1. News

അലിയൻസ് ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ ഓഫീസറുടെ ഒഴുവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

എയ്‌ഡ്‌സ് (HIV) രോഗികളെ സംരക്ഷിക്കുന്നതിനായി വളരെ അധികം പ്രതിജ്ഞ ബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്ഥാപനമാണ് India HIV/AIDS Alliance. HIV രോഗികളെ ഒരിക്കൽ സമൂഹം ഒറ്റപെടുത്തിയിരുന്നു. ഇതിനെതീരെ ആണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഇന്ത്യൻ ദേശീയ പരിപാടി, ശേഷി വർദ്ധിപ്പിക്കൽ, അറിവ് പങ്കിടൽ, സാങ്കേതിക പിന്തുണ എന്നിവയിലൂടെ അവർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.

Meera Sandeep
ALLIANCE India Recruitment: Apply for the Communication Officer post
ALLIANCE India Recruitment: Apply for the Communication Officer post

എയ്‌ഡ്‌സ് (HIV) രോഗികളെ സംരക്ഷിക്കുന്നതിനായി വളരെ അധികം പ്രതിജ്ഞ ബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്ഥാപനമാണ് India HIV/AIDS Alliance. HIV രോഗികളെ ഒരിക്കൽ സമൂഹം ഒറ്റപെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഇന്ത്യൻ ദേശീയ പരിപാടി, ശേഷി വർദ്ധിപ്പിക്കൽ, അറിവ് പങ്കിടൽ, സാങ്കേതിക പിന്തുണ എന്നിവയിലൂടെ അവർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/08/2022)

അലിയൻസ് ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ ഓഫീസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ഇപ്പോൾ അയക്കാവുന്നതാണ്.  

അവസാന തിയതി

28/08/2022 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി

വിദ്യാഭ്യാസ യോഗ്യത

ബിരുദം / ബിരുദാനന്തര ബിരുദം

പ്രവർത്തി പരിചയം

4 മുതൽ 5 വർഷം വരെ HIV ബന്ധപ്പെട്ട പ്രൊജക്റ്റ് പരിജ്ഞാനം

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/08/2022)

ആവശ്യമായ കഴിവുകൾ

*ഇന്ത്യയിലെ മാധ്യമ പരിസ്ഥിതിയെക്കുറിച്ച് ശക്തമായ ധാരണ *പ്രോഗ്രാം പ്രവർത്തനങ്ങളുടെ ഉറപ്പായ കവറേജിനായി നവീനമായി മാധ്യമങ്ങളെ സമീപിക്കാനുള്ള കഴിവ്  *അതിന്റെ തനതായ വശങ്ങൾ എടുത്തുകാണിച്ചുകൊണ്ട് മാധ്യമങ്ങളുമായുള്ള ഏകോപനം ഉറപ്പാക്കുക *പ്രോഗ്രാം വിദഗ്ധരെ കൈകാര്യം ചെയ്യാനുള്ള കഴിവ് *ഉള്ളടക്ക വികസനവും പ്രസിദ്ധീകരണവും കൈകാര്യം ചെയ്യുന്നതിൽ പരിചയം *മികച്ച എഡിറ്റോറിയൽ കഴിവുകൾ *പ്രസിദ്ധീകരണങ്ങളുടെ നിർമ്മാണത്തെ പിന്തുണയ്ക്കുന്നത്തിനുള്ള കാരണങ്ങൾ കണ്ടെത്തുക *ടീമുകളിലും സ്വതന്ത്രമായും ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവ് *ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി സംസാരിക്കുക

ബന്ധപ്പെട്ട വാർത്തകൾ: നിഷിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒഴുവിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം

ജോലിയുടെ ഉത്തരവാദിത്തങ്ങൾ

*ബാഹ്യ ആശയവിനിമയത്തിനുള്ള പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന് കമ്മ്യൂണിക്കേഷൻസ് ഓഫീസർക്കു ഉത്തരവാദിത്വം ഉണ്ടായിരിക്കണം *പ്രേക്ഷകരെ മനസ്സിലാക്കുക *ഉചിതമായ മീഡിയ ചാനലുകൾ തിരഞ്ഞെടുക്കുക *ടാർഗെറ്റഡ് വികസിപ്പിക്കുക *സാമൂഹ്യ മാധ്യമങ്ങളിൽ സന്ദേശങ്ങൾ നിർമിക്കുക

*അലയൻസ് ഇന്ത്യയുടെ സാന്നിധ്യം നിലനിർത്തുന്നതിന് നിയമിക്കപ്പെടുന്ന വ്യക്തി ഉത്തരവാദിയായിരിക്കും

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി

താല്പര്യം ഉള്ള ഉദ്യോഗാർഥികൾ  recruit@allianceindia.org  എന്ന E-Mail വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

English Summary: ALLIANCE India Recruitment: Apply for the Communication Officer post

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds