1. News

കേരള പ്രിന്റിംഗ് & ട്രെയിനിംഗ്‌ കോഴ്‌സുകളിൽ അപേക്ഷിക്കാം

കേൾക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ. പ്രസ് വർക്ക്/ കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.

Arun T

കേൾക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ. പ്രസ് വർക്ക്/ കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

The government of Kerala has jointly launched a one year KGTE Pre-Press Operation/ KGTE, which is jointly launched by the Department of Technical Education and the Kerala State Centre for Advanced Printing & Training. Press Work/ KGTE Invited Applications for Post Press And Press Operation and Finishing Courses. Candidates should have passed SSLC or equivalent qualification. Sc/St/ Other categories will get statutory fee benefit. Economically weaker sections of OBC/SEBC/Munnaka communities will get fee benefit subject to income limit.

തിരുവനന്തപുരം (0471-2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ്.

അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്ന് നേരിട്ടും 125 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 വിലാസത്തിൽ തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30. ഫോൺ: 0471-2467728. വെബ്‌സൈറ്റ്: www.captkerala.com

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വളര്‍ത്തു മൃഗങ്ങള്‍ക്കും പോഷകാഹാരം, സര്‍ക്കാര്‍ 5 കോടി അനുവദിച്ചു

English Summary: Application invited for printing courses

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds