Features

കല്‍ക്കണ്ടത്തിന്‍റെ പോഷകഗുണങ്ങള്‍

മിശ്രി, അല്ലെങ്കില്‍ റോക്ക് പഞ്ചസാര എന്നറിയപ്പെടുന്ന കല്‍ക്കണ്ടത്തിനു ഗുണങ്ങള്‍ ഏറെയാണ്. കരിമ്പിന്റെയും പനമരത്തിന്റെയും സ്രവത്തില്‍ നിന്നുമാണ് കല്‍ക്കണ്ടം ഉണ്ടാക്കുന്നത്.

പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്‍ക്കണ്ടത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള്‍ നിറഞ്ഞാതായതിനാല്‍ ഇത് ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. കല്‍ക്കണ്ടത്തില്‍ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി 12 ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാന്‍ കഴിവുള്ള കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്കുണര്‍വേകുകയും ചെയ്യും.

rock sugar

നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.

ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു ദിവസവും രണ്ടു സ്പൂണ്‍ വീതം കഴിച്ചാലും ജലദോഷം മാറും.കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാകും.

വിളര്‍ച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കല്‍ക്കണ്ടം നല്ലൊരു മരുന്നാണ് .കല്‍ക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

മൂക്കിലെ രക്തസ്രാവം നിര്‍ത്താന്‍ കല്‍ക്കണ്ടം സഹായിക്കും. കല്‍ക്കണ്ടം ഓര്‍മ്മ മെച്ചപ്പെടുത്താനും മാനസിക ക്ഷീണം തടയാനും സഹായിക്കുന്നു. കല്‍ക്കണ്ടം ചൂട് പാലില്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പ് കുടിയ്ക്കുക. ഇത് ഓര്‍മ്മ മെച്ചപ്പെടുത്തുന്നതിന് നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് .

 


English Summary: Rock Sugar Health Benefits

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds