1. News

നാടൻ വിത്തിനങ്ങളും, സസ്യങ്ങളും സംരക്ഷിക്കുന്നവർക്ക് ഒരു സുവർണാവസരം

ഇന്നത്തെ പ്രധാനപ്പെട്ട കാർഷിക അറിയിപ്പുകൾ ആണ് താഴെ നൽകിയിരിക്കുന്നത്.

Priyanka Menon
സസ്യങ്ങളെ സംരക്ഷിക്കുന്നവർക്ക് ഒരു സുവർണാവസരം
സസ്യങ്ങളെ സംരക്ഷിക്കുന്നവർക്ക് ഒരു സുവർണാവസരം

ഇന്നത്തെ പ്രധാനപ്പെട്ട കാർഷിക അറിയിപ്പുകൾ ആണ് താഴെ നൽകിയിരിക്കുന്നത്.

1. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബ്യൂറോ പ്ലാൻറ് ജനറ്റിക് റിസോഴ്സസ് കർഷകർക്കായി കാർഷിക ജൈവ സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. പരമ്പരാഗത വിത്തിനങ്ങളും നാടൻ സസ്യങ്ങളും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിൽ ഈ പദ്ധതി ഏകോപിപ്പിക്കുന്നത് തൃശൂർ വെള്ളാനിക്കരയിലെ കേന്ദ്രമാണ്. ഈ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് തനതു വിളകളുടെ നാടൻ ഇനങ്ങൾ അന്യം നിന്ന് പോകാതെ സംരക്ഷിക്കുക എന്നതാണ്. ഇത്തരത്തിൽ നാടൻ ഇനങ്ങൾ സംരക്ഷിക്കുക വഴി കാലാവസ്ഥ പ്രതിഭാസങ്ങളെയും പുതു കീടരോഗബാധകളെയും പ്രതിരോധിക്കുന്ന തരത്തിൽ പുതിയ വിള ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിക്കും.

ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന വിത്തിനങ്ങളും, വംശനാശഭീഷണി നേരിടുന്ന കാർഷിക പ്രാധാന്യമുള്ള മറ്റു സസ്യങ്ങളും കർഷകരുടെ തന്നെ തോട്ടത്തിൽ സംരക്ഷിച്ചുപോരുന്ന സ്വയംസേവകരായ കർഷകരെ കണ്ടെത്തി ഒരു പട്ടിക തയ്യാറാക്കുന്നതാണ്.

ഇത്തരത്തിൽ നാടൻ സസ്യങ്ങളും പരമ്പരാഗത വിത്തിനങ്ങളും സംരക്ഷിക്കുന്ന കർഷകർ, ഓരോ വിളയിലും സംരക്ഷിക്കുന്ന ഇനങ്ങൾ ഒരു പട്ടികയാക്കി പേര്, മേൽവിലാസം ഫോൺ നമ്പർ സഹിതം 9447889787(ഡോ. ജോസഫ് ജോൺ പ്രിൻസിപ്പൽ സയന്റിസ്റ്റ്) 995546541(ഡോ. ലത പ്രിൻസിപ്പൽ സയന്റിസ്റ്റ് )എന്ന നമ്പറിലെ വാട്സാപ്പിലേക്ക് അയക്കണം.

2. കൊക്കോ പീറ്റ് മാധ്യമമായി ഉപയോഗിച്ചിട്ടുള്ള ടെറസ് കൃഷിയിൽ ഇന്ത്യൻ ഹോട്ടികൾച്ചർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റംബർ 29 ന് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ടെറസ് കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കും, ഇതുവഴി സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം പ്രയോജനം ചെയ്യും. ഓൺലൈൻ പരിശീലനത്തിൽ 500 രൂപയും ഇൻസ്റ്റ്യൂട്ടിന്റെ ബംഗളൂരു ക്യാമ്പസിലെ ഓഫ്‌ലൈൻ പരിശീലനത്തിന് 2000 രൂപയുമാണ് ഫീസ്. ഇൻസ്റ്റ്യൂട്ടിന്റെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ സൈറ്റായ https://bessthort.com/ ലെ ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം ഓൺലൈനായി ഫീസടച്ച് 26 വരെ അപേക്ഷിക്കാം.

The National Bureau under the Union Ministry of Agriculture implements the Agricultural Biological Conservation Scheme for Plant Genetic Resources farmers.

The Indian Horticulture Research Institute is organizing a training program on September 29 on terrace farming using cocoa peat as a medium.

കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള വിവിധ പച്ചക്കറികളുടെ കൃഷിരീതി, കമ്പോസ്റ്റ് നിർമാണം, കീടരോഗ നിയന്ത്രണം എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Phone: 7760883948,8023086100

English Summary: A golden opportunity for those who care for native seeds and plants

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds