1. News

ദേശീയ വാഴമഹോത്സവം 17 മുതല്‍ തിരുവനന്തപുരത്ത്  

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ ദേശീയ വാഴമഹോത്സവത്തിന് തിരുവനന്തപുരം വെള്ളയാണി ക്ഷേത്ര മൈതാനത്ത് ശനിയാഴ്ച തുടക്കമാകും. 17 മുതല്‍ 21 വരെ നടക്കുന്ന മേള കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും.

KJ Staff
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ ദേശീയ വാഴമഹോത്സവത്തിന് തിരുവനന്തപുരം വെള്ളയാണി ക്ഷേത്ര മൈതാനത്ത് ശനിയാഴ്ച തുടക്കമാകും. 17 മുതല്‍ 21 വരെ നടക്കുന്ന മേള കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷനും (സിസ) കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. വൈവിധ്യ സംരക്ഷണം, സ്വത്വ സംരക്ഷണം, മൂല്യ വര്‍ദ്ധനവ് എന്നിവയാണ് ദേശിയ വാഴ മഹോത്സവത്തിന്റെ പ്രധാന വിഷയങ്ങള്‍. ദേശീയ സെമിനാര്‍, എക്‌സിബിഷന്‍, പരിശീലന പരിപാടികള്‍, കര്‍ഷക സംഗമം തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തി ഒരേ സമയം വിജ്ഞാനപ്രദവും വിനോദവുമുള്‍പ്പെടുത്തിയാണ് അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിച്ചിരിക്കുന്നത്. 

വ്യത്യസ്ത ഇനം വാഴ വൈവിധ്യങ്ങളുടെ പ്രദര്‍ശനം, വാഴപ്പഴ മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനം  എന്നിവയാണ് മേളയില്‍ ഒരുങ്ങുന്നത്. വാഴക്കൃഷി മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞരും കര്‍ഷകരുമായുമുള്ള ആശയ സംവാദത്തിനും മേളയില്‍ അവസരമുണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, സംരംഭകര്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കായി ഇരുന്നൂറോളം സ്റ്റാളുകളാണ് മേളയില്‍ സജ്ജീകരിച്ചിരിക്കുന്നത്.  

മേളയുടെ ഭാഗമായി നടക്കുന്ന സാങ്കേതിക സെമിനാറുകളില്‍ വിദഗ്ധര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരങ്ങളും പാചക മത്സരങ്ങളും മേളയില്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഴക്കര്‍ഷകര്‍, വ്യാപാരികള്‍, അക്കാദമി അംഗങ്ങള്‍, യന്ത്രനിര്‍മാതാക്കള്‍, കാര്‍ഷിക ജൈവ സാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുക്കും.  ഇന്ത്യയിലെ വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്ത ഉപയോഗങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

18 ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം  ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി ഡോക്ടര്‍ നിര്‍മ്മല്‍ കുമാര്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും. ദേശീയ വാഴ മഹോത്സവത്തില്‍ പ്രധാന പവിലിയനില്‍ വിവിധ വാഴക്കുലകളും വാഴക്കന്നുകളും കൈവശം ഉള്ളവര്‍ എക്‌സ്ബിഷന്‍ കണ്‍വീനര്‍ അജീഷ്  944681247 എന്ന നമ്പറില്‍ ബഡപ്പെടുക. പ്രത്യേക ഇനത്തിന് സമ്മാനവും ഉണ്ടായിരിക്കും.
English Summary: Banana Fest at Trivandrum

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds