പയർ/പരിപ്പുവർഗ്ഗങ്ങൾ കഴിക്കേണ്ടതെങ്ങനെ നമ്മൾ ഇവയുടെ ഗുണമേന്മകളെപ്പറ്റി പറഞ്ഞെങ്കിലും എന്തും അമിതമായ തോതിൽ ഭക്ഷിക്കുന്നത് അപകടകരമാണെന്നും ഓർക്കേണ്ടതുണ്ട്.
ആളുകൾ പലകാരണം കൊണ്ടും പയർ, പരിപ്പുകൾ കഴിക്കുന്നത്. ഒഴിവാക്കുന്നു. ആന്ത്രവായു, വയറെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് ഒരു മുഖ്യകാരണം. എന്നാൽ, അല്പം മുൻ കരുതൽ എടുത്താൻ നമുക്ക് ഇവ എന്നും ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റാവുന്നതേയുള്ളൂ.
ഫിറ്റിക് ആസിഡ് (fitic acid)
പയർ(beans) പരിപ്പു വർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഫിറ്റിക് ആസിഡ്, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവയെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും തന്മൂലം ധാതുക്കളുടെ അഭാവത്തിന് ഇടയാക്കുകയും ചെയ്യുന്നു. പയറും പരിപ്പുമെല്ലാം കുതിർത്തും മുളപ്പിച്ചും പുളിപ്പിച്ചും കഴിക്കുന്നത് ഫിറ്റിക് ആസിഡിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു.
പയറിലും പരിപ്പിലും അടങ്ങിയ ലെക്ടിനുകൾ (Lectins) ദഹനത്തെ തടസ്സപ്പെടുത്തുന്നതും ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. പയറും പരിപ്പുമെല്ലാം രാത്രി മുഴുവൻ കുതിർത്ത് നന്നായി പാകം ചെയ്തു കഴിക്കുന്നത് അവയിലെ ലെക്ടിന്റെ അംശം കുറയ്ക്കുകയും ശരിയായ ദഹനം ഉണ്ടാക്കുകയും ചെയ്യുന്നു.
ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അതുവഴി ഇവയുടെ ദഹനപ്രക്രിയ കഴിക്കുമ്പോൾ തന്നെ തുടങ്ങുന്നു.
യൂറിക് ആസിഡ് പുറന്തള്ളാൻ ശ്രദ്ധിക്കണമെന്നു മാത്രം (beware of uric acid accumulation)
പയർ പരിപ്പ്/കടല വർഗ്ഗങ്ങളിലെ പ്രോട്ടീനിൽ അടങ്ങിയ ചില ഘടകങ്ങൾ ചിലപ്പോൾ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവിനെ വർദ്ധിപ്പിച്ച് സന്ധിവാതം രക്തവാതം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം എന്നതിനാൽ, ആളുകൾ ചിലപ്പോൾ ഈ പ്രോട്ടീനുകൾ കഴിക്കുന്നത് നിർത്തുന്നു . കുറച്ചു ബീൻസ് വർഗ്ഗങ്ങൾ ഒഴികെ , എല്ലാ കടലപ്പരിപ്പ് വർഗ്ഗങ്ങളും നമുക്ക് ആഹാരത്തിന്റെ ഭാഗം ആക്കാവുന്നതേയുള്ളൂ. ആവശ്യത്തിനു വെള്ളം കുടിച്ച്, യൂറിക് ആസിഡ് പുറന്തള്ളാൻ ശ്രദ്ധിക്കണമെന്നു മാത്രം.
ഭാരതീയ പാചകക്കുറിപ്പുകൾ മിക്കതും പയർ, പരിപ്പ്, ധാന്യവർഗ്ഗങ്ങൾ ഉപയോഗിക്കുന്നവയാണ്. പയറും പരിപ്പും വിത്തുകളും ധാന്യങ്ങളുമെല്ലാം പാചകത്തിനുമുമ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കേണ്ടതുള്ള പാചകവിധികൾ വളരെയേറെയുണ്ട് നമുക്ക്. കുതിർക്കാത്തപക്ഷം പാചകത്തിന് ഏറെ സമയമെടുക്കും എന്നതിനാൽ ഇങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന് നാം, രാജ്മ, ചന, ചോളെ തുടങ്ങി അവയെല്ലാം ഉണ്ടാക്കുമ്പോൾ അത് തലേ രാത്രി മുഴുവൻ വെള്ളത്തിലിട്ടു വയ്ക്കുന്നു. എന്നിരുന്നാലും കുതിർത്തില്ലെങ്കിൽത്തന്നെയും പതിനഞ്ച് ഇരുപതു മിനിറ്റിനുള്ളിൽ പാചകം ചെയ്യാമെന്നിരിക്കെ, കുതിർത്തു വയ്ക്കൽ അത്ര അത്യാവശ്യമല്ല.
പരിപ്പ്, പയർ ധാന്യവർഗ്ഗങ്ങൾ പോഷകങ്ങളും എൻസൈമുകളും നിറഞ്ഞതാണെങ്കിലും പ്രധാന ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് തുടങ്ങിയവയുടെ ആഗിരണം തടസ്സപ്പെടുത്തുന്ന ഫിറ്റിക് ആസിഡ് എന്ന ഫോസ്ഫറസ് പദാർത്ഥം ഇതിൽ അടങ്ങിയിരി ക്കുന്നു. മുളപൊട്ടും വരെ വിത്തിന് സംരക്ഷണകവചം ഒരുക്കുന്ന പ്രകൃതിയുടെ മാർഗ്ഗമാണ് യഥാർത്ഥത്തിൽ ഇവയിലെ ഫിറ്റിക് ആസിഡ് ചെയ്യുന്നത്.
പ്രധാന ധാതുക്കളുടെ ആഗിരണം തടയുന്നത് കൂടാതെ, മനുഷ്യദഹനവ്യവസ്ഥയ്ക്കുമേൽ, ഫിറ്റിക് ആസിഡിന്റെ സാന്നിദ്ധ്യം ചെറുതല്ലാത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. സാധാരണയായി പയറും പരിപ്പുമെല്ലാം ആളുകൾ കുതിർത്തും മുളപ്പിച്ചും കഴിക്കുന്നത് അതിൽനിന്ന് പരമാവധി ഗുണഫലങ്ങൾ ലഭിക്കുന്നതിനാണ്. കുതിർന്നു കഴിയുമ്പോൾ, ഫിറ്റിക് ആസിഡ് നിർവീര്യമായി ജലത്തിൽ കലരുന്നു. തത്ഫലമായി ഭക്ഷണത്തിലെ എൻസൈമുകളും ധാതുക്കളുമെല്ലാം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
Share your comments