കര്‍ഷകപെന്‍ഷന്‍ 1100 രൂപയാക്കി ഉത്തരവായി 

Wednesday, 10 January 2018 09:04 AM By KJ KERALA STAFF

കര്‍ഷകപെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി.  ഇതനുസരിച്ച് അര്‍ഹതയുളള മുഴുവന്‍ കര്‍ഷകര്‍ക്കും 1100 രൂപ വീതം പ്രതിമാസം പെന്‍ഷന്‍ ലഭിക്കും.  കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധനവകുപ്പിന്റെ തീരുമാനം.  നേരത്തെ 1000 രൂപയായിരുന്നു കര്‍ഷകപെന്‍ഷനായി നല്‍കിയിരുന്നത്.  കര്‍ഷകപെന്‍ഷന്‍ 1100 രൂപയാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

നേരത്തെ 3,56,000 പേരാണ് കര്‍ഷക പെന്‍ഷന്‍ വാങ്ങിയിരുന്നത്.  എന്നാല്‍ ധനവകുപ്പ് മാനദണ്ഡം പുതുക്കി നിശ്ചയിച്ചതിനാല്‍ അനര്‍ഹരെ ഒഴിവാക്കി. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് പെന്‍ഷന്‍ വാങ്ങുന്നതിന് അര്‍ഹരായ കര്‍ഷകരുടെ എണ്ണം 2,99,000 ആണ്.  അര്‍ഹരായ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് പ്രതിമാസം 32,89,00,000 രൂപ അധികം വേണ്ടിവരും.  നടപ്പു വര്‍ഷം 546.99 കോടി രൂപ കര്‍ഷകപെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.  

CommentsMore from Krishi Jagran

കാർഷിക മേഖലയിൽ കേരളവും സിക്കിമും കൈകോർക്കുന്നു: പരസ്പര സഹകരണത്തിന് ധാരണ

കാർഷിക മേഖലയിൽ കേരളവും സിക്കിമും കൈകോർക്കുന്നു: പരസ്പര സഹകരണത്തിന് ധാരണ കൽപ്പറ്റ: കേരളത്തിന്റെ കാർഷിക വികസനത്തിന് വിവിധ പദ്ധതികളിൽ സിക്കിം സർക്കാർ സഹകരിക്കും. ഇരു സംസ്ഥാനങ്ങളുമായി ജൈവ കൃഷി, പുഷ്പകൃഷി, ഓർക്കിഡ് കൃഷി, വിപണന മേഖല തുടങ്ങിയ കാര്യങ്ങളിലായിരിക്കും സഹകരണം. ലോകത്തിലെ ആദ്യത…

March 22, 2018

കാര്‍ഷികോത്പന്നങ്ങള്‍  വാങ്ങാന്‍ കര്‍ഷകമിത്രങ്ങള്‍ വീട്ടിലെത്തും 

കാര്‍ഷികോത്പന്നങ്ങള്‍  വാങ്ങാന്‍ കര്‍ഷകമിത്രങ്ങള്‍ വീട്ടിലെത്തും  വീടുകളിലുണ്ടാക്കുന്ന ഏത് കാര്‍ഷികോത്പന്നവും വീട്ടിലെത്തി വിപണിവിലയ്ക്ക് വാങ്ങുന്ന സംവിധാനം കൃഷിവകുപ്പൊരുക്കുന്നു. ആദ്യ ഘട്ടമായിതൃശ്ശൂര്‍ ജില്ലയിലാണ് കര്‍ഷകമിത്രങ്ങള്‍ എന്ന പേരില്‍ സംഘം ഇതിനായി രംഗത്തിറങ്ങുന്നത്…

March 22, 2018

മാർച്ച് 21 ലോക വനദിനം

മാർച്ച് 21 ലോക വനദിനം മനുഷ്യൻ്റെ ജീവിനും നിലനില്‍പ്പിനും വനത്തിൻ്റെ പ്രസക്തി ജനങ്ങൾ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.വനനശീകരണത്തിൽ നിന്നും വന…

March 22, 2018

FARM TIPS

പച്ചക്കറി കൃഷിയിലെ ചില പൊടിക്കൈകൾ 

March 22, 2018

പച്ചക്കറി കൃഷി ലാഭകരമാക്കുന്നതിനും വിളവ് വർധിപ്പിക്കുന്നതിനും കീടാണുക്കളെ അകറ്റുന്നതിനുമുള്ള ചില നാടൻ പൊടിക്കൈകൾ നമുക്ക് നോക്കാം.

കൊമ്പൻചെല്ലി

February 26, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി. തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്.…

ചെടികൾക്ക് മുട്ട കഷായം

February 26, 2018

വീടുകളിലും കൃഷിയിടങ്ങളിലും എളുപ്പം തയ്യാറാക്കാവുന്ന അമിനോഅമ്ലങ്ങളാണ് മീന്‍ അമിനോ അമ്ലവും മുട്ട അമിനോ അമ്ലവും.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.