91 കർഷകരുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പകുതിയിലധികവും കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിൽ നിന്നാണ്. തൊട്ടുപിന്നിൽ കർണാടകയും. കാലാവസ്ഥ വ്യതിയാനം, വിളരോഗം, ജലലഭ്യത ഇല്ലായ്മ എന്നിവയാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികൾ.


English Summary: National Farmers Day 2023 remember day of chaudhary charan singh

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds