ആലപ്പുഴ: കുട്ടനാട്ടില്‍ വിതച്ച് 60 ദിവസത്തിന് മേല്‍ പ്രായമായ ചില കൃഷിയിടങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നു. മിത്രപ്രാണികളെ ഉള്‍പ്പെടെ നശിപ്പിക്കുന്ന വിശാല പ്രവര്‍ത്തന പരിധിയുള്ള കീടനാശിനികള്‍ ശുപാര്‍ശ പ്രകാരമല്ലാതെ മുന്‍കൂറായി പ്രയോഗിച്ച കൃഷിയിടങ്ങളിലാണ് ഇപ്പോള്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടിട്ടുള്ളത്.
നിലവിലെ കാലാവസ്ഥ ഈ കീടത്തിന്റെ വംശവര്‍ദ്ധനവിന് അനൂകൂലമാണ്. അതിനാല്‍ കര്‍ഷകര്‍ കൃഷിയിടങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നപക്ഷം സാങ്കേതിക നിര്‍ദ്ദേശം സ്വീകരിച്ച് മാത്രം തുടര്‍ നടപടികള്‍ കൈക്കൊള്ളണം.The current climate is favorable for the breeding of this pest. Therefore, farmers should constantly monitor their farms and take follow-up action only if they see the presence of aphids.
മുഞ്ഞയ്‌ക്കെതിരെ നേരത്തെ ശുപാര്‍ശ ചെയ്തിരുന്ന ചില കീടനാശിനികള്‍ക്കെതിരെ ഈ കീടം പ്രതിരോധശേഷിയാര്‍ജ്ജിച്ചിട്ടുണ്ട്.
പുഴുവര്‍ഗ്ഗത്തില്‍പ്പെടുന്ന കീടങ്ങള്‍ക്കെതിരെ വിശാല പ്രവര്‍ത്തന പരിധിയുളള കീടനാശിനികള്‍ പ്രയോഗിക്കുന്നത് മിത്രപ്രാണിയുടെ നാശത്തിനും തുടര്‍ന്നുള്ള മുഞ്ഞ ബാധയ്ക്കും ഇടയാക്കും.
അതിനാല്‍ അനാവശ്യമായ കീടനാശിനി പ്രയോഗത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്നും മുഞ്ഞയുടെ സാന്നിധ്യം കാണുന്ന പക്ഷം സാങ്കേതിക ഉപദേശം സ്വീകരിച്ച് മാത്രം തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :
Share your comments