1. Health & Herbs

ശരീരം തണുപ്പിക്കാൻ മൺകുടത്തിലെ വെള്ളം

വേനൽക്കാലമാണ് ,ചൂടേറിവരികയാണ്. മിക്കവർക്കും ഫ്രിഡ്‌ജിലെ തണുത്ത വെള്ളത്തിനോടാണ് പ്രിയം. . എന്നാൽ ഫ്രിഡ്ജിനു പകരം പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ മണ്‍കുടങ്ങള്‍ക്ക് കഴിയും. മൺകുടത്തിലെ വെള്ളം ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുമെന്നത് അധിക മാര്‍ക്കും അറിയില്ല . ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്.

KJ Staff
വേനൽക്കാലമാണ് ,ചൂടേറിവരികയാണ്. മിക്കവർക്കും ഫ്രിഡ്‌ജിലെ തണുത്ത വെള്ളത്തിനോടാണ് പ്രിയം. എന്നാൽ ഫ്രിഡ്ജിനു പകരം പ്രകൃതിദത്തമായി  വെള്ളം തണുപ്പിക്കാന്‍ മണ്‍കുടങ്ങള്‍ക്ക് കഴിയും.  മൺകുടത്തിലെ  വെള്ളം ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുമെന്നത് അധിക  മാര്‍ക്കും അറിയില്ല . ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്.

മണ്‍കുടത്തിലെ വെള്ളത്തിന്‍റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്.പുരാതനകാലം മുതല്‍ക്കെ ഇന്ത്യയില്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ചിരുന്നു.മണ്‍കുടത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃത്യാലുള്ള നിരവധി ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍നിന്ന് ലഭിക്കും.പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്‍റെ നിര്‍മ്മാണമൂലകങ്ങള്‍.കളിമണ്ണ് ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്‍റെ അംശത്തെ കുറക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. 

ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച്‌ ഏറെ ഗുണകരവും ആരോഗ്യപ്രദവുമാണ് മൺകുടത്തിലെ വെള്ളം.മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ് മിക്കപ്ലാസ്റ്റിക്ക് ബോട്ടിലുകളും  നിര്‍മ്മിക്കുന്നത്. അതുപോലെ തന്നെ ശരീരത്തിന്‍റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.

സൂര്യാഘാതം മൂലം ശരീരത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ തടയാന്‍  കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത്  സഹായിക്കും. തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്‍കുടത്തില്‍ അടച്ചു് വയ്ക്കുന്ന വെള്ളംകുടിക്കുന്നത് ഉത്തമമാണ് 
English Summary: Health Benefits of drinking water from mud pot

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds