1. Livestock & Aqua

എരുമയ്ക്കുമുണ്ട് പെരുമ

പശുക്കളെ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ക്ഷീരോൽപാദനം നടത്തുന്നത് എരുമകളിൽ കൂടെയാണ്. ഇന്ത്യയിലെ പശുക്കളുടെ എണ്ണം 19 കോടിയിലാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ എരുമകളുടെ കണക്കനുസരിച്ച് അവ 10 കോടിയോളം വരും.

Rajendra Kumar
Beef
Beef
പശുക്കളെ കഴിഞ്ഞാൽ  ഇന്ത്യയിൽ ഏറ്റവുമധികം ക്ഷീരോൽപാദനം നടത്തുന്നത് എരുമകളിൽ കൂടെയാണ്. ഇന്ത്യയിലെ പശുക്കളുടെ എണ്ണം 19 കോടിയിലാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ എരുമകളുടെ കണക്കനുസരിച്ച്  അവ 10 കോടിയോളം വരും. 
എണ്ണത്തിലെ ഈ വ്യത്യാസം പാലുൽപാദനത്തിൽ കാണില്ല എന്നുള്ളതാണ് വസ്തുത. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം പാലിന്റെ പകുതിയും എരുമകളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ധവളവിപ്ലവം കൊണ്ടുവന്നത് തന്നെ എരുമകൾ ആണെന്ന് അറിയുമ്പോൾ  അവയുടെ പ്രാധാന്യം നമുക്ക് മനസ്സിലാകും. ലോകത്ത് ഏറ്റവുമധികം എരുമകൾ ഉള്ള രാജ്യമെന്ന ഖ്യാതി ഇന്ത്യക്കാണ് എന്നുള്ളത് നമുക്ക് അഭിമാനം നൽകുന്ന കാര്യമാണ്. ഭാരതത്തെ ലോകത്തിൻറെ പാൽകുടം ആയി വിശേഷിപ്പിക്കാറുണ്ട്.
ഇന്ത്യയിൽ എരുമകളുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും  കേരളത്തിലെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച്  എരുമകളുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായ വിധത്തിൽ കുറഞ്ഞുവരുന്നു എന്നതാണ്. ഇത് തികച്ചും നമ്മെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഇപ്പോൾ കേരളത്തിൽ ഉള്ള എരുമകളുടെ എണ്ണം അറുപതിനായിരമാണ്.
എരുമകൾ പൊതുവെ വെള്ളം ഇഷ്ടപ്പെടുന്ന ജീവികളാണ്. ശരീരത്തിലെ കട്ടി കൂടിയ കറുപ്പ് തൊലിയും സ്വേദഗ്രന്ധികളുടെ കുറവും ഇവയുടെ ശരീരത്തിലെ താപനില കുറക്കുന്നതിന് തടസ്സമായി നിൽക്കുന്നതിനാലാണ് ഇവ വെള്ളത്തിൽ കൂടുതൽ നേരം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നത്. ഇതുകൊണ്ടുതന്നെ വെള്ളം കെട്ടിനിൽക്കുന്ന പാടശേഖരങ്ങൾ കടലുകൾ പുഴകൾ ചതുപ്പുനിലങ്ങൾ എന്നിവ എരുമകളെ വളർത്താൻ അനുയോജ്യമായ സ്ഥലങ്ങളാണ്. ചൂടു കൂടുതലുള്ള സ്ഥലങ്ങൾ എരുമ വളർത്തലിന് ഗുണകരമല്ല. ചൂടുള്ള സമയത്ത് ഇവ തണലും വെള്ളവും ഉള്ള സ്ഥലങ്ങളിലേക്ക് മാറി പോകാറുണ്ട്.
പശുക്കളെക്കാൾ കൂടുതൽ തീറ്റ എരുമകൾക്ക് കൊടുക്കേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ ഭക്ഷണം ആയാലും പോഷകസമൃദ്ധമായ  പാലാണ് എരുമകൾ നൽകുന്നത്. കൂടുതൽ കൊഴുപ്പും ഖര പദാർത്ഥങ്ങളും ഉള്ള പാലാണ് എരുമകളുടെത്.
നാരുകളടങ്ങിയ ഭക്ഷണത്തെ പോലും ദഹിപ്പിക്കാനുള്ള കഴിവുകൾ എരുമയ്ക്ക് ഉണ്ട്. ഉമിനീരിന്റെ അളവിലും ആമാശയത്തിലെ അറകളുടെ വലിപ്പത്തിലും സൂക്ഷ്മജീവികളുടെ എണ്ണത്തിലുമെല്ലാം എരുമകൾ പശുവിനെക്കാൾ മുന്നിലാണ്. 
ഓരോ രണ്ട് കിലോഗ്രാം പാലിനും ഒരു കിലോഗ്രാം കാലിത്തീറ്റ എന്ന നിലയ്ക്കാണ് ഇവയുടെ ആഹാരക്രമം ചിട്ടപ്പെടുത്തുന്നത്. കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന കാർഷിക വ്യവസായ  വേസ്റ്റുകൾ ഇവയ്ക്ക് ഭക്ഷണമായി നൽകാം. ഇത് എരുമ വളർത്തൽ ഏർപ്പെട്ട കർഷകർക്ക് തീറ്റക്ക് ചിലവാക്കുന്ന പണത്തിൽ ലാഭം 
ഉണ്ടാക്കും. പശുക്കൾക്ക് കൊടുക്കാൻ കഴിയാത്ത പരുഷാഹാരങ്ങൾ അടക്കം എരുമകൾക്ക് ഭക്ഷണമായി കൊടുക്കാവുന്നതാണ്.ഉണ്ടാക്കും. പശുക്കൾക്ക് കൊടുക്കാൻ കഴിയാത്ത പരുഷാഹാരങ്ങൾ അടക്കം എരുമകൾക്ക് ഭക്ഷണമായി കൊടുക്കാവുന്നതാണ്.
ഇന്ത്യ എരുമകളുടെ ജന്മദേശം ആണെന്ന് എന്ന് എല്ലാവർക്കും അറിയാം. പ്രധാനമായും 12 തരം എരുമകൾ ഇവിടെ കാണപ്പെടുന്നുണ്ട്.മുറ പോത്തുകൾ ഈയിടെ വാർത്തകളിൽ വളരെയധികം സ്ഥാനംപിടിച്ച ഇനമാണ്. ഇവയെല്ലാംതന്നെ കഠിനമായ ജോലികൾക്ക് യോജിച്ചതാണ്. ഇപ്പോൾ കേരളത്തിൽ മുറ പോത്തുകളുടെ ബീജമാണ് സങ്കരയിനങ്ങളെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പാലുല്പാദനം കണക്കിലെടുത്താണ്  മുൻപ് ഉപയോഗിച്ചിരുന്ന ജനുസിനെ മാറ്റി മുറപോത്തിനെ ഉപയോഗിക്കാൻ കാരണം.ഇന്ത്യ എരുമകളുടെ ജന്മദേശം ആണെന്ന് എന്ന് എല്ലാവർക്കും അറിയാം. പ്രധാനമായും 12 തരം എരുമകൾ ഇവിടെ കാണപ്പെടുന്നുണ്ട്.മുറ പോത്തുകൾ ഈയിടെ വാർത്തകളിൽ വളരെയധികം സ്ഥാനംപിടിച്ച ഇനമാണ്. ഇവയെല്ലാംതന്നെ കഠിനമായ ജോലികൾക്ക് യോജിച്ചതാണ്. ഇപ്പോൾ കേരളത്തിൽ മുറ പോത്തുകളുടെ ബീജമാണ് സങ്കരയിനങ്ങളെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പാലുല്പാദനം കണക്കിലെടുത്താണ് മുൻപ് ഉപയോഗിച്ചിരുന്ന ജനുസിനെ മാറ്റി മുറപോത്തിനെ ഉപയോഗിക്കാൻ കാരണം.
എരുമപ്പാലിൽ ഇതിൽ കൊഴുപ്പു ഖര മാലിന്യങ്ങളും കൂടുതലാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇവയ്ക്കുപുറമേ വിറ്റാമിൻ എ , ഇ, കാൽസ്യം , മാംസ്യം തുടങ്ങിയവയും  എരുമപ്പാലിൽ ധാരാളമുണ്ട്.തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാൻ എരുമപ്പാൽ നല്ലതാണെന്ന് എന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. പാൽപ്പൊടി ഉണ്ടാക്കാനും ചായ കാപ്പി തുടങ്ങിയവയിൽ ഉപയോഗിക്കാനുള്ള ഡയറി വൈറ്റനർ ഉണ്ടാക്കാനും എരുമപ്പാൽ ഉത്തമമാണ്. ഇതിൻറെ മൃദുവായ ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ് എന്നുള്ളത് മറ്റൊരു മേന്മയാണ്. വിദേശ വിപണിയിലും ഇതിൻറെ മാംസത്തിന് സാധ്യതകൾ ഏറെയാണ്.
എരുമപ്പാലിൽ ഇതിൽ കൊഴുപ്പു ഖര മാലിന്യങ്ങളും കൂടുതലാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇവയ്ക്കുപുറമേ വിറ്റാമിൻ എ , ഇ, കാൽസ്യം , മാംസ്യം തുടങ്ങിയവയും  എരുമപ്പാലിൽ ധാരാളമുണ്ട്.തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാൻ എരുമപ്പാൽ നല്ലതാണെന്ന് എന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. പാൽപ്പൊടി ഉണ്ടാക്കാനും ചായ കാപ്പി തുടങ്ങിയവയിൽ ഉപയോഗിക്കാനുള്ള ഡയറി വൈറ്റനർ ഉണ്ടാക്കാനും എരുമപ്പാൽ ഉത്തമമാണ്. ഇതിൻറെ മൃദുവായ ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ് എന്നുള്ളത് മറ്റൊരു മേന്മയാണ്. വിദേശ വിപണിയിലും ഇതിൻറെ മാംസത്തിന് സാധ്യതകൾ ഏറെയാണ്.എരുമപ്പാലിൽ ഇതിൽ കൊഴുപ്പു ഖര മാലിന്യങ്ങളും കൂടുതലാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇവയ്ക്കുപുറമേ വിറ്റാമിൻ എ , ഇ, കാൽസ്യം , മാംസ്യം തുടങ്ങിയവയും എരുമപ്പാലിൽ ധാരാളമുണ്ട്.തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാൻ എരുമപ്പാൽ നല്ലതാണെന്ന് എന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. പാൽപ്പൊടി ഉണ്ടാക്കാനും ചായ കാപ്പി തുടങ്ങിയവയിൽ ഉപയോഗിക്കാനുള്ള ഡയറി വൈറ്റനർ ഉണ്ടാക്കാനും എരുമപ്പാൽ ഉത്തമമാണ്. ഇതിൻറെ മൃദുവായ ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ് എന്നുള്ളത് മറ്റൊരു മേന്മയാണ്. വിദേശ വിപണിയിലും ഇതിൻറെ മാംസത്തിന് സാധ്യതകൾ ഏറെയാണ്.
English Summary: Buffallo gives many benefits.

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds