<
  1. Health & Herbs

ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ

നമ്മുടെ വീട്ടുവളപ്പിൽ കാണുന്ന നിരവധി സസ്യങ്ങൾ നിരവധി രോഗങ്ങൾക്ക് പരിഹാരമായി മാറുകയാണ്. എന്നാൽ ഇതെല്ലാം നമ്മൾ പാടെ അവഗണിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇടയ്ക്കിടെ കടന്നുവരുന്ന മുതൽ ജലദോഷം മുതൽ പലരുടെയും ജീവിതത്തിൽ വില്ലനായി അവതരിപ്പിക്കുന്ന ക്യാൻസർ വരെ പരിഹരിക്കുവാൻ ചില ഒറ്റമൂലി മരുന്നുകൾ ഉണ്ട്.

Priyanka Menon
രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ
രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ

നമ്മുടെ വീട്ടുവളപ്പിൽ കാണുന്ന നിരവധി സസ്യങ്ങൾ നിരവധി രോഗങ്ങൾക്ക് പരിഹാരമായി മാറുകയാണ്. എന്നാൽ ഇതെല്ലാം നമ്മൾ പാടെ അവഗണിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇടയ്ക്കിടെ കടന്നുവരുന്ന മുതൽ ജലദോഷം മുതൽ പലരുടെയും ജീവിതത്തിൽ വില്ലനായി അവതരിപ്പിക്കുന്ന ക്യാൻസർ വരെ പരിഹരിക്കുവാൻ ചില ഒറ്റമൂലി മരുന്നുകൾ ഉണ്ട്. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന 5 വെള്ള സാധനങ്ങൾ അതായത് ഉപ്പ്, മൈദ, പാൽ, പഞ്ചസാര ഇവയിൽ ഒരു മായവും ഇല്ലെങ്കിലും ഇത് 60% കാൻസറുകൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.

അറിഞ്ഞിരിക്കേണ്ട ഒറ്റമൂലികൾ

ജലദോഷവും പനിയും അകറ്റുവാൻ വാഴപ്പോള കഷായം

  • വാഴപ്പോള ചെറുതായി അരിഞ്ഞത് രണ്ടു പിടി
  • കറുകപുല്ല്, കൊച്ചി കുപ്പച്ചീര തൊട്ടാവാടി തുടങ്ങിയവ അഞ്ച് ചെടി വീതം
  • ഇഞ്ചി ഒരു കഷണം
  • കുരുമുളക്, ജീരകം, പെരുംജീരകം അയമോദകം - രണ്ട് ടീസ്പൂൺ വീതം മല്ലി മൂന്ന് ടീസ്പൂൺ
  • തുളസി 5 തണ്ട്

ഇവയെല്ലാം കൂടി ചതച്ച് അഞ്ച് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് മൂന്ന് ഗ്ലാസ് ആക്കി ആമാശയത്തിനു ശേഷം 3 ടീസ്പൂൺ വീതം കഴിക്കുക.

മൂക്കടപ്പ്

രാത്രി കിടക്കുന്നതിനു മുൻപ് രണ്ടുതുള്ളി കടുകെണ്ണ മൂക്കിന് പുറത്തു പുരട്ടുക.

തൊണ്ടവേദന

മുയൽച്ചെവിയൻ ഇല നെല്ലിക്ക വലുപ്പത്തിൽ അടച്ച് കുമ്പളങ്ങാ നീരും ചേർത്ത് വെറും വയറ്റിൽ കഴിക്കുക. അല്ലെങ്കിൽ ഒരു പിടി മുയൽചെവിയൻ അൽപം ഉപ്പ്, ഒരു അല്ലി വെളുത്തുള്ളി തുടങ്ങിയവ അരച്ച് തൊണ്ടയിൽ പുരട്ടുക.

തുമ്മൽ

തുമ്മൽ അധികമാണെങ്കിൽ തുണി നനച്ചു മൂക്കിന്മേൽ വയ്ക്കുക. അല്ലെങ്കിൽ കൂടവൻ ഒരു ഇലയും ഒരു കുരുമുളകും കൂടി ചതച്ച് നീരെടുക്കുക.

പല്ലുവേദന

കുടവന്റെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുക. ഇല ചവച്ച് വേദനയുള്ള ഭാഗത്ത് വായിൽ കടിച്ചു പിടിക്കുക. കുറെ കഴിഞ്ഞ് അത് ഉള്ളിലേക്ക് കഴിക്കുകയും ചെയ്യാം.

Many plants found in our backyard are becoming a remedy for many ailments. But we completely ignore all this. From the occasional cold in our daily lives to the common cold to the cancer that plays a villain in the lives of many, there are some single-cure medicines.

പ്രഷർ കുറയുവാൻ

പച്ച നെല്ലിക്കയുടെ നീര് കുടിക്കുക, മുരിങ്ങയില, കൂവളത്തില, ബലികറുക ഇല എന്നിവ അരച്ച് വാഴപ്പിണ്ടി നീരിൽ ചേർത്ത് ദിവസവും രാവിലെ കുടിക്കുക. അല്ലെങ്കിൽ നെല്ലിക്കാ പൊടിയും മഞ്ഞൾപൊടിയും ചേർത്ത് ഇടയ്ക്കിടെ ഒരുനുള്ള് കഴിക്കുക.

അധിക രക്തസമ്മർദ്ദവും കൊളസ്ട്രോളും

അഞ്ച് അല്ലി വെളുത്തുള്ളി ദിവസവും കഴിക്കുക.

വായിൽ പുണ്ണ്

മല്ലിപ്പൊടി തേനിൽ ചാലിച്ച് കുറേശ്ശെയായി വായിലിട്ടു ചവച്ചു കൊണ്ടിരിക്കുക.

തലവേദന

തുമ്പച്ചെടിയുടെ തളിരില, പൂവ് ഇവയെ അരച്ചു കുഴമ്പാക്കി നെറ്റിയിൽ പുരട്ടുക

കാൽമുട്ടിലെ നീര്

ആവണക്കില വച്ചു കെട്ടുക

സന്ധിവേദന

എരിക്കിൻറെ തൊലി വേപ്പെണ്ണയിൽ കാച്ചി പുരട്ടുക

പ്രമേഹം അകറ്റുവാൻ

തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് പാലിൽ ചേർത്ത് നിത്യവും രാവിലെ കുടിക്കുക.

കുഴിനഖം മാറ്റുവാൻ

കറ്റാർവാഴ നീരും പച്ചമഞ്ഞളും അരച്ചു ചേർത്ത് കുഴിനഖകൾക്കും വ്രണങ്ങൾക്കും വച്ചു കെട്ടുക.

ക്യാൻസർ അകറ്റുവാൻ

ഉപ്പ് ധാരാളമുള്ള ഉണക്കമീൻ, ഇറച്ചി, അച്ചാറുകൾ, വറ്റലുകൾ, പപ്പടം തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. ഊർജ്ജത്തിന് അന്നജം കൂടുതലുള്ള അരി, ഗോതമ്പ്, ചോളം തുടങ്ങിയവ ഉപയോഗിക്കുക. ഭക്ഷണത്തിൽ വെളുത്തുള്ളി, ഉള്ളി, ഇഞ്ചി, ഓട്സ്, മധുരക്കിഴങ്ങ്, മഞ്ഞൾ കുരുമുളക്, ഏലം തുടങ്ങിയ ഫൈറ്റോ കെമിക്കൽസ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുക.

ഗ്രഹണി, മൂലക്കുരു, പിത്തം

ഇവ അകറ്റുവാൻ ശർക്കരയിട്ട് കുമ്പളങ്ങ സേവിക്കുക

അപസ്മാരം

ശതാവരിക്കിഴങ്ങും പാലും തുല്യമായ അളവിൽ കഴിച്ചാൽ അപസ്മാരം ശമിക്കും.

അതിസാരം, അർശസ്സ്

ശതാവരിക്കിഴങ്ങ് നീര് നെയ്യ് ചേർത്ത് സേവിച്ചാൽ മതി

English Summary: One-of-a-kind medicines for diseases ranging from colds to cancer

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds