1. Health & Herbs

ഗരുഡക്കൊടിയുടെ ഔഷധഗുണങ്ങൾ

ഇന്ത്യയിൽ പലയിടങ്ങളിലും കാണുന്ന സസ്യമാണ് ഗരുഡക്കൊടി അല്ലെങ്കിൽ ഈശ്വരമുല്ല. കരളകം എന്ന പേരിലും ഇതറിയപ്പെടുന്നു. വിഷ ചികിത്സയ്ക്കായാണ് ഈ വള്ളിച്ചെടി പ്രധാനമായും ഉപയോഗിക്കുന്നത്. . ഇതിന്‍റെ ശാസ്ത്രീയ നാമം അരിസ്ടോ ലോക്കിയ ഇന്‍ഡിക്ക (Aristolochia Indica) എന്നാണ്.

Meera Sandeep
Garudakkodi (Aristolochia Indica)
Garudakkodi (Aristolochia Indica)

ഇന്ത്യയിൽ പലയിടങ്ങളിലും കാണുന്ന സസ്യമാണ് ഗരുഡക്കൊടി അല്ലെങ്കിൽ ഈശ്വരമുല്ല. കരളകം എന്ന പേരിലും ഇതറിയപ്പെടുന്നു.   വിഷ ചികിത്സയ്ക്കായാണ് ഈ വള്ളിച്ചെടി പ്രധാനമായും ഉപയോഗിക്കുന്നത്.  ഇതിന്‍റെ ശാസ്ത്രീയ നാമം അരിസ്ടോ ലോക്കിയ ഇന്‍ഡിക്ക (Aristolochia Indica) എന്നാണ്.

ഔഷധഗുണങ്ങൾ

കരളകത്തിന്‍റെ  ഇല ചതച്ച നീര് രണ്ട് തുള്ളി വീതം രണ്ട് മൂക്കിലും ഒഴിച്ച്‌ വായിലേക്ക് വലിച്ചിറക്കിയാല്‍ മൂക്കടപ്പും ജലദോഷവും ശമിക്കും.

ഗരുഡക്കൊടിയുടെ ഏഴ് ഇല വീതം രാവിലെ കഴിച്ചാല്‍ പാമ്പ്കടിയേറ്റാല്‍ വിഷം ഏല്‍ക്കില്ല എന്ന് വൈദ്യന്മാര്‍ പറയാറുണ്ട്.

ഗരുഡക്കൊടിയുടെ വേര് (അഞ്ച് ഗ്രാം) ചതച്ച്‌ ഒരു രാത്രി മുഴുവന്‍ കരിക്കിന്‍ വെള്ളത്തില്‍(100 മില്ലി) ഇട്ടുവയ്ക്കുക. പിറ്റേന്ന് ഇത് കഴിക്കുക. വര്‍ഷകാലത്തെ പകര്‍ച്ചപ്പനി മാറുന്നതിനും പനി വരാതിരിക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്.

ഗരുഡക്കൊടി അരച്ച്‌ പാലില്‍ കുടിച്ചാല്‍ വിഷത്തിന്‍റെ വ്യാപനം തടയാം.

ചര്‍മ്മരോഗം, പ്രത്യേകിച്ച്‌ വെളളപ്പാണ്ട് മാറ്റുന്നതിനുള്ള തൈലം ഉണ്ടാക്കാന്‍ ഇതാവശ്യമാണ്.

ഗരുഡക്കൊടിയിലയുടെ 50 മില്ലി നീരില്‍ കുരുമുളക്, തിപ്പലി, ഏലത്തരി എന്നിവ പൊടിച്ചുചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദി, അതിസാരം എന്നിവയ്ക്ക് ശമനം കിട്ടും.

എന്നിരുന്നാലും പരിധിയിൽ കൂടുതൽ കഴിക്കുന്നത് വിപരീത ഫലം ചെയ്യുമെന്നുള്ള അഭിപ്രായവുമുള്ളതിനാൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക.

കൊത്തമല്ലിയുടെ ഔഷധഗുണങ്ങൾ

ചെമ്പരത്തിപ്പൂവിന്റെ ഔഷധഗുണങ്ങൾ

English Summary: Medicinal properties of Aristolochia Indica (Garudakkodi)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds