ജമന്തി എണ്ണ  ഒരു ദിവ്യഔഷധം 

Friday, 12 January 2018 01:08 PM By KJ Staff

ജമന്തിപൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലളിതമായ കൃഷി രീതിയും ,ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതുമാണ്  ജമന്തിക്ക്  കൂടുതല്‍ പ്രചാരം നല്‍കുന്നത്. എന്നാൽ ജമന്തി  എണ്ണ ,സൂര്യകാന്തി എണ്ണ പോലെ വിവിധ ഗുണങ്ങൾ നിറഞ്ഞതാണ് . ജമന്തിയുടെ ദളങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ചര്‍മ്മത്തിന് ആരോഗ്യവും, ചര്‍മ്മ പ്രശ്നങ്ങളെ അകറ്റുന്നതിനും  വളരെ ഫലപ്രദമായ ഒന്നാണ് .ഈ എണ്ണയ്ക്ക് മുറിവ് ഉണക്കാനുള്ള കഴിവും ഉണ്ട്.പേശികളിലെ ഉളുക്കും ചതവും മുഖേനയുള്ള വീക്കം തടയാൻ ജമന്തി എണ്ണയ്ക്ക് കഴിയുന്നു.

ത്വക്ക് രോഗങ്ങൾക്കും ഇതൊരു പരിഹാരമാണ്. ത്വക്ക് രോഗങ്ങളായ സോറിയാസിസ് ,ഡെർമാറ്റിറ്റ്സ്, എക്സെമ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ  ഈ എണ്ണയ്ക്ക് കഴിയും. ഇതേ പോലെ ഭൂരിഭാഗം ത്വക്ക് രോഗങ്ങൾക്കും ജമന്തി  എണ്ണ പരിഹാരമാണ്.മൃദുല ചർമ്മത്തിന് ജമന്തി എണ്ണ വളരെ ഉത്തമമാണ്. പൊട്ടിയതും വരണ്ടതുമായ ചർമ്മത്തിന് ഒരു  മോയിസ്ച്യുറൈസർ ആയി  പ്രവർത്തിക്കാൻ ജമന്തി എണ്ണയ്ക്ക്  കഴിയും .  വെരികോസ് വെയിൻ, ചിൽബ്ലയിൻസ്,കാലിലെ അൾസർ എന്നിവയുടെ ചികിത്സയ്ക്കും ജമന്തി എണ്ണ ഉപയോഗിക്കാറുണ്ട് . ചെറിയ മുറിവുകൾ, അത് ലറ്റിക് ഫൂട്ട്  എന്നിവയ്ക്കും, മുഖക്കുരു തുടങ്ങിയവയുടെ ശമനത്തിനുമെല്ലാം ജമന്തി എണ്ണ വളരെ ഉത്തമമാണ് .
പരമ്പരാഗതമായി വയറുവേദന, മലബന്ധം, ദഹന വ്യവസ്ഥയിലെ രോഗങ്ങൾ എന്നിവയ്ക്ക് ജമന്തി എണ്ണ ഉപയോഗിച്ചു പോരുന്നു . പിത്താശയ രോഗങ്ങൾക്കും കരള്‍ രോഗങ്ങള്‍ക്കും ജമന്തി എണ്ണ ഉപയോഗിക്കുന്നുണ്ട് .

CommentsMore from Health & Herbs

ക്യാരറ്റ്‌ ജ്യൂസ് വൈറ്റമിനുകളുടെ കലവറ

ക്യാരറ്റ്‌ ജ്യൂസ് വൈറ്റമിനുകളുടെ കലവറ ക്യാരറ്റ്‌ ജ്യൂസിന്റെ 10 ഗുണങ്ങൾ ക്യാരറ്റ് വൈറ്റമിനുകൾ, മിനറലുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ പരിപൂണ്ണമായ ഒരു പച്ചക്കറിയാണ്‌. ക്യാരറ്റ്‌ പലരീതികളിൽ നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കാം.

March 22, 2018

പല്ല് വെളുത്ത് മിനുങ്ങാനുള്ള വഴികൾ

പല്ല് വെളുത്ത് മിനുങ്ങാനുള്ള വഴികൾ ദ​ന്ത​പ​രി​പാ​ല​നം മി​ക​ച്ച​ത​ല്ലെ​ങ്കിൽ പ​ല​രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. മോ​ണ​രോ​ഗ​വും പു​ഴു​പ്പ​ല്ലും മാ​ത്ര​മ​ല്ല, പ്രമേഹം, ആർത്രോ സ്ക്ലെറോസിസ്, ശ്വാ​സ​കോശ സം​ബ​ന്ധ​മായ രോ​ഗ​ങ്ങ​ൾ, ന്യുമോ​ണി​യ, സ​മ​…

March 22, 2018

താരൻ അകറ്റാൻ ഓട്‌സ്

  താരൻ  അകറ്റാൻ  ഓട്‌സ് മുടിയുടെ ആരോഗ്യം കുറയ്ക്കുന്നതിനും മുടി പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനും പല വിധത്തില്‍ താരന്‍ വില്ലനാവുന്നുണ്ട്. എന്നാല്‍ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെവിട്ടു പോവുന്ന ഒന്നാണ് താരന്‍ കളയുക എന്നത്. താരനെ പ്രതിരോധി…

March 09, 2018

FARM TIPS

പച്ചക്കറി കൃഷിയിലെ ചില പൊടിക്കൈകൾ 

March 22, 2018

പച്ചക്കറി കൃഷി ലാഭകരമാക്കുന്നതിനും വിളവ് വർധിപ്പിക്കുന്നതിനും കീടാണുക്കളെ അകറ്റുന്നതിനുമുള്ള ചില നാടൻ പൊടിക്കൈകൾ നമുക്ക് നോക്കാം.

കൊമ്പൻചെല്ലി

February 26, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി. തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്.…

ചെടികൾക്ക് മുട്ട കഷായം

February 26, 2018

വീടുകളിലും കൃഷിയിടങ്ങളിലും എളുപ്പം തയ്യാറാക്കാവുന്ന അമിനോഅമ്ലങ്ങളാണ് മീന്‍ അമിനോ അമ്ലവും മുട്ട അമിനോ അമ്ലവും.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.