1. News

Aadhaar card Latest; 10 വര്‍ഷത്തിൽ കൂടുതലായ ആധാര്‍ കാര്‍ഡ് പുതുക്കണം

ആധാർ കാർഡ് (Aadhaar card) ലഭിച്ച് പത്ത് വർഷത്തിന് ശേഷവും വിവരങ്ങൾ പുതുക്കാത്തവരോടാണ് അപ്ഡേഷനായി നിർദേശിച്ചിട്ടുള്ളത്. എന്നാൽ പുതുക്കൽ നിർബന്ധമാണോയെന്ന് അറിയിച്ചിട്ടില്ല.

Anju M U
Aadhaar card Latest; 10 വര്‍ഷത്തിൽ കൂടുതലായ ആധാര്‍ കാര്‍ഡ് പുതുക്കണം
Aadhaar card Latest; 10 വര്‍ഷത്തിൽ കൂടുതലായ ആധാര്‍ കാര്‍ഡ് പുതുക്കണം

പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് (Aadhaar card) ഉടൻ പുതുക്കണമെന്ന് നിർദേശം. ആധാര്‍ കേന്ദ്രങ്ങൾ വഴിയോ അക്ഷയ സ്ഥാപനങ്ങൾ മുഖേനയോ ഓൺലൈനായോ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ (Unique Identification Authority of India or UIDAI)അറിയിച്ചിരിക്കുന്നത്. ആധാർ ലഭിച്ച് പത്ത് വർഷത്തിന് ശേഷവും വിവരങ്ങൾ പുതുക്കാത്തവരോടാണ് അപ്ഡേഷനായി നിർദേശിച്ചിട്ടുള്ളത്. എന്നാൽ പുതുക്കൽ നിർബന്ധമാണോയെന്ന് അറിയിച്ചിട്ടില്ല.

തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നത് പോലെ ആധാർ കാർഡും പത്ത് വര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്നതാണ് വ്യവസ്ഥ. പേര്, ജനനതീയതി, മേൽവിലാസം തുടങ്ങിയ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. ആധാർ നമ്പറോ എന്റോൾമെന്റ് സ്ലിപ്പോ ഇല്ലാത്ത ആളുകൾക്ക് സർക്കാർ ആനുകൂല്യങ്ങളും subsidyയും ലഭിക്കില്ലെന്നും UIDAI ഓഗസ്റ്റിൽ അറിയിച്ചിരുന്നു. തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിൽ പുതുക്കൽ ആരംഭിച്ചിട്ടുണ്ട്.

സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനും മറ്റ് സർക്കാർ ഇടപാടുകൾക്കുമായി ആധാർ കാർഡ് രാജ്യത്ത് നിർബന്ധമാണ്. ഇതില്ലാതെ സബ്സിഡികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാനും സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ആധാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

എന്താണ് ആധാർ? (What is Aadhaar?)

ഇന്ത്യയിലെ പൗരന്മാർക്കായുള്ള 12 അക്ക തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. 2009 ജനുവരിയിലാണ് യുഐഡിഎഐ ആധാർ കാർഡ് ആരംഭിച്ചത്. ആധാർ ലഭിക്കുന്നതിന് പ്രായപൂർത്തിയാകണമെന്ന് നിർബന്ധമില്ല. കണ്ണുകളും വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയിലൂടെയാണ് തിരിച്ചറിയൽ പ്രക്രിയ നടപ്പിലാക്കുന്നത്.

സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണെന്നതിനാൽ ഇപ്പോഴിതാ തമിഴ്നാട് സർക്കാരും വൈദ്യുതി സബ്‌സിഡി ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. ആധാറുമായി ബന്ധിപ്പിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും 100 സൗജന്യ യൂണിറ്റുകൾ കൂടി ലഭിക്കും.

സബ്‌സിഡി സ്കീം ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവരും എന്നാൽ ആധാർ നമ്പർ ഇല്ലാത്തവരും അക്ഷയ കേന്ദ്രം വഴി ഇതിനുള്ള നടപടികൾ പൂർത്തിയാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: Kerala Lottery; ഒന്നാം സമ്മാനം ഇരട്ടിപ്പിച്ചു, പൂജാ ബമ്പറിനും ആവേശകരമായ വിൽപ്പന

English Summary: Aadhaar Card Latest; Aadhaar card issued more than 10 years need to be updated

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds