1. News

സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി

സാ​ഹി​ത്യ നൊ​ബേൽ ജേ​താ​വ് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്റെ സ്മ​ര​ണാ​ർ​ഥം 'പാ​ന്തോ​യ ടാ​ഗോ​റി' എ​ന്നാണ് ബാക്ടീരിയയ്ക്ക് പേര് നൽകിയിരിക്കുന്നത്

Darsana J
സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി
സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി

സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി. വിശ്വഭാരതി സർവകലാശാലയിലെ ഗവേഷക സംഘമാണ് ബാക്ടീരിയയെ കണ്ടെത്തിയത്. സാ​ഹി​ത്യ നൊ​ബേ​ൽ ജേ​താ​വ് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്റെ സ്മ​ര​ണാ​ർ​ഥം പാന്തോയ ടാഗോറി (Pantoea Tagorei) എ​ന്നാണ് ബാക്ടീരിയയ്ക്ക് പേര് നൽകിയിരിക്കുന്നത്. നെ​ല്ല്, പ​യ​ർ, മു​ള​ക് എന്നിവയുടെ വളർച്ചയെ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഈ സൂ​ക്ഷ്മ​ജീ​വി​ക്ക് സാധിക്കുമെന്ന് ബോ​ട്ട​ണി വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​റും മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റും ഗവേഷണത്തിന് നേതൃത്വവും നൽകിയ ബോം​ബ ഡാം ​അറിയിച്ചു.

കൂടുതൽ വാർത്തകൾ: സ്മാം: കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങാം

ജാർഖണ്ഡിലെ ഝരിയയിലുള്ള കൽക്കരി ഖനികളിലെ മണ്ണിൽ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വളങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും, ഇതുമൂലം ചെലവ് കുറച്ച് ഉത്പാദനം കൂട്ടാനും ഈ ബാക്ടീരിയയെ ഉപയോഗിക്കാൻ സാധിക്കുമെന്നും അസോസിയേഷൻ ഓഫ് മൈക്രോബയോളജിസ്റ്റ് ഓഫ് ഇന്ത്യ (AMI) അറിയിച്ചു. കണ്ടുപിടിത്തത്തെ എഎംഐ ഔദ്യോഗികമായി ആംഗീകരിച്ചു.

രാജു ബിശ്വാസ്, അഭിജിത് മിശ്ര, പൂജ മുഖോപാധ്യായ, സന്ദീപ് ഘോഷ്, അഭിനവ് ചക്രവർത്തി എന്നിവരാണ് ഗവേഷക സംഘത്തിലെ അംഗങ്ങൾ. കാർഷിക മേഖലയിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഈ പ്രത്യേകതരം ബാക്ടീരിയയ്ക്ക് സാധിക്കുമെന്ന് ഗവേഷക സംഘം പറയുന്നു.

English Summary: Bacteria found to stimulate plant growth named Pantoea Tagorei

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds