<
Features

World IVF Day 2022: വന്ധ്യതയ്ക്ക് പരിഹാരം, അവഗണിക്കാം ഐവിഎഫിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ

അവഗണിക്കാം ഐവിഎഫിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ
അവഗണിക്കാം ഐവിഎഫിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ

ലൂയിസ് ബ്രൗൺ, ലോകത്തിലെ ആദ്യത്തെ ഐവിഎഫ് ശിശു. ഇവൾ അറിയപ്പെട്ടത് ആദ്യത്തെ 'ടെസ്റ്റ് ട്യൂബ് ശിശു' എന്ന പേരിലാണ്. 43 വർഷങ്ങൾക്ക് മുമ്പ്, അതായത് 1978 ജൂലൈ 25നാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ലെസ്ലിയുടെയും പീറ്റർ ബ്രൗണിന്റെയും മകളായി ലൂയിസ് ബ്രൗൺ ജനിച്ചു. സിസേറിയനിലൂടെയാണ് പ്രസവം നടന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കർക്കിടകത്തിൽ മാത്രമാക്കണോ ഇലക്കറികൾ?

എന്താണിതിന് പ്രാധാന്യം എന്നല്ലേ, ഇന്ന് ജൂലൈ 25, ലോക ഐവിഎഫ് ദിനം. നിലവിൽ ഐവിഎഫ് ലോകത്താകമാനം സാധാരണ പ്രക്രിയയായി മാറിയെങ്കിലും ചില തെറ്റിദ്ധാരണകൾ ഇപ്പോഴും നിലനിൽക്കുന്നു.

എന്താണ് ഐവിഎഫ്?

സ്വാഭാവിക ഗർഭധാരണം നടക്കാത്തവർക്ക് നൽകുന്ന ചികിത്സാ രീതിയാണ് ഐവിഎഫ് അഥവാ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (In Vitro Fertilization). ശരീരത്തിന് പുറത്ത് കൃത്രിമമായി അണ്ഡകോശത്തെ പുരുഷ ബീജം കൊണ്ട് സങ്കലനം ചെയ്യുന്ന രീതിയാണിത്. ബീജ ഉൽപാദനത്തിലെ വൈകല്യം, ഫാലോപ്യൻ ട്യൂബുകളിലെ തടസം, എൻഡോമെട്രിയോസിസ്, പോളിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും വന്ധ്യതയിലേക്ക് ആളുകളെ നയിക്കുന്നത്.

എന്നാൽ ഈ ചികിത്സയ്ക്ക് പ്രായം വളരെ പ്രധാന ഘടകമാണ്.  30 വയസിന് ശേഷം ചികിത്സ നേടുന്നവർക്ക് ഗർഭധാരണത്തിന് സാധ്യത കുറവാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, 186 ദശലക്ഷം വ്യക്തികളും 48 ദശലക്ഷം ദമ്പതികളും വന്ധ്യത മൂലമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. എന്നാൽ ലോകത്താകമാനം ഇതുവരെ എട്ട് മില്യൺ കുഞ്ഞുങ്ങൾ ഈ സാങ്കേതിക വിദ്യ വഴി ജനിച്ചു എന്നാണ് കണക്ക്. 

 

ആരോഗ്യകരമായ ഗർഭധാരണം എങ്ങനെ?

ഏറ്റവും സന്തോഷകരമായ കാര്യമെന്ന് പറയുന്നത് ഐവിഎഫ് ഗർഭം ധരിക്കാനുള്ള മാർഗം മാത്രമല്ല. ജനിതക രോഗങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനും ഈ ചികിത്സയ്ക്ക് സാധിക്കുന്നുണ്ട്. ഐവിഎഫിന്റെ പ്രീ ഇംപ്ലാന്റേഷൻ ജനിതക പരിശോധന (പിജിടി) യിലൂടെ ഭ്രൂണം ആരോഗ്യകരമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. മാതാവിന്റെ ആരോഗ്യകരമായ ഗർഭധാരണത്തിന് ഇത് സഹായിക്കും.

ഐവിഎഫ് ചികിത്സയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ സാധാരണ കുട്ടികളെ പോലെ പൂർണ ആരോഗ്യം ഉണ്ടാകുമോ എന്നാണ് പലരുടെയും സംശയം. സ്വാഭാവിക ഗർഭധാരണം പോലെ തന്നെയാണ് ഐവിഎഫ് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ ചികിത്സയ്ക്ക് മാതാവിന്റെയും പിതാവിന്റെയും മാനസിക ശക്തിയും ആരോഗ്യവും ഒരുപോലെ പ്രധാനമാണ്.

ലാറ്റിൻ ഭാഷയിലെ വിട്രിയസ് എന്ന വാക്കിൽ നിന്നാണ് ഇൻ വിട്രോ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ഇതിന്റെ അർഥം കണ്ണാടി എന്നാണ്. ഈ കണ്ടുപിടിത്തത്തിന് 2010ൽ  ബ്രിട്ടീഷ് ഫിയോളജിസ്റ്റായ റോബർട്ട് ജി എഡ്വേർഡിന് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.


English Summary: World IVF Day 2022: The Solution to Infertility, Ignore Misconceptions About IVF

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds