1. News

വയനാട്ടിൽ 35 കോടിയുടെ നേന്ത്രവാഴ കൃഷി നശിച്ചു

ഈ വർഷത്തെ മഹാപ്രളയത്തിൽ വയനാട് ജില്ലയിൽ 50 കോടി രൂപയുടെ കൃഷി നശിച്ചു. ഇതിൽ 35 കോടിയുടെ നഷ്ടം നേന്ത്ര വാഴകൃഷി മേഖലയിലാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിൽ വാഴകൃഷിയിൽ മാത്രം ഉണ്ടായത് മുപ്പത്തി അഞ്ച് കോടിയുടെ നഷ്ടമെന്നാണ് കൃഷി വകുപ്പിന്റെ ഇതുവരെയുള്ള കണക്ക് .

KJ Staff
ഈ വർഷത്തെ മഹാപ്രളയത്തിൽ വയനാട് ജില്ലയിൽ 50 കോടി രൂപയുടെ കൃഷി നശിച്ചു. ഇതിൽ 35 കോടിയുടെ നഷ്ടം  നേന്ത്ര വാഴകൃഷി മേഖലയിലാണ്. വെള്ളപ്പൊക്കത്തെ  തുടർന്ന് ജില്ലയിൽ വാഴകൃഷിയിൽ മാത്രം ഉണ്ടായത് മുപ്പത്തി അഞ്ച് കോടിയുടെ നഷ്ടമെന്നാണ് കൃഷി വകുപ്പിന്റെ ഇതുവരെയുള്ള  കണക്ക് .കുലച്ചതും മൂപ്പെത്താത്തതും  കുലക്കാത്തതുമായ പതിനേഴര ലക്ഷം നേന്ത്രവാഴകൾ നശിച്ചതായാണ് കണക്കാക്കുന്നത്. 1449600 കുലച്ച വാഴകളും 294825 കുലക്കാത്ത വാഴകളും നശിച്ചു. ഇതിലൂടെ 34.84 കോടിയുടെ നഷ്ടം ഉണ്ടായതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്സാണ്ടർ പറഞ്ഞു.  
 
മാനന്തവാടി താലൂക്കിലാണ് കൂടുതൽ നഷ്ടം ഉണ്ടായത് .   രണ്ടും മൂന്നും തവണയായി    ദിവസങ്ങളോളം കൃഷിയിടങ്ങളിൽ വെള്ളം നിന്നതോടെ വാഴകൾ അഴുകിനശിച്ചു.       മൂപ്പെത്താത്ത കുലകൾ പഴുത്ത് നശിക്കുന്നതിനും കാരണമായി .  ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത  നിരവധി കർഷകരാണ് വാഴത്തോട്ടങ്ങൾ തന്നെ ഉപേക്ഷിച്ച് പോയത് .കർഷകരുടെ ഹൃദയം തകർക്കുന്ന കാഴ്ച്ചയാണ് കൃഷിയിടങ്ങളിൽ കാണുന്നത് തവിഞ്ഞാൽ, .പനമരം, .കോട്ടത്തറ, .മണിയങ്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. മൂപ്പെത്താത്ത കുലകൾ പഴുത്തതിനാൽ കച്ചവടക്കാരും സ്വീകരിക്കുന്നില്ല .അർഹമായ നഷ്ട പരിഹാരം ലഭ്യമായില്ലങ്കിൽ ജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു.
 
ഓണ സീസൺ കണക്കാക്കി കൃഷി ചെയ്തവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം.  അടുത്ത കാലവർഷത്തിന് മുമ്പ് വിളവെടുപ്പ് പ്രതീക്ഷിച്ച് കഴിഞ്ഞ മെയ് ,ജൂൺ മാസങ്ങളിൽ കൃഷിയിറക്കിയ കർഷകരുടെ  മുളച്ച് പൊന്തിയ വാഴകൾ ചീഞ് നശിച്ചു. ഇനി കൃഷി ഇറക്കണമെങ്കിൽ വിത്ത് ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. തന്നെയുമല്ല, ഇനി വാഴ കന്ന് നട്ടാൽ അടുത്ത വേനൽ മഴയിലെ കാറ്റിനെ പ്രതിരോധിക്കണമെങ്കിൽ വൻ തുക മുടക്കേണ്ടിയും വരും. അതിനാൽ ഭൂരിഭാഗം കർഷകർക്കും  കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. ബാങ്കുകളിൽ  നിന്നും വായ്പയെടുത്തും  വ്യക്തികളിൽ നിന്നും കുടുംബശ്രീയിൽ നിന്നും കടം വാങ്ങിയും കൃഷി നടത്തിയവർ ആത്മഹത്യയുടെ വക്കിലാണ്. അർഹമായ നഷ്ട പരിഹാരവും പുന:കൃഷിക്കുള്ള വിത്തും സഹായവും നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
English Summary: flood:loss in plantain sector in Wayanad

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds