പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ. പാലിലെ പ്രോട്ടീന്റെ 80 ശതമാനവും കസീൻ ആണ്. വ്യത്യസ്ത തരം കസീനുകളുണ്ട്. അവയിലൊന്ന് ബീറ്റാ-കസീൻ എന്ന് വിളിക്കുന്നു. പശുവിൻ പാലിലെ പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ-കസീൻ ആണ്. A1 എന്നും A2 എന്നും രണ്ട് തരം ബീറ്റാ-കസീനുകളുണ്ട്.
എ1 പാൽ ജേഴ്‌സി ഇനത്തിൽ നിന്നും എ 2 നാടൻ പശുക്കളിൽ നിന്നുമാണ് ലഭിക്കുന്നത്. സാധാരണ പലചരക്ക് കടയിൽ നിന്ന് ലഭിക്കുന്ന മിക്ക പാലിലും കൂടുതലും A1 പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 10,000 കര്‍ഷകര്‍ക്ക് ലോണ്‍, വര്‍ഷം മുഴുവന്‍ സബ്സിഡി: ക്ഷീരമേഖലയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
നമ്മുടെ നാട്ടിൽ പല ഇനങ്ങളിലുള്ള പശുക്കളുണ്ട്. കന്നുകാലി വളർത്തുന്നവർ ഇവയെ വളർത്തി നല്ല ലാഭം കൊയ്യുന്നു. എന്നാൽ ഏത് ഇനം പശുവാണ് മികച്ച ആദായമെന്നും നന്നായി പാൽ തരുന്നതെന്നും അറിയാമോ? സ്വദേശി പശുക്കളാണോ അതോ ജേഴ്സി പോലുള്ള വിദേശ പശുക്കളാണോ കൂടുതൽ ഗുണകരമെന്ന് നോക്കാം.
നാടൻ പശു
നമ്മുടെ രാജ്യത്തുള്ള നാടൻ ഇനങ്ങളാണ് ഇവ. നാടൻ പശുവിന്റെ പാലിനെ എ2 പാൽ എന്ന് വിളിക്കുന്നു. ഈ പശുവിന് ചൂടിനെ അതിജീവിക്കാനുള്ള ശേഷി വളരെ കൂടുതലാണ്. അതിനാൽ തന്നെ ചൂട് കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ പോലും അനുയോജ്യമായ ഇനങ്ങളാണ് നാടൻ പശുക്കൾ. നാടൻ പശു ഏകദേശം 3 മുതൽ 4 ലിറ്റർ വരെ പാൽ നൽകുന്നു. ഏകദേശം 30 മുതൽ 36 മാസമാണ് പശുവിന്റെ ബീജസങ്കലനം നടത്തേണ്ട പ്രായം. ഇതിനൊപ്പം പാലിന്റെ അളവും കൂടുതലാണ്.
ആയുർവേദം അനുസരിച്ച്, കഠിനമായ തളർച്ച, പനി, മൂത്രവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ, മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് പശുവിൻ പാൽ ഉപയോഗപ്രദമാണ്.
A2 പാൽ കുടിയ്ക്കുന്നതിന്റെ പ്രയോജനങ്ങൾ
-
നാടൻ പശുക്കളിൽ നിന്നുള്ള പാൽ കുടിയ്ക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുന്നു.
-
രക്തധമനികളിൽ അടിഞ്ഞുകൂടിയ കൊളസ്‌ട്രോൾ നീക്കം ചെയ്യുന്ന ഒമേഗ 3യുടെ അളവ് ഉയർത്തുന്നു.
-
സെറിബ്രോസൈഡുകളുടെ സാന്നിധ്യം തലച്ചോറിന്റെ ശക്തി വർധിപ്പിക്കുന്നു.
-
ദോഷകരമായ വികിരണങ്ങളിൽ നിന്ന് A2 പാൽ സംരക്ഷിക്കുന്നു.
-
എ2 ഇനം ബീറ്റാ കസീൻ പ്രോട്ടീൻ നാടൻ പശുവിൻ പാലിൽ മാത്രമേ ലഭ്യമാകൂ.
-
കുട്ടികളിലെ ദഹന പ്രശ്നങ്ങൾ, അലർജി, ഓട്ടിസം എന്നിവയെ പ്രതിരോധിക്കുന്നു.
-
സന്ധി വേദന, ആസ്ത്മ, മാനസിക പ്രശ്നങ്ങൾ, പൊണ്ണത്തടി എന്നിവയെ ചെറുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നു.
-
A2 പാലിൽ അടങ്ങിയിട്ടുള്ള പ്രോലൈൻ അമിനോ ആസിഡ്, പ്രോട്ടീനുകൾ ഉണ്ടാക്കാൻ ഗുണകരമാണ്.
-
ഹൃദ്രോഗവും ടൈപ്പ് I പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ജേഴ്സി പശു
കാലിത്തീറ്റയും ധാന്യവും കഴിച്ച് ജീവിക്കാൻ കഴിയുന്ന ഒരു ചെറിയ ഇനം പശുവാണ് ജേഴ്സി പശു. ഇതിന്റെ പാലിനെ എ1 എന്ന് വിളിക്കുന്നു. ഈ പശുവിന്റെ പ്രജനനം വളരെ എളുപ്പമായതിനാൽ കന്നുകാലികളെ വളർത്തുന്നവർ ജേഴ്സി പശുക്കളെ കൂടുതലായി തെരഞ്ഞെടുക്കുന്നു. വിദേശി പശു ഒരു സമയം ഏകദേശം 12 മുതൽ 14 ലിറ്റർ വരെ പാൽ നൽകുന്നു. ഏകദേശം 18 മുതൽ 24 മാസം കഴിഞ്ഞാണ് ഇവയുടെ ബീജസങ്കലന കാലം.
കർഷകർക്ക് കൂടുതൽ ആദായകരം വിദേശ പശുക്കളാണ്. എന്നാൽ ഉയർന്ന പാലുൽപാദനത്തിനായി ജനിതകമാറ്റം വരുത്തിയ ഈ വിദേശ ഇനങ്ങളുടെ പാൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ജേഴ്‌സി പശുവിന്റെ പാലിന്റെ പാർശ്വഫലങ്ങൾ
-
ജേഴ്‌സി പശുവിന്റെ പാൽ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
-
ജേഴ്‌സി പശുവിൻ പാൽ ഒപിയോയിഡുകൾക്ക് സമാനമായ ബിസിഎം-7 രാസവസ്തുക്കൾ മനുഷ്യശരീരത്തിൽ പതിവായി ഉത്പാദിപ്പിക്കുന്നു.
-
ഇത് ചില വ്യക്തികളിൽ ഡിസ്പെപ്സിയ, വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു.
-
എ1 പാലിന്റെ ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുന്നു.
-
സ്കീസോഫ്രീനിയ, വയറ്റിലെ അൾസർ, ടൈപ്പ്-1 പ്രമേഹം എന്നിവയ്ക്ക് കാരണമാകാം.
റെഡ് സിന്ധി, സഹിവാൾ, തർപാർക്കർ, രതി, ഗിർ എന്നീ ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന നാടൻ പശുക്കളിൽ ബീറ്റാ കസീൻ ജീനിന്റെ എ2 അംശം കൂടുതലായി കണ്ടുവരുന്നു. വെച്ചൂര്‍, ചെറുവള്ളി, വില്വാദ്രി നാഥൻ, വടകര കുള്ളന്‍, കാസര്‍കോഡ് കുള്ളന്‍ എന്നിവയാണ് കേരളത്തിലെ നാടൻ ഇനങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: കാലിത്തീറ്റ വില വര്‍ധിപ്പിക്കില്ല, മില്‍മയും കേരള ഫീഡ്‌സുമായി ധാരണയിലെത്തിയെന്ന് മന്ത്രി
സാധാരണയായി ജേഴ്‌സി പശു കൂടുതൽ പാൽ നൽകുന്നു. എന്നാൽ നാടൻ പശു താരതമ്യേന കുറഞ്ഞ അളവിൽ പാൽ നൽകുന്നു. നാടൻ പശുവിൻ പാലിന്റെ (A2) ഗുണനിലവാരം മികച്ചതാണെന്നും ചില ചികിത്സാ ഗുണങ്ങളുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും ഡോക്ടർമാർ ശുപാർശ ചെയ്യുന്നതും നാടൻ പശുക്കളുടെ പാലാണ്. പ്രമേഹരോഗികളും ഹൃദ്രോഗികളും നാടൻ പശുക്കളുടെ പാൽ കുടിയ്ക്കുന്നത് ഗുണം ചെയ്യും.
Share your comments