Features

മുന്തിരിവള്ളിയിൽ നിന്ന് വിജയത്തിലേക്കുള്ള ഉയർച്ച

Harshad Rakibe
Harshad Rakibe

മുന്തിരിവള്ളിയിൽ നിന്ന് വിജയത്തിലേക്കുള്ള ഉയർച്ച: വർഷാവർഷം വിജയകരമായ വിളവെടുപ്പ് ഉറപ്പാക്കാൻ ഒരു സംരംഭകകുടുംബം എങ്ങനെ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചു.

നാമേവരും ജീവിതത്തിലെ വിജയങ്ങളും നാഴികക്കല്ലുകളും ആഘോഷിക്കാൻ വൈൻ ഗ്ലാസുകൾ ഉയർത്തുമ്പോൾ, മുന്തിരിത്തോട്ടത്തിലെ കർഷകനായ ഹർഷാദ് റാക്കിബെയും കുടുംബവും തങ്ങളുടെ ദൈനംദിന കാർഷികപ്രവർത്തനങ്ങളിൽ മഹീന്ദ്ര സജീവമാക്കിയ ആധുനിക സാങ്കേതികവിദ്യയുടെ പരിവർത്തന ശക്തിയാണ് തങ്ങളുടെ മുന്തിരിത്തോട്ടത്തിൻ്റെ വിജയത്തിന് കാരണമെന്ന് പറയുന്നു.

അതുപോലെതന്നെ അവരുടെ എല്ലാ കാർഷിക ആവശ്യങ്ങൾക്കും മഹീന്ദ്ര ട്രാക്ടറുകളുടെ കാർഷിക വാഹന ശ്രേണിയിലാണ് വിശ്വാസമർപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 40 ലക്ഷത്തിലധികം കർഷകരിൽ ഒരാളാണ് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള റാക്കിബെ.

കാർഷികപ്രവർത്തനങ്ങളിൽ മഹീന്ദ്ര ട്രാക്ടർ ഉപയോഗിക്കുന്നതിൽ ഏറെ സംതൃപ്തനാണ് റാക്കിബെ, ഇതിൻറെ സാങ്കേതികവിദ്യ തൻ്റെ ജോലിയെ അനായാസമാക്കുന്നതിനൊപ്പം കൊണ്ടുവരുന്ന കാര്യക്ഷമതയും ഉറപ്പുവരുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബം തലമുറകളായി മഹീന്ദ്ര ട്രാക്ടർ ബ്രാൻഡിൻ്റെ വിശ്വസ്തരായതുകൊണ്ടു തന്നെ മഹീന്ദ്ര ട്രാക്ടറുകളും കർഷകരും തമ്മിലുള്ള ബന്ധത്തിൽ അദ്ദേഹം അപരിചിതനല്ല; രണ്ടും തമ്മിലുള്ള പരസ്പരബന്ധം അദ്ദേഹത്തിൻ്റെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകളിൽ നിന്നും വ്യക്തമാണ്: “എൻ്റെ കുടുംബത്തിൻ്റെ വളർച്ചയിൽ മഹീന്ദ്ര ട്രാക്ടറുകൾ പ്രധാന പങ്ക് വഹിച്ചുണ്ട്. ഇപ്പോൾ 40 വർഷമായി, എൻ്റെ കുടുംബം മഹീന്ദ്ര ട്രാക്ടറുമായി കൈകോർക്കുന്നു, ഞങ്ങൾക്ക് ഒരുമിച്ചുള്ള വിജയഗാഥയുണ്ട്.

മുന്തിരി കൃഷിക്കായി നീക്കിവച്ചിരിക്കുന്ന വലിയ ഏക്കർ സ്ഥലവും ഈ പ്രയത്ന-തീവ്രമായ പ്രക്രിയയിൽ സഹായിക്കാൻ ഉപയോഗിച്ചിട്ടുള്ള കാർഷിക വാഹനങ്ങളും, തൻ്റെ കാർഷികപ്രവർത്തനങ്ങൾ കാര്യക്ഷമവും ലാഭകരവും ആക്കുന്നതിൽ മഹീന്ദ്രയുടെ തുടർച്ചയായ ഇടപെടലിന് റാക്കിബെ നന്ദിയർപ്പിക്കുന്നു. കർഷകരും മഹീന്ദ്ര ട്രാക്ടറുകളുമായി സഹകരിച്ച് കാർഷികമേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതിനെ അദ്ദേഹം പ്രശംസിക്കുന്നു. "കർഷകരുടെ എല്ലാത്തരത്തിലുമുള്ള ആവശ്യകതകളെക്കുറിച്ചും, അത് ഒരു മുന്തിരിത്തോട്ടത്തിൻ്റെ (അദ്ദേഹത്തിൻ്റെ കാര്യത്തിലെന്നപോലെ) അല്ലെങ്കിൽ പൊതുവെ കാർഷികമേഖലയുടെ ആണെങ്കിലും, ഗവേഷണം നടത്തി, നൂതനസവിശേഷതകൾ നിറഞ്ഞ മഹീന്ദ്ര ട്രാക്ടറുകൾ അവതരിപ്പിച്ചു".

റാക്കിബെയും അദ്ദേഹത്തെപ്പോലുള്ള ദശലക്ഷക്കണക്കിന് കർഷകരും അവരുടെ ഫോണുകളിൽ തന്നെ ലഭ്യമായ; ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ബുദ്ധിശക്തിയെ പ്രതിഫലിപ്പിക്കുന്നതിനും യാന്ത്രികത പരമാവധിയാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന, കർഷകകേന്ദ്രീകൃതവും കാര്യക്ഷമതയും ഉറപ്പാക്കുന്ന, ഡിജിറ്റൽ ഡാറ്റയിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. “റോഡിലും വയലുകളിലും എൻ്റെ ട്രാക്ടറിൻ്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ദൈനംദിന സ്ഥിതിവിവരക്കണക്കുകൾ എനിക്ക് ലഭിക്കുന്നു. മൊബൈൽ ആപ്പ് വഴി എനിക്ക് ലഭ്യമായ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രാക്ടർ മാനേജ്‌മെൻ്റിൻ്റെയും മെയിൻ്റനൻസ് സിസ്റ്റങ്ങളുടെയും വിപുലമായ ശ്രേണി മുന്തിരിത്തോട്ടങ്ങളിലെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനും ലാഭം വർദ്ധിപ്പിക്കാനും എന്നെ സഹായിച്ചു". റാക്കിബെ പറയുന്നു. ചക്രീയമായ സമ്പാദ്യത്തിൻ്റെ ആശ്വാസം അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

“ഒരു മുന്തിരിത്തോട്ടത്തിൻ്റെ പരിപാലനപ്രവർത്തനങ്ങളിൽ ട്രാക്ടർ കൊണ്ട് സാധ്യമാകുന്ന ധാരാളം പ്രക്രിയകൾ ഉൾപ്പെട്ടിരിക്കുന്നു; ഉഴുതുമറിക്കുന്നതും വിതയ്ക്കുന്നതും മുതൽ സ്പ്രേ ചെയ്യലും വിളവെടുപ്പും വരെ. അഭിമാനപരമായ എല്ലാ സാങ്കേതികവിദ്യകൾക്കും പുറമെ, ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനം കൂടിയാണ് മഹീന്ദ്ര ട്രാക്ടർ എന്നതിനാൽ പണവും സമയവും പ്രയത്നവും എനിക്ക് ലാഭിക്കാൻ കഴിയുന്നു" റാക്കിബെ കൂട്ടിച്ചേർത്തു. മഹീന്ദ്രയുമായുള്ള സഹപ്രവർത്തനത്തിലൂടെ താനും കുടുംബവും നേടിയ വിജയം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. "ഞാൻ ഇപ്പോൾ എൻ്റെ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി സമർപ്പിക്കുന്ന അവിഭക്ത സമയവും ശ്രദ്ധയുമാണ് ഇതിലെല്ലാമുപരി ഏറ്റവും വലിയ നേട്ടവും സന്തോഷവും തരുന്നത്"

കാർഷികമേഖലയിലെ നൂതനാശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഹർഷാദ് റാക്കിബെയുടെ അർപ്പണബോധത്തെ മഹീന്ദ്ര അഭിവാദ്യം ചെയ്യുന്നു, ഒപ്പം വരും തലമുറകൾക്കായും ഒരു പ്രതിബദ്ധതയുള്ള കാർഷിക ആവശ്യങ്ങളുടെ സഹകാരിയാകുമെന്ന് വാഗ്ദാനവും ചെയ്യുന്നു!


English Summary: The Rise From Vine to Victory

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds