പുരാതന കാലം മുതൽ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ധാന്യമാണ് ചെറുപയർ, ഇത് വളരെ ചെറുതും, രുചിയുള്ളതും പുതിയതോ മുളപ്പിച്ചതോ ഉണങ്ങിയതോ ആയി വിൽക്കുന്നു. വളരെ ഉയർന്ന പോഷകഗുണമുള്ളവയാണ്, ചെറുപ്പയ്യർ മാത്രമല്ല ഇത് പല രോഗങ്ങൾ മാറ്റാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശരീരത്തിന് സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ കഴിയാത്തവയാണ് അവശ്യ അമിനോ ആസിഡുകൾ. ചെറുപയർ, പ്രോട്ടീന്റെ ഏറ്റവും മികച്ച സസ്യ സ്രോതസ്സുകളിൽ ഒന്നാണ്. ശരീരത്തിനു വളരെ വേണ്ടപ്പെട്ട അവശ്യ അമിനോ ആസിഡുകളായ ഫെനിലലാനൈൻ, ല്യൂസിൻ, ഐസോലൂസിൻ, വാലൈൻ, ലൈസിൻ, അർജിനൈൻ എന്നിവയാൽ സമ്പന്നമാണ് ഈ ധാന്യം.
മുളപ്പിച്ചാണ് ചെറുപയർ കഴിക്കുന്നത് എങ്കിൽ ഇത്, പോഷക ഘടനയിൽ മാറ്റം വരുത്തുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. മുളപ്പിച്ച ചെറുപയർ മുളയ്ക്കാത്തവയേക്കാൾ കുറച്ച് കലോറിയും കൂടുതൽ സ്വതന്ത്ര അമിനോ ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ചെറുപയർ മുളയ്ക്കുന്നത് ആന്റി ന്യൂട്രിയന്റായ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. സിങ്ക്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ ആഗിരണം കുറയ്ക്കാൻ ആന്റിന്യൂട്രിയന്റുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ, കഫീക് ആസിഡ്, സിനാമിക് ആസിഡ് എന്നിവയും, അതിലേറെ ആരോഗ്യകരമായ നിരവധി ആന്റിഓക്‌സിഡന്റുകൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.
ചെറുപയറിന്റെ ആരും പറയാത്ത ആരോഗ്യ ഗുണങ്ങൾ:
1. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകളെ നിർവീര്യമാക്കാൻ ചെറുപയറിലടങ്ങിയ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.
2. ഉയർന്ന അളവിൽ, ഈ ഫ്രീ റാഡിക്കലുകൾക്ക് സെല്ലുലാർ ഘടകങ്ങളുമായി ഇടപഴകാനും നാശം വിതയ്ക്കാനും കഴിയുന്നു. ഈ കേടുപാടുകൾ വിട്ടുമാറാത്ത വീക്കം, ഹൃദ്രോഗം, കാൻസർ, മറ്റ് രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. ശ്വാസകോശത്തിലെയും ആമാശയത്തിലെയും കോശങ്ങളിലെ കാൻസർ വളർച്ചയുമായി ബന്ധപ്പെട്ട ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ചെറുപയറിൽ നിന്നുള്ള ആന്റിഓക്‌സിഡന്റുകൾക്ക് കഴിയുമെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
4. മുളപ്പിച്ച ചെറുപയറിൽ കൂടുതൽ ശ്രദ്ധേയമായ ആന്റിഓക്‌സിഡന്റ് ഘടകങ്ങളുള്ളതായി കാണപ്പെടുന്നു, കൂടാതെ സാധാരണ ചെറുപയറുകളേക്കാൾ ആറിരട്ടി ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
5. ചെറുപയറിലടങ്ങിടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കഴിക്കുന്നത് വഴി വ്യക്തികളിൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നു
6. പല ഏഷ്യൻ രാജ്യങ്ങളിലും, വേനൽക്കാലത്തു ചെറുപയർ സൂപ്പ് കുടിക്കുന്നു കാരണം, ഇത് ഹീറ്റ് സ്ട്രോക്ക്, ഉയർന്ന ശരീര താപനില, ദാഹം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചെറുപയറിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
7. വൈറ്റക്‌സിൻ, ഐസോവിറ്റെക്‌സിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.
8. ഉയർന്ന കൊളസ്ട്രോൾ, പ്രത്യേകിച്ച് മോശം എൽഡിഎൽ കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിയുന്ന ഗുണങ്ങൾ ചെറുപയറിനുണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Plant- Based Diet: എന്താണ് സസ്യാധിഷ്ഠിത ഡയറ്റ്? കൂടുതൽ അറിയാം...
Pic Courtesy: Medical News Today, Prorganiq
Share your comments