1. News

കശുവണ്ടിക്കു വിപണിയിൽ വില ഇടിയുന്നു

കോവിഡ് വ്യാപനം മൂലമുണ്ടായ ലോക്ഡൗൺ കാരണം കച്ചവടം കുറഞ്ഞതോടെ കശുവണ്ടിപ്പരിപ്പിനു വിപണിയിൽ വിലയിടിവ്. അസംസ്കൃത കശുവണ്ടിക്ക് കർഷകർക്കു കിട്ടിയിരുന്ന 105 രൂപ 80 രൂപയായി. പരിപ്പിനു മൊത്ത വിപണി വില 770 രൂപയുള്ളത് 700 രൂപയായി.

Asha Sadasiv
Cashew nuts
Cashew nuts

കോവിഡ് വ്യാപനം മൂലമുണ്ടായ ലോക്ഡൗൺ കാരണം കച്ചവടം കുറഞ്ഞതോടെ കശുവണ്ടിപ്പരിപ്പിനു വിപണിയിൽ വിലയിടിവ്. അസംസ്കൃത കശുവണ്ടിക്ക് കർഷകർക്കു കിട്ടിയിരുന്ന 105 രൂപ 80 രൂപയായി. പരിപ്പിനു മൊത്ത വിപണി വില 770 രൂപയുള്ളത് 700 രൂപയായി.(Cashew nuts prices fall in market due to lockdown.The price of raw cashew has come  down from Rs 105 to Rs 80. The wholesale market price of pulses has fall from Rs 770 to Rs 700). അതേസമയം ഈ ഇടിവ് ചില്ലറ വിൽപനശാലകളിൽ നിന്ന് ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ല. കാസർകോട് കഴിഞ്ഞ വർഷം ശരാശരി ഗ്രേഡ് വെള്ള മുഴുവൻ പരിപ്പിനു കിലോഗ്രാമിന് മൊത്തവില 770 രൂപയായിരുന്നു. അത് 700 രൂപയായി കുറഞ്ഞു. കഷണം പരിപ്പിന് 630 രൂപ ഉണ്ടായിരുന്നത് 400 രൂപയ്ക്കു പോലും പോകുന്നില്ലെന്നാണ് കശുവണ്ടി സംസ്കരണ യൂണിറ്റ് വ്യാപാരികൾ പറയുന്നത്.

Cashew
Cashew

കഴിഞ്ഞ വർഷം കുറഞ്ഞ നിലവാരമുള്ള ചെറു കഷണം പരിപ്പിന് 500 മുതൽ 400 രൂപവരെ വിലയുണ്ടായിരുന്നു. അത് 300–200 രൂപയായി കുറഞ്ഞു. ശരാശരി ഗ്രേഡ് വെള്ള മുഴുവൻ പരിപ്പിനു 1100 വരെയും കഷണം പരിപ്പിനു 900 രൂപയുമാണ് കടകളിൽ ഈടാക്കുന്നത്. ഹോട്ടലുകൾക്കും മറ്റുമായി കുറഞ്ഞത് 20 കിലോഗ്രാം വീതമുള്ള കവറിൽ ആയിരുന്നു വ്യവസായ യൂണിറ്റിൽ നിന്നു കശുവണ്ടി കൊടുത്തിരുന്നത്. വിൽപനയിലെ മാന്ദ്യം കാരണം ചില്ലറ വിൽപന വ്യാപിപ്പിക്കുന്നതിനു വ്യവസായ യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും കിലോഗ്രാം വീതമുള്ള പാക്കറ്റുകളിൽ വിൽപന തുടങ്ങി

കടപ്പാട്: മനോരമ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാൽ നൽകാൻ കഴിയാത്ത പശുക്കളാകും ഇനി കർഷകരുടെ പ്രശ്നത്തിനുള്ള അന്തിമ പരിഹാരം

English Summary: Cashew prices falls

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds