1. News

പിഎം കിസാന്‍ സമ്മാന്‍ നിധി യോജന; യോഗ്യരല്ലാത്തവര്‍ ആരൊക്കെ ?

കേന്ദ്രസര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്കായി ആരംഭിച്ച സാമ്പത്തിക സഹായ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. ഈ പദ്ധതി പ്രകാരം വര്‍ഷം തോറും 6,000 രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടുക

Soorya Suresh
കര്‍ഷക കുടുംബങ്ങള്‍ക്കായുളള ധനസഹായ പദ്ധതിയാണ്  പിഎം കിസാന്‍ സമ്മാന്‍ നിധി യോജന
കര്‍ഷക കുടുംബങ്ങള്‍ക്കായുളള ധനസഹായ പദ്ധതിയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന

കേന്ദ്രസര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്കായി ആരംഭിച്ച സാമ്പത്തിക സഹായ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. ഈ പദ്ധതി പ്രകാരം വര്‍ഷം തോറും 6,000 രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടുക.

ഇതില്‍ ഗുണഭോക്താക്കളായവര്‍ക്ക് മൂന്ന് ഗഡുക്കളായി അക്കൗണ്ടില്‍ നേരിട്ടെത്തും. രണ്ടേക്കറില്‍ത്താഴെ കൃഷിഭൂമിയുളളവര്‍ക്കാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ ഗുണഭോക്താക്കളാകാന്‍ സാധിക്കുക.

കുടുംബത്തിലെ എത്ര അംഗങ്ങൾക്ക് അർഹതയുണ്ട് ?

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന കര്‍ഷക കുടുംബങ്ങള്‍ക്കായുളള ധനസഹായ പദ്ധതിയാണ്. അതിനാല്‍ കുടുംബത്തിലെ ഒരംഗത്തിന് മാത്രമായിരിക്കും അര്‍ഹത. അതായത് ഭര്‍ത്താവും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണെങ്കില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും ഒരേസമയം പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കില്ല.

സ്വന്തമായി കൃഷി ഭൂമി ഇല്ലെങ്കില്‍ ?  

സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കുകയില്ല. അതായത് കുടുംബത്തിലെ മറ്റാരുടെയെങ്കിലും കൃഷിഭൂമിയില്‍ കാര്‍ഷികവൃത്തി ചെയ്യുന്ന ആളാണെങ്കിലും ആനുകൂല്യത്തിന് അര്‍ഹനല്ല. കാരണം ആ വ്യക്തിയുടെ പേരില്‍ ആയിരിക്കണം കൃഷിഭൂമി രജസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ ?

സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയുണ്ടെങ്കിലും ആ വ്യക്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. അതുപോലെ തന്നെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരും പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല.

ചെറുകിട കര്‍ഷകര്‍ക്കായി 2019 ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന നടപ്പാക്കിയത്. ഏകദേശം 90 ദശലക്ഷം കര്‍ഷകര്‍ക്ക് 19,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നാലു മാസത്തിലൊരിക്കല്‍ 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായാണ് പണം നല്‍കുന്നത്.

പദ്ധതിയ്ക്കായി പ്രാദേശിക റവന്യൂ ഓഫീസുകളിലോ സംസ്ഥാന നോഡല്‍ ഓഫീസറിലോ അപേക്ഷിച്ചുകൊണ്ട് ഏത് കര്‍ഷകര്‍ക്കും പിഎം-കിസാനില്‍ ചേരാനുളള അവസരമുണ്ട്. പൊതു സേവന ഓഫീസുകളുടെ ശൃംഖലയായ പിഎം-കിസാന്‍ പോര്‍ട്ടലിലൂടെയും പൊതു സേവന കേന്ദ്രങ്ങളിലൂടെയും കര്‍ഷകര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/pradhan-mantri-kisan-samman-nidhi-pm-kisan-farmers-will-receive-all-installments-till-application-registration/

English Summary: check out who are ineligible for pm kissan samman nidhi yojana

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds