Government Schemes

പ്രവാസി പുനരധിവാസത്തിനായി"‘മാതൃകാ കൃഷിത്തോട്ടം പദ്ധതി’...

കോവിഡ്  പ്രതിസന്ധി മൂലം  മടങ്ങിവരുന്ന പ്രവാസികൾക്കും യുവാക്കൾക്കുമായി മാതൃകാ കൃഷിത്തോട്ടം പദ്ധതി നടപ്പാക്കും.സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ടാണ് പദ്ധതിയൊരുങ്ങുന്നത്  ഒരു പഞ്ചായത്തിൽ പത്ത് എണ്ണം വീതമാണ് ആദ്യം പരിഗണിക്കുന്നതെങ്കിലും ആവശ്യം അനുസരിച്ച് വർധിപ്പിക്കും. പദ്ധതിയിൽ 25% ആണ് പ്രവാസികൾക്കും യുവാക്കൾക്കും മാറ്റി വയ്ക്കുന്നതെങ്കിലും ആവശ്യക്കാർ കൂടുതൽ വന്നാൽ പരിഗണിക്കുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു, മറ്റു വകുപ്പുകളുമായി ചേർന്ന് അന്തിമരൂപരേഖ ഒരാഴ്ചയ്ക്കുള്ളിൽ തയാറാക്കും. ...

10 സെന്റു മുതൽ 50 സെന്റ് വരെ ഉള്ളവർക്ക് ഈ  പദ്ധതിയിൽ ചേരാം. 10 സെന്റിന് 10,000 രൂപ വരെയാണ് .കൃഷിവകുപ്പ് നൽകുന്ന സഹായം. 50 സെന്റിൽ ചെയ്യുന്നവർക്ക് 50,000 വരെ സഹായം ലഭിക്കുംഒന്നിൽ കൂടുതൽ വിളകൾ, ഒപ്പം ആട് , പശു, കോഴി വളർത്തൽ എന്നിങ്ങനെ ഏതെങ്കിലും കൂടി ഉൾപ്പെടുത്തണം. പശുവളർത്തലിനും മറ്റും നബാർഡിന്റെ വായ്പ 4.8 % ..പലിശയ്ക്കു ലഭ്യമാക്കുകകയും ചെയ്യും. കാലിത്തൊഴുത്തു നിർമാണത്തിന് തൊഴിലുറപ്പ് പദ്ധതിയുമായും ഇത് ബന്ധിപ്പിക്കും.

50 കോടിയാണ് ഇതിനായി കൃഷിവകുപ്പ് മാറ്റിവച്ചത്. ഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. നിലവിലുള്ള കൃഷി ഇതിൽപ്പെടില്ല. കൃഷിക്കാർ നിലവിലുള്ളതിനെക്കാൾ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് മാതൃകാ കൃഷി പദ്ധതിയൊരുക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾക്കും യുവാക്കൾക്കു കൂടി മുൻഗണന നിശ്ചയിക്കുകയായിരുന്നു.മേയ് മാസം തന്നെ കൃഷി ആരംഭിക്കണമെന്നാണ് ഉദ്ദേശ്യം. ...

കൂടാതെ ഓണം ലക്ഷ്യമിട്ട് മൂന്നു മാസം കൊണ്ട് 25,000 ഹെക്ടർ തരിശു ഭൂമിയിൽ കൃഷിയിറക്കാൻ കൃഷിവകുപ്പ് പദ്ധതിയിട്ടിരുന്നു. ഇതിനായി കൃഷിയോഗ്യമായ 47000 ഹെക്ടർ ഭൂമി കണ്ടെത്തിയിരുന്നു..ഇതിൽ അധികം പണം ചെലവാക്കാതെ കൃഷിയോഗ്യമാക്കാൻ കഴിയുന്ന 25000 ഹെക്ടർ ഭൂമിയാണ് മൂന്ന് മാസം കൊണ്ട് കൃഷിയിറക്കുന്നത്. ഇതിലും 25% പ്രവാസികൾക്കും യുവാക്കൾക്ക് മുൻഗണന നൽകും. കൃഷിയിറക്കുന്നത്. ഇതിലും 25% പ്രവാസികൾക്കും യുവാക്കൾക്ക് മുൻഗണന നൽകും. ആവശ്യക്കാരുണ്ടെങ്കിൽ പരിഗണന വർധിപ്പിക്കും.

 മണ്ണിന്റെ സാധ്യതകൾ വച്ച് ഇതിൽ 5000 ഹെക്ടർ നെല്ലും പച്ചക്കറി 7000 ഹെക്ടറും പഴവർഗങ്ങൾക്ക് 7000 .ഹെക്ടറും കിഴങ്ങ് വർഗങ്ങൾ കൃഷി ചെയ്യുന്നതിന് 5000 ഹെക്ടറുമാണ് മാറ്റിവയ്ക്കുക. ... പയർവർഗങ്ങൾ 500 ഹെക്ടറിലും ചോളത്തിന് 500 ഹെക്ടറുമാണ് കണ്ടെത്തി മാറ്റിവയ്ക്കുന്നത്. പച്ചക്കറി കൃഷിക്ക് ഹെക്ടറിന് 40,000 രൂപ വരെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് പ്രാഥമിക തീരുമാനമായി. കൂടുതൽ സഹായത്തിന് മറ്റു വകുപ്പുകളുമായി ചർച്ച നടക്കുന്നു.

പദ്ധതികൾ മെയ്15ന് തുടങ്ങും. കോവിഡ് കാല കൃഷിപദ്ധതികളുമായി സഹകരിക്കാൻ കൃഷി, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് ഉൾപ്പെടുന്ന തദ്ദേശവകുപ്പും് സഹകരണ ബാങ്കുകൾ എന്നിവരുമായി ചർച്ചകൾ ഇൗ ആഴ്ച പൂർത്തിയാകു.പഞ്ചായത്തുകളുടെ ബജറ്റിലെ തുക ഇതിലേക്ക് മാറ്റുന്നതിന് നിർദേശവും മുഖ്യമന്ത്രി നിർദേശിച്ചു.ബിൽഡ് കേരളയിൽ കൃഷിവകുപ്പിന് അനുവദിച്ച തുകയ്ക്കു പുറമേ കൃഷിവകുപ്പ് 168 കോടി പദ്ധതിയിലേക്ക് മാറ്റും.പഞ്ചായത്തുകളുടെ 450 കോടിയും ഇൗ പദ്ധതിയിലേക്ക് മാറ്റിയേക്കും. നബാർഡിന്റെ 2500 കോടി വായ്പാ സഹായവും .ഇതിനായി ഉപയോഗിക്കും.

കടപ്പാട്: മനോരമ


English Summary: Model farm project to rehabilitate expats this covid season

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds